Friday, April 3, 2020

ജോർജ് ഏട്ടന്റെ സ്വർഗ്ഗ രാജ്യം!

ജോർജ് ഏട്ടനെ കാണാൻ മാത്രമായിരുന്നു ഈ വരവ്.

കോളേജിൽ വെച്ചു കമ്പനിയാകാതിരുന്നിട്ട്, പുറത്തിറങ്ങി നമ്മളുമായി കട്ട കമ്പനിയാകുന്ന ഒരുപാട് സീനിയർസ് ഉണ്ട്, അതിലൊന്നാണ് ഏട്ടൻ.

ഗുല്മോഹറാണ് ഞങ്ങളെ അടുപ്പിച്ചത്.
നമ്മുടെ Happy Fridge കാണാൻ പോണ്ടിച്ചേരിയിൽ നിന്നും ട്രെയിൻ കിട്ടാഞ്ഞിട്ട് ബസ് കേറി വന്ന ആളാണ്.
അപ്പോ ഇവിടം വരെ വന്ന് നമ്മുടെ സ്നേഹം അറിയിക്കേണ്ടേ?

TKMയിലെ M.Tech പഠനത്തിന് ശേഷം അദ്യാപകനായി പ്രവർത്തിച്ചു. ഇപ്പൊ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ PHd ചെയുന്നു.

പിന്നെ കുറച്ചു സിനിമ പ്രാന്തും, അടുത്ത ഒരു ഷോർട് ഫിലിമിനുള്ള തിരക്കിലാണിപ്പോ.

അവിടെ ഒരു വീട്ടിൽ പേയിങ് ഗാസ്റ്റായിട്ടാണ് താമസം കൂടെ ഒരു തമിഴ്ന്നാട്ടുകാരനും. ഇത്രയും ദിവസത്തിൽ സുഖമായുള്ള ഉറക്കവും കുളിയും അവിടെനിന്നായിരുന്നു.

രാവിലത്തെ എന്റെ കുളിയോടുകൂടെ അവിടത്തെ വെള്ളം തീർന്നു, പണിനടക്കുന്നതിനാൽ രാത്രിയെ ഇനി വെള്ളമുള്ളൂ.

ഏട്ടന്റെ മെത്ത എനിക്ക് തന്നിട്ട്, ഫാനില്ലാതെ വെറും തറയിലാണ് ഏട്ടൻ കിടന്നതെന്ന് ഇറങ്ങാൻ നേരമാണ് മനസിലായത്. ഞാൻ കാരണം കുളിയും മുടങ്ങി.

ഇവിടെ നിന്നും എപ്പോഴും ട്രെയിനില്ല. രാത്രിയിലത്തേതിൽ അടുത്ത സ്ഥലം പിടിക്കണം.
രാത്രിയോടെ 15ഓളം കിലോമീറ്റർ താണ്ടി എന്നെ സ്റ്റേഷനിലാക്കി, ജോർജ് ഏട്ടൻ യാത്രയായി. ഒരുപാട് സ്നേഹം.

Matrimandir, Auroville.
ആകെ പോയത് ഈ സ്ഥലത്താണ്.
നേരുത്തെ ബുക്ക് ചെയ്യാത്തതിനാൽ അകത്തുകേറാൻ പറ്റിയില്ല.

ഒരു സ്പിരിറ്റുൾ സ്ഥലം. സ്വർണം കൊണ്ടുള്ള ഒരു വലിയ ഗോളമായി തോന്നും.
അതിന് പിന്നിൽ ഒരുപാട് കഥകളുണ്ട്.
അവിടെ ചെന്ന് കണ്ടു മനസിലാക്കണം.
ഉടനെ ഇങ്ങോട്ട് ഒരു യാത്ര കൂടെ വരുന്നുണ്ട്.







No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....