Saturday, April 4, 2020

ഡിജിറ്റൽ ഇന്ത്യ!

ഇവിടെ മെസ്സിലാണ് ഭക്ഷണം, രാവിലെ പുറത്തുനിന്ന് ബാക്കിയുള്ളത് വേറെ മെസ്സുകളിൽ നിന്നുമാണ്.

ഭക്ഷണം കഴിക്കാനായി അവരോടൊപ്പം ഇറങ്ങി.
എന്തോ ഒരു ടിഫിൻ ഷോപ്.
ഇരിക്കാൻ കസേരയോ ടേബിളോ ഇല്ല.

ഭിത്തിയിൽ ചുറ്റിനും പലക അടിച്ചിട്ടുണ്ട് അതിൽ വെച്ചാണ് കഴിപ്പ്. ബാക്കിയുള്ളവർ നിന്നും.

നല്ല തിരക്കുണ്ട്. അടുക്കളയുടെ ഫ്രെന്റിൽ നിൽക്കുന്ന ചേട്ടനോട് ഓർഡർ പറയും, അയാളത് വിളിച്ചു കൂകും.
അഞ്ചു പത്തു മിനിറ്റിനുള്ളിൽ ഫുഡ് സെറ്റാകും, പറഞ്ഞ ആളെ വിളിച്ചു കൊടുക്കും.
 ഇത്രയും ആളും ബഹളവും ആയിട്ടും അയാളുടെ ഓർമ്മശക്തി സമ്മതിക്കണം.

ഒരു സെറ്റ് പൂരി വാങ്ങി. കിഴങ്ങ്കറിയെന്നെല്ലാം പറയാവുന്ന ഒരു സാധനവും ചമ്മന്തിയും.
ഇന്നലെ ഉച്ചക്ക് ശേഷം ഒന്നും കഴിക്കാത്ത കൊണ്ടാകാം നല്ല രുചി.

ഫുഡിന്റെ പൈസ കൂട്ടത്തിൽ ഒരാൾ കൊടുക്കും, ബാക്കിയുള്ളവർ അവരുടെ പൈസ അവനിക്ക് Tez ചെയ്യും. അതാണ് ഇവരുടെ കീഴ്‍വഴക്കം.

ഇവിടത്തെ ചെറിയ ചായക്കടയിൽ പോലും QR Code സ്കാൻ ചെയ്ത് പൈസ കൊടുക്കാം.

ഹൈ-ടെക്!
Digital India!







No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....