Tuesday, December 17, 2019

സ്ലാംഡോഗ് മില്ലിനിയർ!

തിരിച്ചുപോകുന്ന വഴിയിലാണ് Qutab Minar എന്ന് കേട്ടപ്പോ, ഒന്ന് കാണാമെന്ന് കരുതി അവിടിറങ്ങി.

സ്റ്റേഷന്  പുറത്തിറങ്ങിയപ്പോ ഒരു ചേച്ചി എന്റെ അടുത്തോട്ടു ചിരിച്ചുകൊണ്ട് ഓടി വന്നു.

ആരപ്പാ ഇതെന്ന്, ആലോചിക്കും മുന്നേ, ചേച്ചിയുടെ കൈ എന്റെ നെഞ്ചത്ത്!

ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം നോക്കിയപ്പോളാ ശ്വാസം വീണത്.

ദേശീയ പതാക കുത്തി തന്നെയാ, Independence Day വരുവല്ലേ.

ഞാൻ വെറുതെ, അയ്യേ!
വന്ദേ മാതരം!

പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയ എന്നെ പിന്നേം തടഞ്ഞു തീർത്തി, ഹിന്ദിയിൽ എന്തൊക്കെയോ.

സംഭവം എന്താന്ന് വെച്ചാ, differently-abled ആയ സംഘടനയുടെ ഫണ്ട് റൈസിംഗ് ആയിരുന്നു.

സൈക്കോളജിക്കൽ മൂവ്, ഇഷ്ടായി!

അര മണിക്കൂറോളം നടന്നു Qutab Minar എത്തി. മനോഹരം!

ശരീരം തളർന്നു തുടങ്ങിയിരിക്കുന്നു!
Qutab Mosque യിൽ കയറി ഒന്ന് നിസ്കരിച്ചു, കിടന്നു. വെള്ളം വീണപ്പോ ശരീരത്തിനൊരു സുഖം.

മനസ്സെത്തുനടുത്തു  മെയ്യ് എത്തുന്നില്ല. യാത്ര തുടരുന്നു.

കാലിൽ മസിൽ പിടിച്ചു അര മണിക്കൂറോളം അതോ ഒരു രാജ്യസഭ  MPയുടെ വീടിന് മുന്നിൽ സത്യഗ്രഹം ഇരുന്ന്.

കറങ്ങി കറങ്ങി ഇന്ത്യ ഗേറ്ററിനു മുന്നിലെത്തി. അഭിമാനം. ദേശസ്നേഹം.

രാവിലെ മുതൽ 4കുപ്പി പച്ചവെള്ളമാണ്. കാലു വേദനിച്ചപ്പോ ഒന്നിരുന്നു.

തൊട്ടു മുന്നിൽ  പലതരം സ്ട്രീറ്റ് ഫുഡുകൾ  കുട്ടികൾ കൊണ്ട് വിൽക്കുന്നു. കൂട്ടത്തിൽ ഒരാൾ ഇൻ-ഷർട്ട് ചെയ്തു ഷൂ ധരിച്ചാണ് നിൽപ്പ്. അവനോട് ഒരു കൗതുകം തോന്നി അടുത്തേക്ക് വിളിച്ചു.

അവന്റെ കയ്യിലെന്താ എന്നറിയില്ല, എന്റെ കയ്യിൽ ആകെയുള്ളതോ 20രൂപ.  അത് കൊടുത്തതും എവിടെ നിന്നോ ഒരു വിസിൽ കേട്ടു. അവനും കൂട്ടരും കണ്ടം വഴി ഓട്ടം.

അല്ലാഹ്! സ്ലാംഡോഗ് മില്ലെന്നിർ റീ-മേക്.

എന്താ നടക്കുന്ന എന്നറിയാത്തതിനാലും, നടക്കാൻ വയ്യാത്തതിനാലും ഞാൻ അന്തം വിട്ടവിടെ ഇരുന്ന്.

ആകെ കയ്യിലുണ്ടായിരുന്ന പൈസയും തീർന്നു. ഇന്ന് പട്ടിണി തന്നെ.

കുറച്ചു കഴിഞ്ഞപ്പോ, പുറകിൽ നിന്നാരോ തോണ്ടി; ദേ ധവൻ!

എന്നോട് അങ്ങോട്ട് പിറകിലോട്ട് വരാൻ പറഞ്ഞു. അവനെ പോലെത്തന്നെ കുറേ എണ്ണം അവിടെ ഒളിഞ്ഞു നോക്കി നിൽപ്പുണ്ട്.

അവിടെ ചെന്നപാടെ അവൻ: ഭയ്യാ 30 or 50?
ആ പെട്ട്! കയ്യിൽ ഒറ്റ പൈസയില്ല!

പൈസ തിരിച്ചുവാങ്ങാനും മടി, അതിങ്ങ്  തരാൻ പറയാനും ചമ്മൽ.

നയാ പൈസ ഇല്ല ഭായ് എന്ന് പറഞ്ഞത് മനസ്സിലായിട്ടാകണം, അവൻ ആ 30രൂപയുടെ പ്ലേറ്റ് നിറച്ചും തന്നു.

ഇതേപോലെ ഒരു എക്സിക്യൂട്ടീവ് പിച്ചക്കാരൻ അവൻ ആദ്യമായി കാണുകയാകും. ഞാൻ അവിടിരുന്ന് കഴിക്കാൻ തുടങ്ങി, നല്ല എരിവ്.

കയ്യിലുള്ള വെള്ളവും തീർന്നു. 'Bhayya, drinking water where?' എന്നാ ചോദ്യത്തിന് ബോട്ടിൽ കൊടുക്കാൻ ആംഗ്യം കാണിച്ചു. കൂടെ നിന്ന ഒരു കുരുട്ടിന് കുപ്പി കൊടുത്തു എങ്ങോട്ടോ പറഞ്ഞുവിട്ടു.

കഴിച്ചു തീരും മുന്നേ അവൻ വെള്ളവുമായി എത്തി. കുറേ നേരം ഞാൻ നേരത്തെ അവിടെ കറങ്ങിയിട്ടും സെക്യൂരിറ്റിയോട് ചോദിച്ചിട്ടും എനിക്കെങ്ങും വെള്ളം കിട്ടിയില്ല.  ഈ കുരുട്ടിനെങ്ങനെ എന്ന് ചിന്തിക്കുമ്പോളാണ്,  അവിടുള്ള ഫൗണ്ടൈൻ കണ്ടത്!
ഏയ്! അവനങ്ങനെ? നോ, നോ!

ഈ സമയംകൊണ്ട് കൊണ്ട് മറ്റവൻ വിൽക്കാനുംപോയി.

തിരക്കിനിടയിലൂടെ അവനെ തിരക്കി കറങ്ങി, കണ്ടു പിടിച്ചു ഒരു സെൽഫി എടുത്തു. ഒന്ന് ചിരിക്കടാ മോനെ  എന്ന് പറഞ്ഞതും അടുത്ത വിസിൽ!

ഓൻ ബാക്ക് ടു കണ്ടം!

പോകുന്നതിന് മുന്നേ അവനെ ഒന്നൂടെ കാണുന്നുണ്ട്!

(സ്ലാംഡോഗ് മില്ലിനിയർ എന്ന ടൈറ്റിൽ,  വളരെ ആലോചിച്ചാണ് ഇടുന്നത്, ഗൂഗിളിൽ അതിന്റെ അർത്ഥവും നോക്കി; വളരെ പോസിറ്റീവ് ആയ രീതിയിലാണ് ഞാൻ അത് ഉപയോഗിക്കുന്നത്. ആ കണ്ടം വഴിയുള്ള ഓട്ടമാണ് ഈ ടൈറ്റിൽ തോന്നിപ്പിച്ചത്)




4 comments:

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....