Saturday, April 4, 2020

ഹൈദരാബാദിലെ മലയാളിക്കൂട്ടം!

ഹൈദ്രബാദ് എത്തി.

ഇനിയെങ്ങോട്ടാ പോകണ്ടേ എന്നറിയില്ല.
വിളിച്ചിട്ടാണേൽ ഫോണും എടുക്കുന്നില്ല. നല്ല ഉറക്കമാകും.

പല്ലുതേപ്പും ടോയ്‌ലെറ്റിൽപോക്കും 2 രൂപക്ക് കഴിഞ്ഞു.

കുറച്ചു നേരത്തെ പോസ്റ്റിന് ശേഷം പോകണ്ട സ്ഥലം കിട്ടി. മെട്രോ പിടിച്ചു അങ്ങോട്ട്.

ബാക്കിയുള്ള മെട്രോകൾ വെച്ചു കുറച്ചൂടെ കസ്റ്റമർ ഫ്രണ്ട്‌ലി ആണെന്ന് തോന്നി. പോകണ്ട സ്ഥലവും മാറിക്കേറണ്ട സ്റ്റേഷനും ഒരു പേപ്പറിൽ മാർക്ക് ചെയ്തു തന്നു.

അങ്ങനെ നമ്മുടെ ഗോദയിലെത്തി.
GATE കടക്കാനായി ഹൈദരാബാദിൽ വന്നു മല്ലയുദ്ധം നടത്തുള്ള മല്ലുകളോടൊപ്പം.

എഞ്ചിനീറിങ്ങിന് കൂടെ പഠിച്ച ഹരിയും സഫിനും ഇവിടെയാണ്. അവരുടെ കൂടെ കൂടാനാണ് വരവ്.

ഹരികൃഷ്ണൻ. ദി ട്രോളൻ.
ഒഫീഷ്യൽ ട്രോളനാണ്, MECHPROയുടെയും എന്റേയും.
ഇപ്പൊ ശുദ്ധ വെജിറ്റേറിയൻ ആണ്, GATE കിട്ടി വിദേശത്തു പോയി നോൺ-വെജ് ആകാനാണ് പ്ലാൻ. പലപ്പോഴും കോളേജിൽ ഒറ്റക്ക് നടന്നിരുന്ന എന്നെ 'B BOYS' നോടൊപ്പം കൂട്ടിയവൻ.

സഫിൻഷാ. ദി ഫുട്ബാൾ പ്രാന്തൻ.
ക്ലാസ്സുകഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുന്നവരെ  ഫുട്ബോൾ കാണിച്ചു പ്രലോഭിപ്പിക്കുന്നവൻ.
Literary and Debate ക്ലബ്ബിന്റെ അമരക്കാരൻ. ഇമ്മിണി ബല്യ പ്രാന്തിന് പിന്നിലെ ഓട്ടക്കാരൻ.

കോളേജ് ലൈഫിൽ ഒരുപാട് നല്ല ഓർമ്മകളും സഹായങ്ങളും പ്രോത്സാഹനവും തന്നവരാണിവർ.
കറുപ്പ് മാഗസിൻ ഇറക്കി, ലാലിനെ മാഗസിൻ എഡിറ്ററാക്കി; അങ്ങനെ ഞാൻ സ്വകാര്യ അഹങ്കാരമായി, അഭിമാനമായി ഓർത്തുവെക്കുന്ന പലകാര്യത്തിലും എനിക്കിവരോട് ഒരുപാട് നന്ദിയുണ്ട്.

ഇവരോടൊപ്പം UNAIC വളണ്ടിയർ ആയി വന്നു ചങ്കായ മെൽവിൻ ബ്രോയുമുണ്ട്. മൂന്ന് ദിവസം മാത്രം കോളേജിലുണ്ടായിരുന്നിട്ട് പോലും എന്തോരം ഫാൻസ്‌ ആണ് ഈ താടിക്കാരന്.

ഇനിയുമുണ്ട് ഇവിടെ യോദ്ധാക്കൾ.
Abu. Prajeesh. Sachu. Goutham. Jaseem. Ananthu.

തീർന്നിട്ടില്ല ടി.കെ.എമ്മിൽ നിന്നും ഒരു പടതന്നെയുണ്ട് ഹൈദരാബാദിൽ.

ബൂർഷകളിൽ നിന്നും ഒന്നാം റാങ്കു പിടിച്ചടക്കാൻ ആലപ്പുഴയിൽ നിന്നെത്തിയ സഖാവ് ജിതിൻ സുഭാഷ്.

ഇത്തവണ റാങ്ക് കൊല്ലത്തിനാണെന്ന് ഉറക്കെ  പ്രഖ്യാപിച്ചുകൊണ്ട് പടവെട്ടാനിറങ്ങിയ ടി.കെ.എമ്മിന്റെ ലേഡി റെപ്പ്, സഖാവ് കൃഷ്ണപ്രിയ

അങ്ങനെ ഒരു കേരളത്തിൽ നിന്നും ഒരുപാടൊരുപാട് പോരാളികൾ. അവർക്കു വേണ്ടി, അല്ലേൽ മാതാപിതാക്കൾക്ക് വേണ്ടി അവർ പടപൊരുതുകയാണ് സുഹൃത്തുക്കളെ!

ഇത്തവണ കപ്പ് കേരളത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കാം. പ്രാർത്ഥിക്കാം.

എല്ലാരുടേം ആഗ്രഹം സാധിക്കട്ടെ!






No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....