Friday, April 3, 2020

ബാംഗ്ലൂരിലെ ഗുൽമോഹർ!

ബാംഗ്ലൂർ എത്തിയതും മെസ്സേജ് വന്നു: "ഡാ, ഞാൻ ഇവിടുണ്ട്, നീ ഫ്രീ ആകുവാണേൽ വിളി"

Vishnu R

7 വർഷമുൻപ്പ് ഒരു റമീഫ് സാറിന്റെ മടയിൽ IIT പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നപ്പോ കണ്ടുമുട്ടിയതാണ്.

"നീ അവിടെ നിൽക്ക്, ഞാൻ ഒരു അരമണിക്കൂറിൽ എത്താം"

അങ്ങനെ അവനേം കാത്തു റോഡ് സൈഡിൽ ഇരിപ്പായി.

അരമണിക്കൂർ.ഒരു മണിക്കൂർ. രണ്ടു മണിക്കൂർ.
അവനെത്തി.

ഓൺലൈനിൽ ബൈക്ക് എടുത്തു. ഹെൽമെറ്റ് തപ്പി നടപ്പായിരുന്നു.
ഇവിടെ പിറകിലിരിക്കുന്ന ആൾക്കും ഹെൽമെറ്റ് നിർബന്ധമാണ്.

20കിലോമീറ്ററോളം താണ്ടി അവന്റെ സ്ഥലത്തെത്തി. വാർഡന്റെ കണ്ണുവെട്ടിച്ചു റൂമിൽ കേറിപ്പറ്റി.

രണ്ടു വർഷമുൻപ്പ് ഗുൽമോഹർ കോർണറിൽ മീനമ്മക്ക്  കടയിട്ടുകൊടുക്കുമ്പോളാണ് വർഷങ്ങൾക്ക് ശേഷം അവനെ കാണുന്നത്.
ഫേസ്ബുക്കിലൂടെയും മറ്റും നമ്മുടെ പ്രവർത്തനങ്ങൾ കണ്ടിട്ടുള്ളവൻ അന്നുമുതൽ നമ്മുടെ ഗുല്മോഹറിന് ഒപ്പമുണ്ട്.

ഇവിടെ ഒരു IT കമ്പനിയിൽ ഇപ്പോ വർക്ക് ചെയുന്നു. ആദ്യ ശമ്പളത്തിൽ നിന്നും നമമുടെ #BottlesUp യിൽ, പുഞ്ചിരി പടർത്തിയിട്ടുണ്ട്.

 നല്ല ക്ഷീണം, കുറച്ചു നേരത്തെ കത്തിയടിക്ക് ശേഷം കിടന്നുറങ്ങി.

നാലുമണിയോട് എണീച്ചു. പാൽപ്പൊടിയും കാപ്പിപൊടിയും വെള്ളമെടുത്തു അവൻ കാപ്പിയിട്ട് തന്നു.

ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയപ്പോ പാചകമെല്ലാം പഠിച്ചല്ലേ. ഇങ്ങനുള്ളപ്പോളാണ് ജീവിതം പഠിക്കുന്നത് എന്നെല്ലാം ആലോചിച്ചു കാപ്പി കുടിച്ചു.

മോശം പറയരുതല്ലോ വായിൽ വെക്കാൻ കൊള്ളില്ല. അവസാനം അത് ബാത്‌റൂമിൽ ഒഴുക്കി.

ബാംഗ്ലൂർ കാഴ്ച്ചകൾ കാണാനിറങ്ങി.


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....