Sunday, April 5, 2020

സ്വപ്ന നഗരം!

രണ്ടു വർഷമായി ഫേസ്ബുക്കിലൂടെ ഞാനറിയുന്ന ഒരു നാടുണ്ട്. സാമൂഹിക പ്രവർത്തങ്ങൾക്ക് പേരുകേട്ട ഒരു നാട്.

അനന്തപൂർ.

ഓൺലൈനിൽ കേറിയാൽ എന്നും ഇവരുടെ ഓരോ പ്രവർത്തങ്ങൾ കാണാം.
ഇവരെന്താ കുപ്പിയിൽ നിന്നും വന്ന ഭൂതങ്ങളോ?

ട്രെയിൻ അവിടം ലക്ഷ്യം വെച്ചു പായുന്നു. കുറച്ചുനേരമൊന്ന് സുഖമായി ഉറങ്ങാൻ പറ്റി.
കൈകൊട്ട് ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. പല്ലുതേക്കുന്നതിനിടയിൽ അവർ എന്നെ പിന്നിട്ടു.

ചുറ്റും കൃഷിയിടങ്ങൾ. രാവിലെ തന്നെ അതിൽ പണിയെടുക്കുന്നവർ.
അതിനിടയിൽ മണ്ണു കുഴിച്ചു മറക്കല്ലുകൾ പുറത്തെടുക്കുന്ന JCB.

സ്റ്റേഷനിലെത്താൻ മണിക്കൂറുകളുള്ളപ്പോ വിളി വന്നു: Afsal Bhayya, My brother is waiting for you outside.

സ്റ്റേഷനിലെത്തിയതും അടുത്ത വിളി: Afsal.Bhayya, Come outside. I am in entrance.

ട്രാക്ക് ചാടിക്കടന്നു അവിടെത്തി.
പുഞ്ചിരിതൂകി ഒരാൾ കൈ പൊക്കി വിളിച്ചു: അഫ്സൽ ഭയ്യാ.

ആഹാ, കേൾക്കാൻ എന്ത് സുഖാ.

ഒരു ഗ്രാമമാണ് ഞാൻ പ്രതീക്ഷിച്ചത്.
ഇത് വളർന്നു വരുന്ന ഒരു നഗരമാണ്.
ആന്ധ്രയിലെ ഒരു ജില്ലയാണ്.

അരമണിക്കൂറോളം എന്നേംകൊണ്ട് നഗരം ചുറ്റി അവൻ ലക്ഷ്യസ്ഥാനത്തെത്തിച്ചു.


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....