Tuesday, December 17, 2019

സ്ലാംഡോഗ് മില്ലിനിയർ!

തിരിച്ചുപോകുന്ന വഴിയിലാണ് Qutab Minar എന്ന് കേട്ടപ്പോ, ഒന്ന് കാണാമെന്ന് കരുതി അവിടിറങ്ങി.

സ്റ്റേഷന്  പുറത്തിറങ്ങിയപ്പോ ഒരു ചേച്ചി എന്റെ അടുത്തോട്ടു ചിരിച്ചുകൊണ്ട് ഓടി വന്നു.

ആരപ്പാ ഇതെന്ന്, ആലോചിക്കും മുന്നേ, ചേച്ചിയുടെ കൈ എന്റെ നെഞ്ചത്ത്!

ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം നോക്കിയപ്പോളാ ശ്വാസം വീണത്.

ദേശീയ പതാക കുത്തി തന്നെയാ, Independence Day വരുവല്ലേ.

ഞാൻ വെറുതെ, അയ്യേ!
വന്ദേ മാതരം!

പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയ എന്നെ പിന്നേം തടഞ്ഞു തീർത്തി, ഹിന്ദിയിൽ എന്തൊക്കെയോ.

സംഭവം എന്താന്ന് വെച്ചാ, differently-abled ആയ സംഘടനയുടെ ഫണ്ട് റൈസിംഗ് ആയിരുന്നു.

സൈക്കോളജിക്കൽ മൂവ്, ഇഷ്ടായി!

അര മണിക്കൂറോളം നടന്നു Qutab Minar എത്തി. മനോഹരം!

ശരീരം തളർന്നു തുടങ്ങിയിരിക്കുന്നു!
Qutab Mosque യിൽ കയറി ഒന്ന് നിസ്കരിച്ചു, കിടന്നു. വെള്ളം വീണപ്പോ ശരീരത്തിനൊരു സുഖം.

മനസ്സെത്തുനടുത്തു  മെയ്യ് എത്തുന്നില്ല. യാത്ര തുടരുന്നു.

കാലിൽ മസിൽ പിടിച്ചു അര മണിക്കൂറോളം അതോ ഒരു രാജ്യസഭ  MPയുടെ വീടിന് മുന്നിൽ സത്യഗ്രഹം ഇരുന്ന്.

കറങ്ങി കറങ്ങി ഇന്ത്യ ഗേറ്ററിനു മുന്നിലെത്തി. അഭിമാനം. ദേശസ്നേഹം.

രാവിലെ മുതൽ 4കുപ്പി പച്ചവെള്ളമാണ്. കാലു വേദനിച്ചപ്പോ ഒന്നിരുന്നു.

തൊട്ടു മുന്നിൽ  പലതരം സ്ട്രീറ്റ് ഫുഡുകൾ  കുട്ടികൾ കൊണ്ട് വിൽക്കുന്നു. കൂട്ടത്തിൽ ഒരാൾ ഇൻ-ഷർട്ട് ചെയ്തു ഷൂ ധരിച്ചാണ് നിൽപ്പ്. അവനോട് ഒരു കൗതുകം തോന്നി അടുത്തേക്ക് വിളിച്ചു.

അവന്റെ കയ്യിലെന്താ എന്നറിയില്ല, എന്റെ കയ്യിൽ ആകെയുള്ളതോ 20രൂപ.  അത് കൊടുത്തതും എവിടെ നിന്നോ ഒരു വിസിൽ കേട്ടു. അവനും കൂട്ടരും കണ്ടം വഴി ഓട്ടം.

അല്ലാഹ്! സ്ലാംഡോഗ് മില്ലെന്നിർ റീ-മേക്.

എന്താ നടക്കുന്ന എന്നറിയാത്തതിനാലും, നടക്കാൻ വയ്യാത്തതിനാലും ഞാൻ അന്തം വിട്ടവിടെ ഇരുന്ന്.

ആകെ കയ്യിലുണ്ടായിരുന്ന പൈസയും തീർന്നു. ഇന്ന് പട്ടിണി തന്നെ.

കുറച്ചു കഴിഞ്ഞപ്പോ, പുറകിൽ നിന്നാരോ തോണ്ടി; ദേ ധവൻ!

എന്നോട് അങ്ങോട്ട് പിറകിലോട്ട് വരാൻ പറഞ്ഞു. അവനെ പോലെത്തന്നെ കുറേ എണ്ണം അവിടെ ഒളിഞ്ഞു നോക്കി നിൽപ്പുണ്ട്.

അവിടെ ചെന്നപാടെ അവൻ: ഭയ്യാ 30 or 50?
ആ പെട്ട്! കയ്യിൽ ഒറ്റ പൈസയില്ല!

പൈസ തിരിച്ചുവാങ്ങാനും മടി, അതിങ്ങ്  തരാൻ പറയാനും ചമ്മൽ.

നയാ പൈസ ഇല്ല ഭായ് എന്ന് പറഞ്ഞത് മനസ്സിലായിട്ടാകണം, അവൻ ആ 30രൂപയുടെ പ്ലേറ്റ് നിറച്ചും തന്നു.

ഇതേപോലെ ഒരു എക്സിക്യൂട്ടീവ് പിച്ചക്കാരൻ അവൻ ആദ്യമായി കാണുകയാകും. ഞാൻ അവിടിരുന്ന് കഴിക്കാൻ തുടങ്ങി, നല്ല എരിവ്.

കയ്യിലുള്ള വെള്ളവും തീർന്നു. 'Bhayya, drinking water where?' എന്നാ ചോദ്യത്തിന് ബോട്ടിൽ കൊടുക്കാൻ ആംഗ്യം കാണിച്ചു. കൂടെ നിന്ന ഒരു കുരുട്ടിന് കുപ്പി കൊടുത്തു എങ്ങോട്ടോ പറഞ്ഞുവിട്ടു.

കഴിച്ചു തീരും മുന്നേ അവൻ വെള്ളവുമായി എത്തി. കുറേ നേരം ഞാൻ നേരത്തെ അവിടെ കറങ്ങിയിട്ടും സെക്യൂരിറ്റിയോട് ചോദിച്ചിട്ടും എനിക്കെങ്ങും വെള്ളം കിട്ടിയില്ല.  ഈ കുരുട്ടിനെങ്ങനെ എന്ന് ചിന്തിക്കുമ്പോളാണ്,  അവിടുള്ള ഫൗണ്ടൈൻ കണ്ടത്!
ഏയ്! അവനങ്ങനെ? നോ, നോ!

ഈ സമയംകൊണ്ട് കൊണ്ട് മറ്റവൻ വിൽക്കാനുംപോയി.

തിരക്കിനിടയിലൂടെ അവനെ തിരക്കി കറങ്ങി, കണ്ടു പിടിച്ചു ഒരു സെൽഫി എടുത്തു. ഒന്ന് ചിരിക്കടാ മോനെ  എന്ന് പറഞ്ഞതും അടുത്ത വിസിൽ!

ഓൻ ബാക്ക് ടു കണ്ടം!

പോകുന്നതിന് മുന്നേ അവനെ ഒന്നൂടെ കാണുന്നുണ്ട്!

(സ്ലാംഡോഗ് മില്ലിനിയർ എന്ന ടൈറ്റിൽ,  വളരെ ആലോചിച്ചാണ് ഇടുന്നത്, ഗൂഗിളിൽ അതിന്റെ അർത്ഥവും നോക്കി; വളരെ പോസിറ്റീവ് ആയ രീതിയിലാണ് ഞാൻ അത് ഉപയോഗിക്കുന്നത്. ആ കണ്ടം വഴിയുള്ള ഓട്ടമാണ് ഈ ടൈറ്റിൽ തോന്നിപ്പിച്ചത്)




വിശപ്പിന്റെ കഥ!

വിശപ്പിന്റെ കഥയറിയാൻ ഹരിയാനയിലെത്തി!

ഡൽഹിയിൽ നിന്നും നേരെ ഹരിയാനയിലേക്ക്. അവിടെ വിശപ്പിന്റെ വിലയറിയുന്ന ഒരു കൂട്ടം ചെറുപ്പാക്കാരുണ്ട്.

5 വർഷമുൻമ്പ് അവർ തുടങ്ങിയ സംഘടനയാണ് Feeding India. ഇന്ത്യയിലെ 85ഓളം നഗരങ്ങളിലായി 21,000 വോളന്റീർസ് ഉണ്ടവർക്ക്.

അവരുടെ ആശയം ചെറുതാണ്, പക്ഷെ ലക്ഷ്യം വളരെ വലുതും!

ഇന്ത്യയിലെ പട്ടിണി തുടച്ചുനീക്കുക!

അതിനായുള്ള അവരുടെ സംരംഭമാണ് Happy Fridge. ഇതൊരു കമ്മ്യൂണിറ്റി ഫ്രിഡ്ജ് ആണ്, ആർക്കുവേണമെങ്കിലും ഭക്ഷണം നിക്ഷേപിക്കാം, ആവശ്യമുള്ളവർക്ക് അതിൽ നിന്നുമെടുക്കാം.

ഈ ഒരു ആശയം ഇങ്ങു നമ്മുടെ കേരളത്തിൽ, ഒരു ജിന്നിന്റെ മനസ്സിൽ കയറികൂടി. കഴിഞ്ഞ രണ്ടുവർഷമായി അവൻ അതിനുവേണ്ടി പരിശ്രമിച്ചു.

അങ്ങനെ ഡൽഹിയിൽ നിന്നും ഫ്രിഡ്ജ് എത്തി. എന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

35,000 രുപയുടെ ഫ്രിഡ്ജ് Feeding India അയച്ചു തന്നു, അതിനുള്ള കവചമൊരുക്കാൻ ഇനിയും 12,000 രൂപ വേണം. അതിനുള്ള ഓട്ടത്തിലാണിപ്പോ നമ്മുടെ ജിന്ന് - ഹാമീം.

അവന്റെ ആ പരിശ്രമം വിജയിക്കുക തന്നെ ചെയ്യും, കടം വാങ്ങിയാണേലും ഞങ്ങളത് കൊല്ലത്തു സ്ഥാപിക്കും.

ഈ വരുന്ന  10 ആം  തീയ്യതിയാണ് ആ ദിവസം. MPയും Kollam Collector ഉം വരുന്നുണ്ട്, നിങ്ങളും ഉണ്ടാകണം.

Feeding Indiaക്ക് സഹായമായി Zomataയും കൂടെയുണ്ട്. Zomataയുടെ ഓഫീസിലാണ് ഇവരുടേം ഓഫീസ്.

ഡൽഹിയിൽ പഠിച്ചു വളർന്ന മലയാളിയായ ടോണീ ആണ് കേരളത്തിലെ കാര്യങ്ങൾ നോക്കുന്നത്. പുള്ളിയെക്കണ്ട് ഇവരുടെ പ്രവർത്തനങ്ങൾ അറിയാനായിരുന്നു ഈ വരവ്.

വൈകാതെ തന്നെ കേരളത്തിൽ എല്ലാ ജില്ലയിലും ഈ സംരംഭം തുടങ്ങാനാകുമെന്ന് വിശ്വസിക്കുന്നു.



വിശപ്പിന്റെ വിളി!

രാവിലെ തന്നെ സഞ്ജയ് ഏട്ടൻ കാപ്പിയുമായി എത്തി.

ബ്രേക്ഫാസ്റ്റ് വേണോ, ലഞ്ച് വേണോ എന്നെല്ലാം ചോദിക്കുന്നുണ്ട്. ഡൈറ്റിങ്ങിൽ ആണ്, രാത്രി മാത്രമേ ഫുഡ് കഴിക്കു എന്നെല്ലാം തട്ടിവിട്ടു.

കാണാൻ ലുക്ക് മാത്രമേ ഉള്ളൂ, ദാരിദ്ര്യം ആണെന്ന് എങ്ങനെയാ പറയുക!

നാട്ടിൽ നിന്നും കൊണ്ട് വന്ന 3 "ആരോ റൂട്ട്" ബിസ്ക്കറ്റ് തിന്നു വിശപ്പകറ്റി. 26 കോടി ഇന്ത്യക്കാർ വിശപ്പകറ്റാൻ ഭക്ഷണം കിട്ടാതായാണ് ഉറങ്ങാൻ പോകുന്നത് എന്ന 'ഹാമീം'മിന്റെ സ്റ്റാറ്റസ് കണ്ടു, ഹാ ഞാൻ എത്രയോ ഭാഗ്യവാൻ!

വിശപ്പ്; അത് നമ്മളാരും അറിഞ്ഞിട്ടില്ല. നമ്മളെല്ലാം തിന്നിട്ട് വലിച്ചെറിയുന്ന, എച്ചിലെന്ന് വിളിക്കുന്നത് ഭക്ഷമാക്കുന്ന ഒരുപാടാളുകളെ കണ്ടിട്ടുണ്ട്.

അവർക്കെല്ലാം വേണ്ടിയാണ് TGFഉം Feeding Indiaയും ചേർന്നൊരുക്കുന്ന Happy Fridge എന്ന സംരംഭം.

അതിനെ പറ്റി MPയോട് സംസാരിക്കാനാണ് ഈ വരവിന്റെ ഒരുദ്ദേശം.

MP രാവിലെ 5മണി മുതൽ പാർലമെന്റ് ബിൽ ശെരിയാക്കുന്ന തിരക്കിലാണത്രെ!

വിശപ്പിന്റെ വിളികേട്ട് നേരെ ചെന്നത് കൈലാഷ്‌ നഗർ കോളനിയിലേക്ക്!

ഇത്തവണ മെട്രോയെ വരുതിയിലാക്കി, യെല്ലോ പിങ്കും വയലറ്റ് ലൈനുമെല്ലാം കൂട്ടിക്കെട്ടി ഒരു യാത്ര.

മെട്രോന്ന് വെച്ചാ ഇങ്ങനേം ഉണ്ടോ ഒരു മെട്രോ, ഒരു വല്ലാത്ത ജാതി മെട്രോ. പക്ഷെ പറഞ്ഞിട്ടെന്താ, കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല എവിടെയും!

അങ്ങനെ കൈലാഷ് കോളനിയിലെത്തി, ആകാശം ഈച്ചകളാലും മണ്ണ്  കാഷ്ടം കൊണ്ടും സമ്പുഷ്ടമായ ഭൂമി. ചൂട് സമൂസയും ഫ്രഷ് ജ്യൂസിനും നല്ല ഡിമാൻഡ് ഉണ്ട്.

ഇവിടെയാണ് Feeding Indiaയുടെ ആദ്യത്തെ Happy Fridge ഉള്ളത്. ഇന്ന് ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള വകകാണുമെന്ന് ചുമ്മാ മനസ്സിൽ കരുതി ചെന്ന എന്നെ കാത്തിരുന്നത് Working Time 8AM-8PM എന്ന ബോർഡിന് താഴെ താഴിട്ട 'Happy Fridge'. ഹാ, ഇത്രയും ദൂരം നടന്നിവിടം വരെ എത്തിയ ഞാൻ മാത്രം ഹാപ്പിയായില്ല!

ഇതിന്റെ കാവൽക്കാരൻ ഈ ചേട്ടനാണ്. താക്കോലുമായുള്ള വോളന്റീർ 2മണിക്കേ എത്തു. അവിടെ കാത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അവിടെ  നിന്നുമിറങ്ങി.

സ്ഥിരം കലാപരിപാടി:
"മീം ഹിന്ദി നഹി മാളു"
"ചേട്ടൻ ഇംഗ്ലീഷ് നഹി മാളു"





Monday, December 16, 2019

MPയുടെ സ്വന്തം സഞ്ജയ്!

കുളിയോടെ മനസ്സും ശരീരവും ഒന്ന് തണുത്തു.

പുറത്തു കറങ്ങാൻ പോകണമെന്നുണ്ടായിരുന്നു. ഇവിടെ വന്നിട്ട് കാണാതെ പോകുന്നത് ശെരിയല്ലല്ലോ എന്നോർത്തു കാത്തിരിന്നു.

8മണിയാവാറായപ്പോ അദ്ദേഹമെത്തി. രാവിലെ മുതൽ പാർലമെന്റിൽ ആയിരുന്നു.

ക്ഷീണിച്ചു വന്നതായിരിക്കും, ശല്യപെടുത്തുന്നതു ശെരിയല്ലല്ലോ എന്നോർത്തു റൂമിൽ തന്നെയിരുന്നു.

അപ്പോളാണ് നമ്മുടെ സഞ്ജയ് ഏട്ടന്റെ വരവ്. കേരള ഹൗസിൽ നിന്നും എനിക്ക് ഫുഡ് വാങ്ങി തരാനുള്ള വരവാണ്.

ഞാൻ പുറത്തുപോയി തിന്നോളാമെന്ന് പറഞ്ഞു. ഹിന്ദിയിൽ അച്ഛാ ഫുഡ് ഹേയ്, എന്നൊക്കെ എന്തക്കെയോ പറഞ്ഞു.

നല്ല വിശപ്പുണ്ട്. രണ്ടു ദിവസം ട്രെയിനിൽ നിന്നുള്ള ഭക്ഷണം ഒരു ചായയും, വടാപാവും നയനിട്ടാൽ ഭയ്യാ തന്ന പഴവുമാണ്.

കേരള പൊറോട്ട, ബീഫ് എന്നെല്ലാം പറഞ്ഞപ്പോ കൺട്രോൾ പോയി. കുറച്ചു കഴിഞ്ഞപ്പോ പുള്ളി അതും വാങ്ങി വന്നു.

ഞാൻ കഴിക്കുന്ന സമയംകൊണ്ട്, റൂമെല്ലാം വൃത്തിയാക്കി. ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ മനസ്സിലായി.

ഇടക്ക് ഏതോ ഭയ്യയെ പറ്റി ചോദിക്കുണ്ട്. പിന്നെയാണ് മനസിലായത് റാഫി ഇക്ക എന്നെ അനിയനായാണ്  പരിചയപെടുത്തിയിരിക്കുന്നത്.

റാഫി ഇക്കാടെ ഫോട്ടോ കാണിച്ചപ്പോ പുള്ളി എന്തെന്നില്ലാത്ത സന്തോഷം.
റാഫി ഇക്കയെ പറ്റി ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു, ഞാനെല്ലാം കേട്ട് ഒരു പുഞ്ചിരി നൽകിയിരുന്നു.

ഉടനെ തന്നെ ഫോൺ എടുത്ത് ഫോട്ടോകൾ കാണിക്കാൻ തുടങ്ങി. ഇലെക്ഷൻ സമയത്തു കൊല്ലത്തു വന്നിട്ടുണ്ട്. ഷിബുബേബി ജോണായും ബിന്ദു കൃഷ്ണായയും നിൽക്കുന്ന ഫോട്ടോകൾ കാണിക്കുമ്പോ പുള്ളിക്ക് വളരെ സന്തോഷമായിരുന്നു.

പിന്നീട് രാമുനെ പറ്റി പറഞ്ഞു തുടങ്ങി. കൊല്ലത്തുവന്നപ്പോ രാമുവും റാഫിയും ഞാനുമെല്ലാം ഒരുമിച്ചായിരുന്നു ഫുഡ് കഴിക്കുന്ന എന്നെല്ലാം എനിക്ക് ഏകദേശം മനസിലായി.

രാമു എന്നത്, MPയുടെ മകൻ കാർത്തിക് ആണെന്ന് പിന്നെയാണ് മനസിലായത്.
MPയുടെ ഭാര്യ വാങ്ങിക്കൊടുത്ത ഓണകോടിയും അവരോടൊപ്പം നിന്നുള്ള പടങ്ങളും കാണിച്ചുതന്നു.

കുറച്ചു നേരം മാത്രമേ സംസാരിച്ചുവെങ്കിലും MPയോടും ഫാമിലിയോടും പുള്ളിക്കുള്ള അറ്റാച്ച്മെന്റ് സംസാരത്തിലൂടെ മനസ്സിലായി.

വർഷങ്ങളായി MP യുടെ കൂടെയുണ്ട് ഇദ്ദേഹം.
കുറേ കഥകളുടെ ഒരു കാലവറവാണ് പുള്ളി.ബാക്കി കഥകൾ നാളെ പുറത്തെടുക്കണം!



Sunday, December 15, 2019

കൊല്ലത്തിന്റെ സ്നേഹം!

അങ്ങനെ ഡൽഹി എത്തി!

എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയില്ല!

രണ്ടു ദിവസമായി കുളിച്ചിട്ടു.
നല്ല ക്ഷീണം, വിശപ്പ്, നാറ്റം!

എവിടേലും കയറി കൂടണം!

ഇങ്ങോട്ട് വരുന്നതിന് മുമ്പ്‌ ഫേസ്ബുക്കിൽ ഒരു യാത്രയെ പറ്റി എഴുതിയിരുന്നു!

ഉടനെ റാഫി ഇക്കാടെ കമന്റ്:
"ഡൽഹയിൽ ആണേൽ വിളിക്കുക, MP ഓഫീസിൽ താമസിക്കാം"

വിനയത്തോടെയുള്ള മറുപടി:
"ചെറിയ സൗകര്യം കിട്ടുവാണേൽ നന്നായേനെ!"

കൊല്ലത്തുനിന്നും ട്രെയിൻ കേറിയപ്പോ ഇക്ക വിളിച്ചു:
"MPടെ ഓഫീസിൽ താമസം  സെറ്റ് ആയിട്ടുണ്ട്, നീ അങ്ങോട്ട് ചെന്നാ മതി"

അഡ്രെസ്സ് കണ്ടുപിടിച്ചു അങ്ങോട്ടേക്കാക്കി യാത്ര.

ഡൽഹി മെട്രോ വലച്ചു, ഗൂഗിൾ മാപ്പ് ചതിച്ചു.

ഒന്നര മണിക്കൂർ നടത്തത്തിനു ശേഷം അവിടെത്തി!

സെക്യൂരിറ്റിയും ആളും ബഹളവും പ്രതീക്ഷിച്ചാണ് MP യുടെ ഓഫീസിൽ ചെന്നത്.

തുറന്നു കിടക്കുന്ന ഗേറ്റ്,
അകത്ത്  വയ്യാതിരിക്കുന്ന ഒരു അപ്പൂപ്പൻ.നടക്കാൻ പോലും ആവതില്ല.

വേറെ ഒറ്റ മനുഷ്യനില്ല!

എനിക്കിനി വീട് മാറിപ്പോയതാണോ?

സ്ട്രോക്ക് വന്ന് തളർന്നിരിക്കുകയാണ് പുള്ളി. പുള്ളിപ്പറയുന്ന എനിക്കും ഞാൻ പറയുന്ന പുള്ളിക്കും മനസിലാകുന്നില്ല.  എന്നാലും എന്തൊക്കെയോ ചോദിച്ചും പറഞ്ഞുമിരുന്നു.

MPയുടെ PAയെ വിളിച്ചു. പാർലമെന്റിലാണ് ,ഉടനെ വരാമെന്ന് പറഞ്ഞു.

10മിനിറ്റുനുള്ളിൽ വന്നു, റൂം തുറന്നു തിരിച്ചുപോയി.

വിശാലമായ മുറി, ബാത്രൂം.
കുളിക്കാൻ കയറിയ ഞാൻ പെട്ടു.

നാലഞ്ചു ടാപ്പ്, ഏതിലാണോ എന്തിലാണോ ആവോ പിടിച്ചു തിരിക്കേണ്ടത്. എവിടെ തൊട്ടാലും ചൂടുവെള്ളം.

അവസാനം എങ്ങനെക്കെയോ അതിനെ പച്ചവെള്ളമാക്കി മാറ്റി.

രണ്ടു ദിവസത്തിന് ശേഷമുള്ള കുളി.
മനസ്സും ദേഹവും തണുത്തു.


Thursday, December 12, 2019

പ്രകൃതിയും സൗഹൃദങ്ങളും!

ഡൽഹിയിൽ എത്താൻ ഇനി മണിക്കുറുകൾ മാത്രം.

പിന്നിട്ട വഴികളിൽ ഏറെ ആകർഷിച്ചത് കൊങ്കൺ റെയിൽവേ തന്നെയാണ്.

പ്രകൃതിയുടെ മടിത്തട്ടിലുടെയുള്ള യാത്ര എന്നെല്ലാം പറയാം. എങ്ങും പുഴയും മലയും വെള്ളച്ചാട്ടവും പച്ചപ്പും കൂട്ടിന് മധുപോലെ പെയ്യുന്ന മഴയും.

കോട്ട സ്റ്റേഷൻ അടുത്തപ്പോ പുലർച്ചെ 6മണിയായി.

അവിടെ ആദ്യം കണ്ടത് കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളവും നിറച്ചു ട്രക്കുകളുടെ ഇടയിൽ മറ തേടി നടക്കുന്ന കുറേ സ്ത്രീകളും കുട്ടികളും. തൊട്ടിപ്പാറമുള്ള പ്ലാറ്റഫോമിൽ സ്വച്ഛ് ഭാരത്തിന്റെ ബോർഡും ഓരോ 2മീറ്റർ ഇടവിട്ടും സ്ഥാപിച്ചിരിക്കുന്ന പച്ചയും നീലയും കളറുകളിൽ  ബക്കറ്റുകളും.

കുറച്ചു പിന്നിട്ടപ്പോ തലയിൽ പെയിന്റ് ബക്കറ്റുകൾ ചുമന്ന് വരിയായി പോകുന്ന കുറേ അമ്മൂമ്മമാർ.

ദിനേശേട്ടന്റെ ഭാര്യയുടെ കയ്യിലും അതേപോലെയൊന്ന് ഉണ്ടായിരുന്നു. അവർ കേരളത്തിൽ നിന്നും ഇവിടംവരെയുള്ള ഭക്ഷണം സൂക്ഷിച്ചിരുന്നത് ആ പെയിന്റ് ബക്കറ്റിൽ ആയിരുന്നു.

ഇവരും അതേപോലെ ജോലിക്കുള്ള ഭക്ഷണവും കൊണ്ടപോകുന്നതാകാം!

കോട്ട  സ്റ്റേഷനിൽ എത്തിയപ്പോൾ BD ശർമയും  ബർസയും രോഹിത്തും ഇറങ്ങി.

അപ്പോ മുതൽ കൂട്ടിന് നയനിറ്റാളിൽ നിന്നുള്ള ഭയ്യാ ആണ്. എറണാകുളത്തു പണിയെടുക്കുന്ന പുള്ളിക്കാരൻ, നാട്ടിലേക്കുള്ള പോക്കാണ്.

5 വർഷമായി കേരളത്തിലുണ്ട്, അത് കൊണ്ട് തന്നെ മലയാളവും അറിയാം. ഹിന്ദി അറിയാത്ത എന്നോട് പുള്ളിക്കാരൻ മലയാളത്തിൽ എന്തേലും ചോദിക്കും ഞാൻ ഇംഗ്ലീഷിൽ ഉത്തരം പറയും.

ഗൾഫിൽ നിന്നും മലയാളികൾ വരുന്ന പോലെയാണ്, ഇവർ നാട്ടിലേക്ക് പോകുന്നതും. സ്വന്തം നാടിനെയും വീട്ടുകാരേയും പറ്റി പറയാൻ പുള്ളിക്ക് ആയിരം നാവാണ്.

ഡൽഹിയിൽ നിന്നും 12 മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. വീട്ടിലോട്ടു വിളിച്ചു.കൂടെ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു,  കുറച്ചു കൂടികാഴ്ചകൾ നേരത്തെ തീരുമാനിച്ചതിനാൽ അത് സ്നേഹപൂർവം നിരസിച്ചു.

വിധിയുണ്ടേൽ നയനിറ്റാളിൽ പോയി പുള്ളിയെ കാണുക തന്നെ ചെയ്യും.

Wednesday, December 11, 2019

അക്ഷര വെളിച്ചത്തിലേക്ക്!

മഞ്ചേരിയിൽ 8 വർഷമായി മാർബിൾ ജോലികൾ ചെയുന്ന വ്യക്തിയാണ് ദിനേശേട്ടൻ. രാജസ്ഥാനിലെ ഒരു മാർവാടി കുടുംബമാണ്.

സ്കൂൾ അവധിക്കാലത്ത് ഭാര്യയെയും കുട്ടികളെയെയും കേരളം കാണിച്ചിട്ട് തിരിച്ചുപോകുന്ന വഴിയാണ്.

ഇന്നലെ വേറെ ഒരാളുമായി സീറ്റ് എക്സ്ചേഞ്ച് ചെയ്താണ് ഇവിടെ വന്നത്. കൂട്ടിന് മുംബൈയിൽ ജോലി ചെയുന്ന ഒരു തൊടുപുഴക്കാരൻ ജോയ്‌സ് ചേട്ടനും.

ഇവരെല്ലാർക്കും ഹിന്ദിയറിയാം. നോർത്ത് ഇന്ത്യൻ ഫ്രണ്ട്സിനോട് സംസാരിക്കുമ്പോ ഹിന്ദി അറിയാത്ത ഇന്ത്യക്കാരനോ?  എന്ന ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്.

സംസാരിക്കാനും, മനസ്സിലാക്കാനും ഭാഷ ഒരു വിഷയമെല്ലന്നാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്. എല്ലാത്തിനും തുടക്കം ഓരു പുഞ്ചിരിയാണ്. ഹൃദയത്തിൽ നിന്നുള്ള
പുഞ്ചിരി. അത് അറിയാതെ തന്നെ അവരെ നമ്മളിലേക്ക് അടുപ്പിക്കും, ഒരു ആത്മബന്ധമുണ്ടാക്കും.

ശൈശവ വിവാഹമായിരുന്നു എന്ന് തോന്നുന്നു. രണ്ട് മക്കളുണ്ട് - ബർസയും രോഹിതും.

പിള്ളേരെ കയ്യിലെടുക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. കയ്യിലുള്ള പേനയും പേപ്പറും ആദ്യം രോഹീതിലേക്ക് നീട്ടി. അവൻ അമ്മയെ ഒന്ന് നോക്കി. വാങ്ങിച്ചോ എന്നുള്ള സിഗ്നൽ കിട്ടി.

എന്തുചെയ്യണം എന്നറിയാതെ നിന്ന അവന്റെ കയ്യിൽ നിന്നും ബുക്കുവാങ്ങി അവന്റെ പടം വരക്കുന്ന രീതിയിൽ ഒരെണ്ണം വരച്ചു. ആ ചെറുക്കൻ ഇമ്പ്രെസ്സ്ഡ് ആയിട്ടോ.

കുറച്ചു നേരം അവൻ എന്തൊക്കെയോ അതിൽ കുത്തിവരച്ചു. വീണ്ടും ബുക്കുവാങ്ങി ഞാൻ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതി. എന്നെ അത്ഭുതപ്പെടുത്തി അവൻ അതെല്ലാം അതുപോലെ പകർത്തിയെഴുതി.

ആകാംഷയോടെ ജോയ്‌സ് ഏട്ടൻ അമ്മയോട് എന്തോ ചോദിച്ചു, അവരുടെ മറുപടി എനിക്ക് പരിഭാഷപ്പെടുത്തി തന്നു: "രോഹിത്  ഈ വർഷം സ്കൂളിൽ ചേർത്തതെ  ഉള്ളു, ബർസ എഴുതുന്നത് കണ്ടു പഠിച്ചയാണവൻ!"

ഈ സമയംകൊണ്ട് ബർസ ആ ബുക്കിൽ ഒരു മനോഹരമായ പടം വരച്ചു.

 ജോയ്‌സ് ഏട്ടൻ ബർസയെ കൊണ്ട് നമ്പേഴ്സ് എഴുതിപ്പിച്ചു, ഒരു വിധം നല്ലപോലെ അവൾ അതെല്ലാം ഏഴുതി.  "6" തിരിച്ചാണ് അവൾ എഴുതുന്നത്, അത് തിരുത്തിക്കൊടുത്തു.

കുട്ടികളുടെ നല്ല പഠനത്തിനും ഭാവിക്കും അവരെ കേരളത്തിൽ പഠിപ്പിക്കാനും, എന്ത് സഹായം വേണമെങ്കിലും ചെയ്തുകൊടുക്കാമെന്നും ജോയ്‌സ് ഏട്ടൻ അവർക്ക് വാക്കുകൊടുത്തു.

ഭാഷയുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് ആംഗ്യ ഭാഷയിലൂടെ സംസാരിച്ചും കളിച്ചും പഠിപ്പിച്ചും യാത്ര തുടരുന്നു.












Tuesday, December 10, 2019

അധ്യാപനത്തിലും നിന്നും ആത്മീയതയിലേക്ക്!

രാജസ്ഥാനിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. 10 വർഷം മുൻപ്പ് റിട്ടയർ ചെയ്ത്, ഇപ്പോൾ ആത്മീയ ജീവിതം നയിക്കുന്നു.

മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ പത്മനാഭസ്വാമി ക്ഷേത്രം കണ്ട് മടങ്ങുകയാണ്.

പുള്ളിക്കാരന് കേരളം നല്ലപോലെ ഇഷ്ടപ്പെട്ടിട്ടുണ്ട്. എങ്ങും പച്ചപ്പും വെള്ളവും. പുല്ലുപോലും കിളിർക്കാത്ത കൊടും വരൾച്ചയുള്ള രാജസ്ഥാനിൽ നിന്നുള്ള അദ്ദേഹത്തിന് ഇതെല്ലാം ഒരു അത്ഭുതമാണ്.

സംസാരത്തിനിടയിൽ പേര് ചോദിച്ച എന്നോട്:
"I am BD Sharma, I am a Brahmin.
And are you are christian?"

നോർത്ത് ഇന്ത്യയിലേക്ക് ചെന്നാൽ അവർ ആദ്യം ജാതി ചോദിക്കുമെന്ന് കേട്ടിട്ടുണ്ട്.

പിന്നീടാണ് എന്റെ പേരുചോദിച്ചത്.
അതിനടുത്ത ചോദ്യം "Afsal Khan or Afsal Mohammed?"

ആ സമയം പുള്ളിയുടെ ഭാര്യ  ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു അങ്ങോട്ട് വന്നപ്പോൾ:
"He dont know hindi, He is Islam."

ഇത്രയും വായിച്ചപ്പോ പലർക്കും പലതും തോന്നാം. പക്ഷെ ആ മനുഷ്യന്റെ വളരെ നിഷ്കളങ്കമായ ചോദ്യങ്ങളോ സംശയങ്ങളോ ആയെ എനിക്ക് തോന്നിയുള്ളൂ.

ദാ അടുത്ത ചോദ്യം:
"You people support Rahul and Congess Party. Why do you hate BJP?"

ഞാനൊരു സാമൂഹികപ്രവർത്തകനാണ്,  പാർട്ടികളെ ഒന്നും സപ്പോർട്ട് ചെയ്യാറില്ല, അതിനെ പറ്റി തിരക്കാറുമില്ല എന്നെല്ലാം പറഞ്ഞു തടിതപ്പി.

അപ്പോളാണ് TGF-School Intervention Programme പുള്ളിക്ക് പരിചയപ്പെടുത്തി കൊടുത്താലോ എന്നാലോചിച്ചത്. നമ്മുടെ വർക്‌ബുക് മുഴുവൻ വളരെ സമാധാനത്തോടെ വായിച്ചുവനോക്കുകയും, ഒരോ മോഡ്യൂളിനെ പറ്റിയും അദ്ദേഹത്തിന്റെ കാഴ്ച്ചപാടും നിർദ്ദേശങ്ങളും മുന്നോട്ട് വെക്കുകയും ചെയ്തു.

TGF-SIP നമ്മൾ ചെയ്‌തതിൽ വെച്ചു ഏറ്റവും നല്ല ആശയമാണ്.  56 രാജ്യങ്ങളിൽ നിന്നായി Millennium Fellowship 2019 ഇന് തിരഞ്ഞെടുത്ത പ്രൊജെക്ടുകളിൽ ഒന്നാണ് TGF-SIP. ഇനിയും ഒരുപാട് ഉയരങ്ങളിൽ ആ പ്രൊജക്റ്റ് എത്താനുണ്ട്. അതിന് ഇനിയും ഒരുപാടാളുകളും  നിരുപണങ്ങളും അഭിപ്രായങ്ങളും ആവിശ്യമായിട്ടുണ്ട്.

വൈകാതെ തന്നെ ഈ പ്രൊജക്റ്റ് എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

70വയസുണ്ട് ഇദ്ദേഹത്തിന്, കണ്ടാൽ പറയോ!

മലബാറിന്റെ സ്നേഹം!

യാത്രയിൽ പരിചയപ്പെടുന്നവർക്ക് കൊടുക്കാൻ കുറച്ചു പേപ്പർ പെൻ ഉണ്ടാക്കാൻ ഹമീമിനെ  ഏല്പിച്ചായിരുന്നു. അവനത് മറന്നു, മറക്കണമല്ലോ അതാണല്ലോ ശീലം.

അത് സൂചിപ്പിച്ചു ഇട്ട സ്റ്റാറ്റസിനെ ഉടനെ മറുപടി വന്നു.

ഗോവയിൽ നിന്നും TGF -ന്റെ  സ്വന്തം മലബാർ റീജിയണൽ കോഓർഡിനേറ്റർ - ഇജാസ്

" എത്ര പേന വേണം?
കോഴിക്കോട് എപ്പോ എത്തും? "

നാലേ മുക്കാലിന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോ, 20 പേനയുമായി iLab ഇന്റെ സ്വന്തം നസീബ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.

കോഴിക്കോട് തീരദേശ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യുവ സംഘടനയാണ് iLab.
https://www.facebook.com/ilabindia/

ട്രെയിൻ എടുക്കാൻ നേരമായതിനാലും നസീബിന്റെയും iLab -ന്റെയും കൂടുതൽ വിശേഷങ്ങൾ സംസാരിക്കാനായില്ല.

ഇതിനിടയിലൂടെ 1000 Tez ചെയ്തു വാപ്പയും സ്കൂട്ടായി.

അങ്ങനെ ട്രെയിൻ കണ്ണൂരെത്തിയപ്പോ, തളിപ്പറമ്പുനിന്നും രണ്ടു സഖാക്കൾ എത്തി. 30കിലോമീറ്ററോളം ബൈക്കോടിച്ചാണ് വരവ്.

TGF -ന്റെ വോളന്റീർ റിക്രൂട്ട്മെന്റ് ഹെഡ് sampreeth_thaliparamba ഉം സോഷ്യൽ വോളന്റീർ ശ്രീരാഗും.

ഈ ഗുൽമോഹറുകളുടെ വരവ് വെറുതെയൊന്നുമല്ല, ഡൽഹി മുഴുവൻ മെട്രോയിൽ കറങ്ങികാണാനുള്ള മെട്രോ കാർഡുമായിട്ടാണ്.

എന്താ പറയാ ഒരുപാട് സ്നേഹം!



Monday, December 9, 2019

രാജ്യ തലസ്ഥാനത്തോട്ട്!

ആദ്യം ട്രെയിൻ കേറിയത് ഡെൽഹിയിലോട്ടാണ്, 2 ദിവസത്തെ യാത്രയുണ്ട് അവിടേക്ക്!

ഇതുവരെ കാണാത്ത, പക്ഷേ 2വർഷത്തോളമായി ഞാൻ പ്രവർത്തിക്കുന്ന 3 സംഘടനകൾ ഉണ്ടവിടെ. TGF ഇന്റെ വളർച്ചക്ക് അവർക്കും ഒരു പങ്കുണ്ട്. നമ്മുടെ പുതിയവിശേഷങ്ങൾ അവരുമായി പങ്കുവെക്കാനും, ഭാവിയിലെ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാനുമാണ് ആദ്യ യാത്രയുടെ ലക്ഷ്യം.

രാവിലെ തന്നെ നമ്മുടെ ജിന്ന് യാത്രയയക്കാൻ എത്തിയിട്ടുണ്ട്. കണ്ടുമുട്ടുന്നവർക്ക് കൊടുക്കാൻ കുറച്ചു പേപ്പർ പെൻ സെറ്റ് ആക്കാൻ പറഞ്ഞിരുന്നു, അതും മറന്നിട്ടുള്ള വരവാണ്!

ഹാമീം. ഇടനേഞ്ചോട് ചേർന്നിരിക്കുന്ന ചില മനുഷ്യരുണ്ട്, അവരിലൊരാൾ. കോളേജിൽ ജൂനിയർ, അവന്റെ ഫേസ്ബുക് എഴുത്തുകൾ നിന്നും ചാർത്തികിട്ടിയ പേരാണ് ജിന്ന്.

ഇവനോടൊപ്പമാണ് ഗുൽമോഹർ നട്ടത്. അതിന്നു പടർന്നു പന്തലിച്ചു പൂത്തു നിൽക്കുന്നു.
ഉത്തരവാദിത്തങ്ങളെല്ലാം അവനെ ഏല്പിച്ചു. മടിയനാണ്, നന്നായ മതിയായിരുന്നു.

എന്തായാലും കയ്യിലുള്ള കുപ്പി വെച് #BottlesUpCampaign ചെയ്യാമെന്ന് വെച്ചു.

കൃത്യ സമയത്തു ട്രെയിൻ എത്തി, റെയിൽവേക്ക് സ്തുതി.
ഇതിന് മുന്നേ iVolunteer Award വാങ്ങാൻ മുംബൈയിലും ഡൽഹിയിലും പോയിട്ടുണ്ട്. രണ്ടു പ്രവിശ്യവും ട്രെയിൻ ഒന്നൊന്നര മണിക്കൂർ ലേറ്റ്.

അന്നൊന്നും കൊണ്ടാക്കാൻ വീട്ടിൽ നിന്നാരും വന്നിട്ടില്ല. അവിടെ പോയി, പരുപാടി കഴിഞ്ഞു തിരിച്ചു വരുക.

ഇത്തവണ കോഴിക്കോട് വരെ വാപ്പയുമുണ്ട് കൂടെ, ദേ ഒളിഞ്ഞു നോക്കുന്നുണ്ട്.


Sunday, December 8, 2019

ഒരു ഉത്തരേന്ത്യൻ യാത്ര!



പണ്ട് മുതലേ കാണുന്ന ഒരു സ്വപ്നമായിരുന്നു ഒറ്റക്കൊരു യാത്ര. 

കഴിഞ്ഞ നാലുവർഷമായി ലോകത്തെ അടുത്തറിഞ്ഞപ്പോൾ, പലരുടെയും യാത്രകളെ പറ്റി വായിച്ചപ്പോൾ,  ആ ഒരു മോഹവും ഉള്ളിൽ വളർന്നു. പക്ഷേ കോളേജിനും പെരിനാടിനും ഇടയിലുള്ള ഓട്ടത്തിൽ അതൊരു സ്വപ്നമായി അവശേഷിച്ചു!

ഒഫിഷ്യൽ പരിപാടികൾക്ക് പലസ്ഥലത്തും പോയിട്ടുണ്ടെങ്കിലും അവിടത്തെ ജീവിതവും ആളുകളെയും തിരക്കുകൾക്കിടയിൽ അടുത്തറിയാൻ പറ്റിയിട്ടില്ല. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജിയുടെ കണ്ടെത്തൽ, അത് തൊട്ടറിയാനുള്ള യാത്ര നാളെ തുടങ്ങുന്നു!

വെറുതെ നാടുകാണാനോ, അടിച്ചുപൊളിക്കാനോ അല്ല ഈ യാത്ര. യഥാർത്ഥ  ജീവിതങ്ങൾ മനസ്സിലാക്കാനും തൊട്ടറിയാനും, അതിലൂടെ സ്വയം പലതും കണ്ടെത്താനുമാണ്.

ഞാൻ ഇതിനെ വിളിക്കാൻ ആഗ്രഹിക്കുന്നത് "Penniless Experimental Volunteering Journey" എന്നെല്ലാമാണ്.

വാ കീറിയ ദൈവം അതിനുള്ള വഴി കാട്ടുമെന്ന വിശ്വാസത്തിൽ, കൂട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങിയ ആയിരം രൂപക്ക് നാളെ ട്രെയിൻ കയറുന്നു!

പോകുന്ന വഴിയിൽ ഒരുപാട് നല്ല മനുഷ്യരെ കാണാനുമുണ്ട്. 

കഴിഞ്ഞ 2 വർഷമായി എന്റെയും TGF ഇന്റെയും വളർച്ചക്ക് വിദൂരങ്ങളിൽ ഇരുന്ന് സഹായിച്ച ഒരുപാടുപേരുണ്ട്. ഇതുവരെ കാണാത്ത, ഓൺലൈനിലൂടെ നല്ലൊരു നാളെക്കായി പ്രവർത്തിക്കുന്ന എന്റെ  UNVയിലെ വോളന്റീർസ്. അവരോടു നന്ദിപറയാൻ കൂടിയാണ് ഈ യാത്ര, കൂടാതെ അവരുടെ പ്രവർത്തങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനും.

അങ്ങനെ ഒരുപാട് സ്വപ്നങ്ങളും, ലക്ഷ്യങ്ങളും.

Stay tuned!

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....