Monday, April 6, 2020

ബിഗ് ബ്രോ!

Bisathi Bharath.

UNV ഓൺലൈൻ ക്യാമ്പയിനുകളുടെ തുടക്കത്തിലാണ് ഈ പേര് ശ്രദ്ധിക്കുന്നത്.
അനന്തപൂർ എന്ന സ്ഥലത്തു വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു, കട്ടക്ക് തന്നെ നമ്മുടെ പെരിനാട്ടിലെ പ്രവർത്തങ്ങളും.
ഞങ്ങൾ രണ്ടും Top 5 Online Volunteer ലിസ്റ്റിലും.

പെരിനാട് പഞ്ചായത്തിൽ പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു നടത്തിയ പ്രവർത്തങ്ങൾ ഇഷ്ടമായിട്ട് അഭിനന്ദിക്കാനാണ് എന്നേ ആദ്യമായി വിളിക്കുന്നത്. അങ്ങനെ കൂട്ടായി.

2018ൽ iVolunteer അവാർഡിൽ Youth Champion ക്യാറ്റഗറിയിലായി ഞങ്ങളുടെ അടുത്ത മത്സരം. അവിടെ വെച്ചാണ് ആദ്യമായി കാണുന്നത്.

കണ്ടപാടെ "This time you are gonna win the award" എന്ന് പറഞ്ഞു മോഹിപ്പിച്ചിട്ട്, അവൻ ആ കപ്പും കൊണ്ടിങ്ങു പോന്നു.

വോട്ടിങ്ങിൽ അവനെ പിന്തള്ളി ഞാൻ ഒന്നാമതെത്തിയെങ്കിലും പ്രവർത്തനങ്ങളിൽ ഓനെന്നും മികച്ചു നിന്നു.

2019 തിൽ വീണ്ടും Youth Champion എന്ന മോഹവുമായി ഡൽഹിയിൽ എത്തിയ പ്പൊ, ഭരത്തില്ലാത്തകൊണ്ട് കപ്പടിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എനിക്ക് അവാർഡ് കിട്ടുന്ന കാണാൻ അവനും അന്ന് വന്നിരുന്നു. അന്ന് മുതൽ സഹോദരനെ പോലെയാണ്.

2016-17 ലെ ഇന്ത്യയിലെ Best NSS Volunteer നുള്ള അവാർഡുൾപ്പെടെ ഒരുപാട് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കുറച്ചു ദിവസം ഇവിടെ കൂടി പ്രവർത്തങ്ങളിൽ ഒപ്പം കൂടാനാണ് വരവ്.

സ്നേഹം. ബഹുമാനം.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....