Saturday, April 4, 2020

കേരളത്തെ പ്രണയിച്ച നാനി!

ഇനി പോകേണ്ട സ്ഥലത്തേക്ക് ഒരു മണിക്കൂറുണ്ട്.
കയ്യിൽ പൈസ കൊടുക്കണമെന്ന വാശിപിടിച്ചു വന്ന രണ്ടു OLA ഓട്ടോക്കാരും തിരിച്ചുപോയി.

പത്തുമിനിറ്റിന് ശേഷം OLA ബൈക്കുകാരനെത്തി.
നന്ദു തെലുങ്കിൽ എന്തക്കെയോ അയാളുമായി സംസാരിക്കുന്നുണ്ട്.

OLA ക്യാൻസൽ ചെയ്തു അതെ റേറ്റിൽ കൊണ്ടാകാമെന്ന് പറഞ്ഞു. അയാളുടെ ഗൂഗിൾ മാപ്പ് വർക്കിംഗ് അല്ല, പിറകിലിരുന്ന് ഞാൻ വഴി പറഞ്ഞു കൊടുക്കണം.

ചേട്ടന്റെയും എന്റേം ഡ്രൈവിംഗ് ഒരേപോലുണ്ട്. ഏത് നിമിഷവും എന്തും സംഭവിക്കാം.

ഞാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തെലുങ്കിലാണ് മറുപടി. ഒന്നും മനസിലാകുന്നില്ല.

കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോ.
കഴിച്ചോ?  സുഖാണോ?

ഇതെവിടുന്ന് പഠിച്ചു എന്ന് ചോദിച്ചപ്പോ: My lover Kerala.
ഇതും പറഞ്ഞു കയ്യിൽ പച്ച കുത്തിയിരിക്കുന്നത് കാട്ടി തന്നു.

പൊളി.

നായികയുടെ പേര് Annie.
പത്തനംതിട്ടക്കാരി.
ഹൈദരബാദിൽ ഒരു മെഡിക്കൽ ലാബ്  ടെക്നിഷ്യനായി ജോലിചെയ്യുന്നു.

ഇവരെങ്ങനെ കണ്ടുമുട്ടി എന്ന ആകാംഷയായി.

നായകന്റെ പേര് നാനി.
സെക്കന്ദരാബാദ്, തെലുങ്കാന.

രണ്ടുപേരും ഹൈദരാബാദിലെ ഒരു ഹോസ്പിറ്റലിൽ ലാബ് ടെക്‌നിഷ്യൻ ആയിരുന്നു. അവിടെവെച്ചാണ് തുടങ്ങുന്നത്.

അവിടാത്ത മെയിൻ ഡോക്ടർ മരിച്ചപ്പോ, പുതുതായി വന്ന ഡോക്ടറുമായുള്ള അഭിപ്രായവ്യതിയാസത്തിൽ ജോലി രാജിവെച്ചു. ഇപ്പോ OLAയിൽ ഫുൾ ടൈം.

അങ്ങനെ ഓരോ കഥകളും പറഞ്ഞു സ്ഥലത്തെത്തി.

ചാറ്റൽ മഴയുണ്ട്.
ഒരു കടത്തുന്നയിൽ ഞങ്ങൾ കേറിനിന്നു.

ആനിയുടെ പടം കാണിച്ചു തന്നു. ഉടനെ തന്ന കേരളത്തിൽ വെരുണ്ട് പുള്ളി.

നന്ദു വാങ്ങി തന്ന ഒരു കേക്കും കൊടുത്തു, നമ്പറും വാങ്ങി, സെൽഫിയെടുത്തു പിരിഞ്ഞു.

നാനി. ആനി.
ആഹാ, നല്ല മാച്ച്.
മംഗളങ്ങൾ.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....