Wednesday, April 1, 2020

TKMIAN Since 1999

വടക്കേന്ത്യൻ യാത്രയുടെ 13 ദിവസത്തെ വിശ്രമത്തിന് ശേഷം യാത്ര തുടരുന്നു, തെക്കേന്ത്യയിലേക്ക്.

ഒരുപാട് പണികൾ ഇവിടെ ചെയ്തു തീർക്കാനുണ്ട്, അതുകൊണ്ട് തന്നെ ഈ യാത്ര വേണ്ടെന്ന് വെച്ച്
മടിപിടിച്ചിരിപ്പായിരുന്നു. എന്തായാലും ഇറങ്ങുന്നു, ഏത് നിമിഷവും തിരിച്ചു വരാം.


ഈ യാത്ര തുടങ്ങുന്നത് എന്റെ സ്കൂളിൽ നിന്നാണ്.

TKM Centenary Public School.

LKG to +2, പതിനാലു വർഷം ഒരു ജീവപര്യന്തം കഴിഞ്ഞെന്ന  വിശ്വാസത്തിൽ ഇവിടെ നിന്നും ഇറങ്ങി. ഇന്ന് തിരിഞ്ഞു നോക്കുമ്പൊ എല്ലാത്തിനും തുടക്കം ഇവിടെ നിന്നാണ്.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാൾ ഇഷ്ടം  തോന്നിയ ഒരു കുട്ടി എപ്പോളും പാടുന്ന ഒരു കവിതയായിരുന്നു "Oh Captain, My Captain". അവിടെനിന്നും കൂട്ടുക്കാർ വിളിച്ച കളിപ്പേരായിരുന്നു ആദ്യം ക്യാപ്റ്റൻ.

അന്ന് ക്ലാസ് ലീഡറായൊരുന്നപ്പോൾ കുട്ടുകാരെയെല്ലാം കൂട്ടി DXB (Dangerous Boys) എന്ന ഒരു തല്ലിപ്പൊളി ടീം ഉണ്ടാകുന്നത്. അവിടെ ഞാൻ സ്വയം അവരോഹിത ക്യാപ്റ്റൻ ആയി. അന്ന് മുതൽ ഞാൻ എന്നെ തന്നെ വിളിച്ചത് captainafsal.

എല്ലായിടത്തും ക്യാപ്റ്റൻ  ആകാനുള്ള ആഗ്രഹം School House Captain ആക്കി.

Ruby House.

പിന്നെ അതിന്റെ പിറകെ ആയി. എല്ലാത്തിലും house ഫസ്റ്റ് ആയി. Best House and Best House Captain കപ്പും നമ്മൾ പൊക്കി.

ഇവിടെ നിന്നെല്ലാം കിട്ടിയ ലീഡർഷിപ്പ് ക്വാളിറ്റിയും, കോ-ഓർഡിനേഷൻ സ്കിൽസുമാണ് എന്റെ യാത്രയിലുടനീളം എനിക്ക് ആത്മവിശ്വാസം പകർന്നത്.

എവിടെവെച്ചുള്ള ഒരു മനോഹരമായ പ്രണയകഥയും തേപ്പും എന്റെ യാത്രയിൽ ഏറെ പ്രോചോദനം  നൽകിയിട്ടുണ്ട്. പിന്നീടൊരിക്കൽ നിങ്ങളിലേക്കെത്തും. ഇപ്പോ നമുക്ക് യാത്രയിൽ തുടരാം.


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....