തിരക്കുകൾ കാരണം ചെന്നൈ അടുത്തറിയാൻ പറ്റിയില്ല.
ട്രെയിൻ ഇറങ്ങിയ പ്പൊ കണ്ടത് കൈപ്പത്തിയില്ലാത്ത ഒരു മനുഷ്യൻ, ആ കയ്യിൽ ഒരു തുണി കെട്ടിയിരിക്കുന്നു അതിനപ്പുറം ഒരു കുരങ്ങനും. സുഖ നിദ്ര.
അയാളേം നോക്കി കുറച്ചുനേരം അവിടിരുന്നു. അടുത്ത ട്രെയിൻ ശബ്ദം കേട്ടതും അതിനേയും കൊണ്ട് ഒരു ട്രെയ്നിൽ കേറി മറഞ്ഞു.
പിന്നെ കണ്ടതെല്ലാം തിരക്കുപിടിച്ച നഗര കാഴ്ച്ചകൾ.
സാറായുമായുള്ള നടത്തത്തിലാണ് വീണ്ടും കുറച്ച് കാഴ്ച്ചകൾ കണ്ടത്.
ഇതുവരെ കണ്ടതിൽ ഏറ്റവും ശാന്തമായ മെട്രോ ഇവിടത്തെയാണ്. കുത്തനെയുള്ള പടികളിൽ ഭാരം തുക്കിയുള്ള കയറ്റം പ്രയാസമാണ്. No Elevator Campaign ചെയുന്നകൊണ്ട് അതിനും സമ്മതിച്ചില്ല.
മെട്രോയുടെ മുൻപിലുള്ള ഇലക്ട്രിക്ക് സൈക്കിളുകൾ. മറീന ബീച്ചിലെ വേസ്റ്റ് അരിച്ചെടുക്കുന്ന മെഷീൻ.
ഇവിടെ പ്ലാസ്റ്റിക് നിരോധനം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കടകളിൽ തുണി സഞ്ചികളും പേപ്പർ സ്ട്രോകളും. എന്നാണാവോ നമ്മുടെ നാട്ടിൽ ഇതെല്ലാം വരുന്നത്.
കയറ്റം കയറാൻ പാടുപെടുന്ന ഒരു സൈക്കിൾറിക്ഷയെ ബാക്കിൽ നിന്നും കാലുകൊണ്ട് തള്ളി സഹായിക്കുന്ന ഒരു പഞ്ചാബി ബൈക്കുകാരനാണ് നന്മയുള്ള ഒരു കാഴ്ച്ച സമ്മാനിച്ചത്.
യാത്രയിൽ പലയിടത്തും കണ്ടയൊന്നാണ് തലയിൽ കെട്ടുള്ള ശ്രീനാരായണ ഗുരു. കാവി തുണിയാണെന്ന് തോന്നുന്നു.
ശ്രീനാരായണ ഗുരു എന്താ ചെന്നൈയിൽ ഇങ്ങനെ എന്ന ചോദ്യത്തിന് ഓളെന്തിനാ ഇങ്ങനെ തലതല്ലി ചിരിക്കുന്നത്?
No comments:
Post a Comment