Wednesday, April 1, 2020

ഗുരുക്കൾക്കൊപ്പം ഓണംസദ്യ!

കഴിഞ്ഞ യാത്രക്ക് ശേഷം പനിപിടിച്ചു കിടന്നപ്പോളാണ് ഒരു കോൾ വന്നത്.

അഞ്ചാം തീയതി School Alumni MeetUp ഉണ്ട് വരണം. നാലാം തീയതി അടുത്ത യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്.

അഞ്ചു വർഷത്തിന് ശേഷം എല്ലാരേം കാണാമെന്നുള്ള ആവേശത്തിൽ ടിക്കറ്റ് ക്യാൻസൽ ചെയ്തു എല്ലാരേം ക്ഷണിച്ചു തുടങ്ങി.

നിരാശ മാത്രം ഫലം.
വിരലിലെണ്ണാവുന്നവർ മാത്രം വന്നു.

എന്നാലും 14 വർഷം കൂടെ പഠിച്ച പലരും വന്നു. ഓർമകൾ പങ്കുവെച്ചു.

ഈ അധ്യപകദിനത്തിൽ LKG മുതൽ പഠിപ്പിച്ച  എല്ലാവരേം കണ്ടു. എല്ലാവരേം പേര് ഓർത്തിരിക്കുന്നു എന്നത് തന്നെ വലിയ സന്തോഷം.

നീയല്ലേ Happy Fridge വെച്ചത് എന്ന ചോദ്യം കേട്ടപ്പൊ പെരുത്ത് സന്തോഷം.

മാവേലി. പൂക്കളം. സദ്യ.

ഫേസ്ബുക്കിലൂടെ എല്ലാരും എല്ലാം അറിയുന്നുണ്ട്.

നിറഞ്ഞ സദസ്സിനു മുന്നിൽ എന്റെ ഇപ്പോളത്തെ പ്രവർത്തനങ്ങളെ പറ്റിയും ഗുൽമോഹറേ പറ്റിയും സംസാരിച്ചപ്പോ എന്തെന്നില്ലാത്ത സന്തോഷം.

അവരോടൊപ്പം ഇന്ന് നിൽക്കണമെന്നുണ്ട്, പക്ഷെ ട്രെയിന് സമയമായി.
എല്ലാവരോടും യാത്ര പറഞ്ഞ് അവിടുന്ന് തിരിച്ചു.

സ്കൂളിൽ പഠിക്കുമ്പൊ അധ്യാപകരിൽ നിന്നും പഠിക്കാത്തതിന് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുള്ളത് നിഖിൽ ആണ്.

അവനിപ്പൊ സൗണ്ട് എഞ്ചിനീയർ ആണ്. സ്റ്റീഫൻ ദേവസ്സിയുടെ അസിസ്റ്റന്റ്. സ്കൂളിൽ പോലും അവന് പെർഫോം ചെയ്യാൻ അവസരം കിട്ടിയിട്ടില്ല. ഇന്നവന്റെ സ്കൂളിലെ ആദ്യത്തെ ഷോ ആണ്. അഭിമാനം.

ഒരിക്കൽ പോലും സ്കൂൾ മിസ്സ് ചെയ്തിട്ടില്ല.
എപ്പോളും അവിടെ പോകാറുണ്ട്, അധ്യാപകരെയെല്ലാം കാണാറുണ്ട്,  പ്രോഗ്രാം നടത്താറുണ്ട്.

ചിലരെ മിസ്സ് ചെയ്യുന്നുമുണ്ട്. ഈ യാത്രയും അവരിൽ ചിലരെ കാണാനുള്ളതാണ്.
ട്രെയിൻ അതാ കൂകി പാഞ്ഞു വരുന്നുണ്ട്.







No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....