Friday, May 29, 2020

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി. 

പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി. 

സിംഗിൾസ് ഡേ അയവിറക്കി എപ്പോളോ ഉറങ്ങിയത് കൊണ്ടാകാം, സ്വപ്നത്തിൽ അവൾ വന്നു; ഓർമകളുമായി. 

അതൊരു യക്ഷിയായി മാറിയത് കൊണ്ടാകാം ഉറക്കത്തിൽ നിന്നും ഞെട്ടിയെണീച്ചത്.നിലാവുള്ള രാത്രിയിലെ തുറന്ന ജാലകത്തിൽ നിന്നും നീല വെളിച്ചം.

ആറുമണിയായപ്പോ മാഷ് റൂമിൽ വന്ന് മണിയടിച്ചു. 

പല്ലുതേക്കാൻ ഉമിക്കരിയും ഈർക്കിലുമായിട്ടാണ് വരവ്. 

ശേഷം പറമ്പിലേക്ക്. ഇന്നലെ രാത്രി ആ നീല വെളിച്ചം വന്നയിടം സർപ്പക്കാവായിരുന്നത്രെ. 

പറമ്പെന്നു പറഞ്ഞു ഇങ്ങേരെന്നെ കൊണ്ടുപോയത് ഒരു കാട്ടിലേക്കാണല്ലോ. 
എങ്ങും കിളികളുടെ കളകളാരവം. കാട്ടുപന്നികൾ എല്ലാം ഉഴുതുമറിച്ചിട്ടിട്ടുണ്ട്.

തിരിച്ചുവന്നപ്പോ അമ്മയുടെ  ഇഡ്ഡലിയും സാമ്പാറും തേങ്ങാച്ചമ്മന്തിയും
 ഉള്ളിച്ചമ്മന്തിയും.

" ദേവാസുരം കണ്ടിട്ടുണ്ടോ?"
'അതെന്തുവാ?'
"മോഹൻലാലിന്റെ പടം അറിയില്ല?" 
'ഏതാണോ ആവോ!'

"എന്ന ബാ കണ്ടിട്ട് വരാം!"

കഴിഞ്ഞ 3 വർഷമായി ഇവിടത്തെ ഒരു സ്കൂളിൽ ശമ്പളമില്ലാതെ പഠിപ്പിക്കുകയാണ് നമ്മുടെ മാഷ്.

 കഴിഞ്ഞ പ്രളയത്തിന് നിലമ്പൂരിലേക്കുള്ള യാത്രയിൽ,  കുട്ടികളിൽ നിന്നും വാങ്ങിയ ഒരു ചാക്ക് കളിപ്പാട്ടവുമായി ട്രെയിനിലേക്ക് ചാടിക്കയറിയതാണ് പുള്ളി. ഒരു ദിവസം കൂടെ കൂടിയ മാഷ്, കുറേയായി വീട്ടിലേക്ക് വിളിക്കുന്നു. വിധി ഇവിടെയുമെത്തിച്ചു.

മാഷെ നാളെ Supply Exam ഉണ്ട്, ശല്യമാകുന്നില്ല.

നാട്ടിലേക്ക് യാത്രയാകുന്നു, ഇന്നേലും എത്തുമായിരിക്കും!


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....