Saturday, April 4, 2020

ഹൈദരാബാദിലെ ബുജിയോണം!

ഇത്താനാവണത്തെ ഓണം ഈ ബുജികൾക്കൊപ്പമാണ്.
രാവിലെ തന്ന ജാസിം സ്ഥലം വിട്ടു. തള്ളുകൾ വന്നിട്ട് കേൾക്കാം.
ബാക്കിയുള്ളവർ മുണ്ടും മറ്റും ഇട്ട് രാവിലെ തന്ന ഫോട്ടോസെഷൻ തുടങ്ങി.

ഉച്ചക്ക് മെസ്സിൽ നിന്നും സദ്യ. അതും കഴിച്ചു എട്ടുമണിവരെ ക്ലാസ്.  തിരുവോണത്തിന്റെ അന്നും പഠിക്കാൻ പോകുന്ന ഹതഭാഗ്യർ!

അവർ ക്ലാസ്സിന് പോകുമ്പോൾ ഞാൻ റൂമിൽ പോസ്റ്റാണ്. ആ സമയത്താണ് ഈ യാത്രനുഭങ്ങളെല്ലാം എഴുതുന്നത്.

അങ്ങനെ ഒരു കുഴിമന്തി കഴിച്ചു ഞാനും ഓണമാഘോഷിച്ചു.

ഇവിടെ എന്തോ ഉത്സവമാണ്. ഗണപതിയുടെ.
രാവിലെ കണ്ടപോലുള്ള ഒരു ശാന്തമായ സ്ഥലമല്ലിത്.
എങ്ങും കൊട്ടും ബഹളവും ലൈറ്റും.

എല്ലാ മുക്കിലും ഗണപതി വിഗ്രഹങ്ങൾ.
കുട്ടികളും ചേച്ചിമാരും അതിനുമുന്നിൽ കോലുകളിയും മറ്റും.

 വലിയ വിഗ്രഹങ്ങൾ ഓരോ സ്ഥലത്തു നിന്നും ആളുകൾ കൊണ്ട് വന്ന് ഒരു പുഴയിൽ മുക്കും.  അതാണ് ഇവിടത്തെ ആചാരം.
ക്രയിലെല്ലാം ഉപയോഗിച്ചാണ് മിക്കതും എടുക്കുന്നത്. തടസമായി നിൽക്കുന്ന കേബിളുകളെല്ലാം അവർ മുറിച്ചു മാറ്റും.

പൊലീസിന് ഇവിടെ വലിയ റോളൊന്നും കണ്ടില്ല. ഏതേലും ചായക്കടയിൽ കാണും. എത്ര ബ്ലോക്കായാലും നാട്ടുകാര് നോക്കികൊള്ളും.

സ്റാന്റിട്ടു വണ്ടി ഓടിച്ചൊരാൾ ഞങ്ങളുടെ മുന്നിൽ മറിഞ്ഞു വീണു. എല്ലാരും അയാളെയും വണ്ടിയെയും പൊക്കിയെടുത്തു സൈഡിലേക്ക് മാറ്റി. കയ്യിൽ നിന്നും നല്ല ചോര വെറുണ്ട്.
തൊട്ടപ്പുറം എല്ലാം കണ്ടുകൊണ്ട് ചായ കുടിക്കുകയാണ് പോലീസ് മാമൻ.

ഇവിടെ എല്ലാരും ജോളിയാണ്. ജീവിതം ആട്ടവും പാട്ടുമായി ആഘോഷിക്കുന്നു.

കുലുഷിതങ്ങളുമായി ജാസിം പുറത്തിറങ്ങി.
ഓണാസദ്യ കഴിക്കാൻ പോയാ മലയാളിക്കൂട്ടം നാലുമണിക്ക് തിരിച്ചെത്തിയപ്പോ സാർ:
"Oh, you kerala madam's enjoying...mm...mm! "

https://m.facebook.com/story.php?story_fbid=2289942954436340&id=100002619739923


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....