Thursday, March 5, 2020

നോവുള്ള കാഴ്ചകൾ!

ഡൽഹിയിൽ നിന്നുള്ള മടക്കയാത്രയിൽ മനസ്സിൽ പതിഞ്ഞ ഒരു ചിത്രം.

വഴിയരികിൽ ഭക്ഷണമുണ്ടാക്കുന്ന ഒരു അമ്മ. ആകാംശയേടെ നോക്കിയിരിക്കുന്ന ഒരു മകനും, തളർന്നു കിടന്നുറങ്ങുന്ന മറ്റു രണ്ടു മക്കളും.

ആ കുട്ടിയുടെ മുഖത്തു ഈച്ചകൾ പറ്റിപിടിച്ചു ഇരിപ്പുണ്ട്.

രാഷ്ട്രത്തിന്റെ പ്രൗഢിയേറി, ത്രിവർണക്കൊടി പാറി പറക്കുന്ന റെഡ് ഫോർട്ട് ആണ് തൊട്ടുപിറകിൽ കാണുന്നത്.

ഡൽഹിയിലെ കാഴ്ച്ചകളിൽ മനസ്സിനെ വേദനിപ്പിച്ച ഒരുപാട് കാഴ്ച്ചകളിൽ ഒന്നുമാത്രമാണിത്.

ആഘോഷിക്കൂ,  ഇന്ന് നമ്മുടെ എഴുപത്തിമൂന്നാമത്തെ സ്വാതന്ത്ര്യദിനം ആണ്!


ഉൾകാഴ്ച!

Sameer Chathurvedi

അപ്രതീക്ഷിതമായാണ് ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്.

IVD 2019 കഴിഞ്ഞു, ഫോട്ടോയെടുപ്പും. അറിയുന്ന പലരുമായും പരിചയം പുതുക്കി. ഒരു മൂടില്ലാത്തതിനാൽ കൂടുതൽ ആരേം പരിചയപ്പെട്ടില്ല.

എല്ലാരും പിരിഞ്ഞു പോകുമ്പോളാണ് ഇദ്ദേഹം എന്റെ കയ്യിൽ പിടിക്കുന്നത്.

നടക്കാൻ ബുദ്ധിമുട്ടുണ്ട്, കണ്ണിന് കാഴ്ച്ചക്കുറവും.

ചായകുടിക്കാൻ പോകാൻ സഹായം ചോദിച്ചു. അങ്ങനെയാണ് പരിചയപ്പെടുന്നത്.

JNUയിലെ phD വിദ്യാർത്ഥിയാണ്. Disability, Desire and Relationship എന്ന വിഷയത്തിലാണ് ഗവേഷണം. അതിനെപ്പറ്റി സംസാരിക്കാൻ വന്നതാണിവിടെ.

TGF നേയും നമ്മൾ differently-abled കമ്മ്യൂണിറ്റിക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തങ്ങളേയും പരിചയപ്പെടുത്തി പുള്ളി ഫ്ലാറ്റ്.

കൂടെയുള്ള ജൂനിയേർസിനെ പരിചയപ്പെടുത്തി. മുഹമ്മദും ഗദ്വയും.  അവരും phD ചെയ്യുവാണ്; Disabily Politics, Disability & ലിറ്ററേച്ചർ എന്നീ വിഷയങ്ങൾ.

അവരുടെ ജീവിതത്തെ പറ്റിയുള്ള പോസറ്റീവ് വ്യൂ. അവരുടെ അനുഭവങ്ങൾ, പൊരുതിവന്ന വഴികൾ. ബഹുമാനം.

എല്ലാ കഴിവുകൾ ഉണ്ടന്ന് അഹങ്കരിക്കുന്ന നമ്മളെല്ലാം അവർക്ക് മുന്നിൽ ഒന്നുമല്ല.

നമ്മുടെ പേപ്പർ പെൻ കൊടുത്തു, അതുണ്ടാക്കാൻ പഠിപ്പിക്കണം എന്നായി. ഒരുവർഷം കൂടെ ഉണ്ട് അവർ JNU യിൽ, ഹമീമിന്റെ കയ്യിൽ നിന്നും പഠിച്ചിട്ട് ഉടനെ തന്നെ അവരെ പഠിപ്പിക്കാൻ പോകണം.




ജീവിതം ഉരുട്ടി നീക്കുന്നവർ!



ഉറക്കം വരുന്നില്ല.
രാത്രി ഒരുമണിയോടെ പുറത്തിറങ്ങി.

ശാന്തമായ ഡൽഹി. വഴിയോരങ്ങളിൽ ഉറങ്ങുന്ന മനുഷ്യർ.

കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് Kahan Market Metro ക്ക് മുന്നിൽ കണ്ട നൂറ് കണക്കിന് സൈക്കിൾ റിക്ഷക്കാരെ ഓർമയുണ്ടോ?

വരിവരിയായി നിൽക്കുന്ന റിക്ഷകൾ.
ആളുകൾ വരുന്നു, വില ഉറപ്പിക്കുന്നു അവർക്കിഷ്ടമുള്ളതിൽ പോകുന്നു. 

നമ്മുടെ നാട്ടിലെ ഓട്ടോകാരാണേൽ ഒന്നാലോചിച്ചു നോക്കിയെ?

പൊരിവെയിലത്തു ജീവിതം ഉരുട്ടി നീക്കുന്നവർ.

ഈ രാത്രി നടത്തം അവരുടെ ഒത്തൊരുമയുടേയും സൗഹൃദത്തിന്റെയും കഥ പറഞ്ഞു തന്നു.

മെട്രോ പാലത്തിന്റെ അടിയിൽ കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് വണ്ടികൾ.
രണ്ടുവണ്ടികൾക്കിടയിൽ കെട്ടിയ കയറുകൾക്ക് മീതെ വിരിച്ച കൊതുകു വലകൾ, അതിൽ അഭയം പ്രാപിക്കുന്ന മനുഷ്യർ.

ഒരു കൈലിയോ നിക്കറോ മാത്രമാണ് അവരുടെ വസ്ത്രം. മഴയായാലും തണുപ്പായാലും അവരുടെ ഉറക്കം അങ്ങനെ തന്നെയാകണം.

സൈക്കിൾ റിക്ഷയുടെ പെടലിൽ കേറ്റിവെച്ചു ഉറങ്ങുന്നവരുമുണ്ട്.

ജീവിക്കാൻ വേണ്ടിയുള്ള കഷ്ടപ്പാടുകൾ. ഇവരോട് 5 രൂപക്ക് പോലും അടിയുണ്ടാക്കുന്ന കോട്ടും സ്യൂട്ടുമിട്ട മാന്യന്മാർ

ആദർശ ധീരനോടൊപ്പം!



6 മണിയോടെ പരിപാടി കഴിഞ്ഞു.

ശിവമോഹൻ ഒരാളെ പരിച്ചയപെടാൻ വരുന്നൊന്ന് ചോദിച്ചു.

പിന്നെതിനാ മോനെ ഞാനീ യാത്ര പോകുന്നത്!?

ഉബറിൽ നേരെ അങ്ങോട്ട്.

No.2, GANTHAR MANTHAR ROAD

ആദർശ ധീരനായ നമ്മുടെ ഒരു നേതാവിന്റെ വീടാണ്.

നമ്മുടെ സ്വന്തം AK ANTONY.

സ്വന്തം വീടെന്നപോലെ ശിവമോഹൻ ആ വീട്ടിലേക്ക് കേറി ചെന്നു. കുറച്ചു കഴിഞ്ഞു ഞങ്ങളെയും വിളിച്ചു.

സെറ്റിയിൽ ശാന്തയായി ഒരു പുഞ്ചിരിതൂകി ഇരിക്കുകയാണ് അദ്ദേഹം.

എല്ലാരേം പരിചയപെട്ടു. കാര്യങ്ങൾ തിരക്കി.

TGF ഇനിയും അതിന്റെ പ്രവർത്തനങ്ങളെയും പറ്റി ചോദിച്ചറിഞ്ഞു.
TGF - School Intervention Program ന്നെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു. പുള്ളിക്ക് ഇഷ്ടമായി.

ആ സമയം ആരോ കാണാൻ വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി.

അടുത്ത നേതാക്കളെ കാണാൻ നേരെ Kerala House ഇൽ. എല്ലാരും നാട്ടിൽ പോയേകുവാ.

ബീഫിന്റെ മണം ഞങ്ങളെ അവിടാത്ത ക്യാന്റീനിലേക്ക് മാടി വിളിച്ചു.
പൊറോട്ട, ബീഫ്. അന്തസ്സ്.

തിരിച്ചുള്ള യാത്രയിൽ വീടെത്തിയതും നേരെ ഓടി കേറി. ഭാഗ്യം, വെള്ളമുണ്ട്.



Monday, March 2, 2020

ഗുൽമോഹറുകൾ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക്!



നമ്മുടെ പിള്ളാര് കേരളത്തിൽ നിന്നും ഡൽഹിക്ക് വരുന്നുണ്ട്, അവരെ കാണാനാണ് ഈ വരവ്.

കഴിഞ്ഞ ആഴ്ച്ച UN ഓഫീസിൽ മീറ്റിംഗിന് ഇരുന്നപ്പോൾ IVD 2019 ന്റെ അജണ്ട കണ്ടു. ഒരേ സമയം നാല് സെഷൻസ്, എല്ലാം വളരെ ഇൻഡ്രസ്റ്റിംഗ്. എന്തു ചെയ്യുമെന്നാലോജിച്ചപ്പോളാണ് നമ്മുടെ പിള്ളേരെ കൂടെ കൊണ്ട് വന്നാലോ എന്ന് ആലോചിച്ചത്.

ഋഷി സാറിനെ കണ്ടു കാര്യം പറഞ്ഞു. രജിസ്ട്രേഷൻ ക്ലോസ് ചെയ്തിട്ട് ദിവസങ്ങളായി. പുള്ളിയെ കൺവിൻസ് ചെയ്ത് നമ്മുടെ അഞ്ചു പിള്ളാർക്കുള്ള പെർമിഷൻ സെറ്റ് ആക്കി.

ആരെ നോമിനേറ്റ് ചെയ്യുമെന്നതായി അടുത്ത ചോദ്യം!
360+ വളണ്ടിയേർസ് ഉണ്ട്, പരിപാടിക്ക് നാലു ദിവസം മാത്രം. ആക്റ്റീവ് ആയി നിൽക്കുന്നവർക്ക് കൊടുക്കാമെന്ന് കരുതി. എന്നാലും ആഗ്രഹമുള്ള വേറെ ആരെങ്കിലുമുണ്ടേൽ വരട്ടെ എന്ന് കരുതി ഗ്രൂപ്പുകളിൽ മെസ്സേജ് ഇട്ടു.

പലർക്കും നല്ല ആഗ്രഹം ഉണ്ടെങ്കിലും കോളേജ് തുറന്നതിനാലും ഉടനെ തന്നെ ഡൽഹിയിൽ എത്തേണ്ടതിനാലും പിന്മാറി.

അങ്ങനെ പെട്ടന്ന് നാലുപേരേ തിരഞ്ഞെടുത്തു , ഗ്രൂപ്പ് തുടങ്ങി, പിറ്റേന്ന് തന്നെ അവർ ട്രെയിൻ ബുക്ക് ചെയ്തു.

നാലുപേരും നാലുസ്ഥലത്ത് നിന്നാണ്.  രാവിലെ ആയപ്പോളാ അറിയുന്നത്, മുംബൈ യിൽ വെള്ളപൊക്കമായ കൊണ്ട് ട്രെയിൻ വഴി തിരിച്ചു വിടുന്നത്രെ. കണ്ണൂരുനിന്നും ഒരുത്തൻ കിട്ടിയതെല്ലാം പെറുക്കി പാലക്കാടേക്ക് ട്രെയിൻ കേറി. ബാക്കിയുള്ളവർ അവിടെനിന്നും കൂടി. അങ്ങനെ ഏതൊക്കയോ വഴിയിലൂടെ അവരെത്തി.

Sampreeth (Kannur), Gauthami CP (Thrissur)  Sivamohan (Alappuzha), Sayed Ibrahim (Palakkad).

സംപ്രീത് ഒഴിച്ചു എല്ലാരും പുതിയ പിള്ളാർ അവരെത്തപ്പി ലജ്പത് നഗറിലേക്കെത്തി. യൂത്ത് അല്ലിയൻസ് എന്ന സംഘടനയുടെ ഓഫീസിലായിരുന്നു താമസം. പരിപാടിയെ പറ്റിയും TGF നെ പരിചയപെടുത്തിയും അവിടെ കൂടി.

സ്വന്തം വീടുപോലെ കണ്ടോളാൻ അവർ പറഞ്ഞപ്പൊ, അടുക്കളയിൽ കയറി മുടിപ്പിക്കുമെന്ന് കരുതിക്കാണില്ല പാവങ്ങൾ!

രാവിലെ തന്നെ കുളിച്ചിറങ്ങി.

Clatridge Hotel.
India Volunteer Conclave 2019.

പ്രോഗ്രാം നടത്തിയാണ് ശീലം.
കേട്ടിരുന്നാൽ ബോറടിക്കും. ഉറക്കം വരും.
വളണ്ടിയറിങ്ങായി ഓടി നടക്കലാണ് ഇഷ്ടം.

ഉച്ചക്ക് നല്ല ഫുഡ് ആയിരുന്നു.
കണ്ണും മനസ്സും വയറും നിറഞ്ഞു; അല്ല നിറച്ചു.
വൈകുന്നേരമായപ്പോൾ എന്തോ ഒരു പന്തികേട്.

'Gentlemen' റൂമിലേക്ക് ജന്റിലായി കയറി. കാര്യങ്ങൾ അത്ര ജന്റിലല്ല.

അത്ഭുതമെന്നു പറയട്ടെ, അതിൽ ഒരു പൈപ്പ് പോലുമില്ല!
ഫൈവ് സ്റ്റാർ ഹോട്ടലാണ് പോലും. ദാരിദ്ര്യം.



രണ്ട് സഹോദരങ്ങൾ!



അടുത്തയാത്ര വീണ്ടും ഡൽഹിയിലേക്കാണ്.

8 മണിക്കൂർ.
വീണ്ടും സെക്കൻസ് സിറ്റിംഗ്.

ഇന്നലെ രാത്രിമുതൽ ഫോണിൽ ചാർജില്ല. ട്രൈനിൽ പവർ പോയിന്റ് വർക്കിംഗ് അല്ല. അതും തപ്പിത്തപ്പി ജനറൽ കംപാർട്ട്മെന്റിലെത്തി.

ആളും അനക്കവുമില്ല, വളരെ കുറച്ചാളുകൾ. വെറുതെ ടിക്കറ്റ് ബുക്ക് ചെയ്തു.

രണ്ടു കുട്ടികളെ കണ്ടു, ഫോണും കുത്തിയിട്ട് അവിടെ ഇരിപ്പായി, അവരോട് കളിച്ചു ചിരിച്ചും.

മൂത്ത പെങ്ങൾ അനിയന്റെ കൂടെ നടപ്പാണ്. അവന് വെള്ളം കൊടുക്കുന്നു, എടുക്കുന്നു. മൂത്ത പെങ്ങളുണ്ടായാൽ എങ്ങനെയായിരിക്കും സ്നേഹമെന്ന് കണ്ടറിഞ്ഞു.

അമ്മയെ പറ്റി എന്താ പറയുക. ആ കൊച്ചുങ്ങളെ വെറുതെ ഇട്ടങ്ങ് അടിക്കുന്നു പിച്ചുന്നു. കൊച്ചുങ്ങളാണെ കിടന്ന് കരച്ചിൽ. ഒന്ന് പൊട്ടിച്ചാലോ എന്നുവരെ തോന്നിപ്പോയി.

ഒരോ ആളുകൾ വരുമ്പോഴും അവൻ ശബ്ദം കേട്ട് ആകാം ശയോടെ നോക്കും. കുറച്ചു കഴിഞ്ഞപ്പൊ തലകുത്തി മറിഞ്ഞു കൊണ്ട് രണ്ട് കുട്ടികൾ വന്നു. സർക്കസ് ആണ്. അതിനിടയിലൂടെ അവർ അടികൂടുന്നുണ്ട്. ചേച്ചിയുടെ ദേഹത്തു വെച്ചിരിക്കുന്ന വളയത്തിലൂടെ അവൻ ഊഴ്ന്നിറങ്ങുന്നു.

അഭ്യാസങ്ങൾക്ക് ശേഷം വത്തിനടുത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക് അവർ പൈസയുമായി പോയി, അവരുടെ മടിയിൽ ഇരിക്കുന്നു.

ഒരേ സമയം കണ്ട രണ്ടു ജീവിതങ്ങൾ. സ്നേഹങ്ങൾ.

ഡൽഹിയോട അടുക്കുകയാണ്. ഇതുവരെ ഞാൻ കണ്ട ഡൽഹിയല്ല അത്. ഇതായിരുന്നു നമ്മൾ കാണേണ്ട ഡൽഹി.

ചേരിയുടെ പിറകിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ. അതിനുമുകളിലൂടെ, ചെരിപ്പുപോലും ഇല്ലാതെ കളിക്കുന്ന കുട്ടികൾ. മലിനമായ ജലം. മാനം പഠിപ്പിക്കുന്ന കാഴ്ചകൾ.

സ്റ്റേഷൻ എത്താറായപ്പൊ ട്രൈനിൽ നിന്നും ചാടിയിറങ്ങിയ ചേച്ചിയുടെ കാലൊന്ന് തെന്നി. ബഹളം കേട്ടു എത്തിനോക്കി, ട്രൈനോടൊപ്പം ഇരയുകയാണ്. അവിടെ നിന്നു ചിറക്കാൻ അവരെ പിടിച്ചു നീക്കിയിട്ടു. ഭാഗ്യം കൊണ്ട് രക്ഷപെട്ടു.

ഇറങ്ങാറായി ബാഗ് പഴയ സീറ്റിലാണെന്ന് അപ്പോളാണ് ഓർമ വന്നത്. അങ്ങോട്ടേക് ഓടി.

ഭാഗ്യം വെയ്റ്റ് ആയ കൊണ്ട്, അത് പോയില്ല.
ഇത്രയും ദിവസം എന്റെ ജീവൻ നിലനിർത്തിയ സ്റ്റീൽ ബോട്ടിൽ ആരോ അടിച്ചോണ്ട് പോയി.

അങ്ങനെ #BottlesUp ഡൊണേഷൻ എന്റെ വക ഡൽഹിയിലും!





മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....