Saturday, April 4, 2020

സൗഹൃദത്തിന്റെ ലോകം!

ഹരി ഇവിടെ എത്തിയതിൽ പിന്നെ ട്രോളൊന്നും ഇടാറില്ല. സഫിൻ "വാടി പുള്ളെ വാടി" പാട്ടും.

ഒരു മാറ്റവും ഇല്ലാത്തത് ഇവരുടെ കളി പ്രാന്തിനാണ്.
നാളെ അവധിയാണേൽ, ഇന്ന് ആളേം കൂട്ടി ഗ്രൗണ്ടിലേക്ക്.

ഷെയർ ഓട്ടയിൽ പത്തും പന്ത്രണ്ടും പേരയും കുത്തിനിറച്ചിവിടെയെത്തിച്ചു അവിടെയെത്തിച്ചു, പത്തു പന്ത്രണ്ടു ഗോളടിക്കുക സഫിന്റെ അന്നത്തേയും ഇന്നത്തേയും എന്നത്തേയും ഹരമാണ്.
കൂടെ കളിക്കുന്നവർക്ക് മോട്ടിവേഷനായി പഴവും വാങ്ങി വെക്കും.

നമ്മൾ പണ്ടത്തെപ്പോലെ ഫോണിലും കുത്തി ഗ്രൗണ്ടിന് പുറത്തു പ്രോത്സാഹിപ്പിക്കാൻ കൂടെ കാണും. പത്താംക്ലാസിൽ പഠിക്കുമ്പൊ ഗോളിയായി നിന്ന് സെൽഫ് ഗോളടക്കം മൂന്നുഗോളുകൾ കൊടുത്ത് ടീമിനെ തോൽപ്പിച്ച ശേഷം ആ വഴിക്ക് പോയിട്ടില്ല.

പിന്നുള്ള ഇവരുടെ ഒരു വിനോദം സിനിമയാണ്. ആഴ്‌ചയിൽ ഒന്ന്. ഇത്തവണ എന്നേം കുട്ടി Love Action Drama കണ്ടു.
കൊള്ളാം, ചില ഐറ്റംസ് കണ്ട് പൊട്ടിപ്പൊട്ടി ചിരിച്ചു, കരഞ്ഞു.

ഒരു ദിവസത്തേക്ക് വന്നതാണ് ഇവിടെ, ഇപ്പൊ മൂന്ന് ദിവസമായി. ചെറിയ ഒരു പനിയുണ്ടായിരുന്നു എന്നത് മാത്രമല്ല വേറെ എന്തൊക്കയോ ഇവിടെ പിടിച്ചു നിർത്തി.

പലരും പലസ്ഥലത്തും നിന്നും വന്നവരാണ്. ഇവർക്ക് ഇവരുടേതായ ലോകമുണ്ട് - സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, ഒത്തൊരുമയുടെ.

സിനിമ കഴിഞ്ഞു പുറത്തിറങ്ങി, ഒരു കെട്ടിപിടിത്തത്തോടെ യാത്രയായി.

Thanks a lot people. Lots of Love.



2 comments:

  1. അതെ... അവിടെ സ്നേഹവും സഹകരണവും ഉണ്ടായിരുന്നു... ഇപ്പോഴും തുടരുന്നു....

    ReplyDelete
    Replies
    1. ഒന്നുടെ അവിടെ ഒന്ന് ഒത്തുകൂടണ്ടേ?😋❤️💯

      Delete

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....