Friday, April 3, 2020

അപ്രതീക്ഷിതമായി ഒരു പോണ്ടിച്ചേരി യാത്ര!

ചെന്നൈയിൽ നിന്നും തീവണ്ടി കൂകി പാഞ്ഞത് പോണ്ടിച്ചേരിയിലേക്കാണ്.

ഒരു സെക്കൻഡ് ക്ലാസ് യാത്ര.
നാലര മണിക്കൂർ,
നല്ല തിരക്കുണ്ട്. ഒരു വിധം ഒരു മൂലക്ക് ആസനസ്ഥനായി.

നല്ല ഉറക്കം വരുന്നുണ്ട്.
മുകളിലത്തെ ബെർത്തിൽ കയറിപ്പറ്റി, സുഖമായൊരു ഉറക്കം.

ഉറക്കമെണീച്ചപ്പോ ഒറ്റ മനുഷ്യനില്ല ബോഗിയിൽ.
ട്രെയിൻ പോണ്ടിച്ചേരിയോട് അടുക്കുന്നു.

Puducherry എന്ന ബോർഡ്. അതിനുമുന്നിൽ കൈകൊട്ടി ശബ്ദമുണ്ടാക്കി  ഒരു ഭ്രാന്തുള്ള മനുഷ്യൻ എന്നേ സ്യാഗതം ചെയ്തു.

സ്റ്റേഷന് പുറത്തോട്ട് വഴി തപ്പി.
എന്റെ സ്വപ്നങ്ങളിലെ പോണ്ടിച്ചേരി ഇങ്ങനെയല്ല!

ആളും അനക്കവുമില്ല. വളരെ ചെറിയ ഒരു സ്റ്റേഷനും വാതിലും.
ഒന്നുകൂടെ അകത്തുകേറി ട്രെയിൻ എടുക്കുന്നുണ്ടോ സ്റ്റേഷൻ ഇതുതന്നെയാണോ എന്ന് നോക്കി.

ഫ്രഞ്ചുകാരെപ്രതീക്ഷിച്ച് ചെന്ന എന്നെ കാത്തിരുന്നത് നിലത്തുകിടന്നുറങ്ങുന്ന കുറേ വയസ്സായ മനുഷ്യർ.

പുറത്തു നമ്മുടെ ജോർജ് ഏട്ടൻ കാത്തുനിപ്പുണ്ട്. കൂട്ടുകാരന്റെ ബൈക്കുമെടുത്തു ഈ പാതിരാത്രിക്ക് പുള്ളി എന്നേം കാത്തുനിൽപ്പാണ്.

പോകുന്ന വഴിയിൽ പുള്ളിയുടെ ഒരു കുട്ടുകാരനേയും കണ്ടു.

അവിടെ നിന്നും ഇറങ്ങുമ്പോളാണ് ഒരു ബസ് ഡ്രൈവർ വണ്ടി തള്ളിത്തരുവോ എന്ന് പറഞ്ഞു ഞങ്ങളുടെ അടുത്തോട്ട് വന്നത്.

ഞങ്ങൾ തള്ളുന്നതും കണ്ട് വേറെ രണ്ടുപേര് കൂടെ ചേർന്നു. വലിയ മല്പിടുത്തമില്ലാതെ  വണ്ടി പെട്ടന്ന് സ്റ്റാർട്ടായി.

നന്ദി പറഞ്ഞു അവർ പോയപ്പോ ഏട്ടൻ എന്നോട്: ഞാനും വണ്ടിയിൽ ഓടിയിട്ടുള്ളയാ, ഇങ്ങാനാകുംപ്പോഴുള്ള ബുദ്ധിമുട്ട് നമുക്കറിയാം.

15 കിലോമീറ്ററോളമുണ്ട് ജോർജേട്ടന്റെ ഹോസ്റ്റലിലോട്ട്. തട്ടുകടയിൽ നിന്നും ചപ്പാത്തിയും പെരുപ്പ് വെള്ളവും.

ഒരു മര്യാദയില്ലാത്ത ഡ്രൈവിംഗ് ആണ് ഇവിടുള്ളവർക്ക്. ഭാഗ്യം കൊണ്ട് ചത്തില്ല!

വീടണഞ്ഞു.



No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....