Friday, April 3, 2020

സകലകാലാ വല്ലഭൻ!

പോണ്ടിച്ചേരിയിൽ നിന്നും 10മണിക്കൂർ,ബാംഗ്ലൂർ.

നല്ല തണുപ്പ്. കിടുങ്ങുന്നു.
ഇത്രയും ദിവസം 35°C മുകളിലായിരുന്നു.

വർഷങ്ങളോളം കൂടെ പഠിക്കുകയും ഈ അടുത്തു മാത്രം ഏറെ അടുക്കുകയും ചെയ്ത ഒരാളെ തപ്പിയാണ് വരവ്.

അവിടെ നിന്നും മെട്രോയെടുത്തു ബയ്യപ്പനഹള്ളി എത്തി. ഇതുവരെ കണ്ടതിൽ ഏറ്റവും തിരക്കുള്ള മെട്രോ. പക്ഷെ ആളുകൾ സമാധാനത്തോടെ വരിവരിയായി നിന്നു കേറുന്നു.ഇഷ്ടായി.

അഡ്രസ് തപ്പിപിടിച്ചു അവിടെത്തി.

Anand Mahadevan.

Muscian. Magician. Painter. Singer. Actor.......  അങ്ങനെ എല്ലാമെല്ലാമാണ്.

സ്കൂളിലെ ഹെഡ്‍ബോയ് ആയിരുന്നു.
കുറച്ചു ജാടയുണ്ടന്ന് തോന്നിയതിനാൽ, അസൂയ കൊണ്ടാകും അന്നൊന്നും കുട്ടായില്ല.

LKG മുതൽ IIT കോച്ചിങ്ങിന് പോയതിനാൽ BITS PILANI യിൽ കേറിക്കൂടി. ഇപ്പൊ TEXUS ഇന്റെ സ്വന്തം.

കട്ട ബുജി. ബുദ്ധി രാക്ഷസൻ എന്നെല്ലാം വിളിക്കാം.

അവനിട്ടു തന്ന കാപ്പിയും കുടിച്ചു പഴയ കാര്യങ്ങളും പറഞ്ഞിരുന്നു. നല്ല സ്വാദുണ്ട്.അഹങ്കാരം കൂടുമെന്ന് വെച്ചു പറഞ്ഞില്ല.

അവനു ഓഫീസിൽ പോകാൻ സമയമായി. ഒന്ന് കേറി കാണണമെന്നുണ്ടായിരുന്നു, ID കാർഡ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി കയറ്റില്ലത്രേ.

രാത്രി കാണാമെന്ന് പറഞ്ഞു, അടുത്ത ആളെ തപ്പി യാത്ര.

No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....