Saturday, April 4, 2020

ഒരു സെക്കന്റ് ക്ലാസ് അപാരത!

"ഡാ, ഞാൻ ഹൈദരാബാദ് ഉണ്ട്. നീ ഇങ്ങോട്ട് വരുന്നോ"

വിഷ്ണു കാപ്പിയിടുമ്പോഴാണ് പഴയ ഒരു കൂട്ടുകാരനെ പറ്റി സംസാരിച്ചത്. അവന് മെസ്സേജ് അയച്ചപോൾ കിട്ടിയ റിപ്ലൈ.

ട്രെയിൻ നോക്കി. ഇന്ന് രാത്രി ഒരെണ്ണമുണ്ട്. രണ്ടു ദിവസം കഴിഞ്ഞാണ് അടുത്തത്.

പ്ലാൻ പെട്ടന്നു മാറ്റി. നേരെ റെയിൽവേ സ്റ്റേഷനിലേക്ക്.

ട്രെയിൻ കാത്തു കിടക്കുന്നുണ്ട്.
പിറകിലത്തെ ജനറൽ കംപാർട്ട്മെന്റ് ഫുൾ.
ഫ്രെന്റിലെ ജനറൽ കംപാർട്ട്മെന്റിലേക്ക് ഓടി.

അതും ഫുൾ.
ബാത്രൂം സൈഡിൽ അസഹ്യമായ നാറ്റം.

കംപാർട്ട്മെന്റിന് നടുവിൽ കേറിപ്പറ്റി.
സമയം 11:50, രാവിലെ 8 മണിക്കേ അവിടെത്തും.

എങ്ങനയൊക്കയോ തറയിൽ ഇരുന്നു, അമ്പിളി സിനിമ കണ്ടു.

ഓരോരുത്തരായി മയങ്ങി തുടങ്ങി.
ഇരുത്തം ശരിയാകുന്നില്ല. കാലൊന്ന് നിവർത്തി.

പതുക്കെ പതുക്കെ തറയിൽ ഞാനും കിടന്നു, മയങ്ങി.

കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പൊ മുകളിലൊരു രൂപം. വലിയ കൊക്കപ്പുഴു!

ആരോ ഒരു തൊട്ടിലുണ്ടാക്കി, അതിൽ സുഖമായി കിടപ്പാണ്.

എന്നേം കെട്ടിപ്പിടിച്ച് സുഖമായി കിടന്നുറങ്ങുന്ന ഒരു ബംഗാളി. നല്ല തണ്ണി ആണെന്ന് തോന്നുന്നു വല്ലാത്തൊരു സ്മെൽ.

അതിന്റെ ഇടക്ക് ഒരാളുടെ കൂർക്കം വലി.അങ്ങനെ എല്ലാരും കെട്ടിപ്പിടിച്ച കിടപ്പാണ്. .ഏന്തൊരു ഐക്യം.

ഇതുപോലൊരു അനുഭവം ജീവിതത്തിൽ ആദ്യമായാണ്.

ഉറക്കം എണീച്ചതും ഞങ്ങളെല്ലാം സെറ്റായി.
എന്റെ അപ്പുറവും ഇപ്പുറവും കിടന്നവർ ട്രെയ്‌നിലിരുന്ന് ഷെയർ ചെയ്തു സിഗരറ്റ് വലിക്കുന്നു.

എന്റെ വെള്ളം വാങ്ങി വാ കഴുകി, സമൂസ തിന്നുന്നു. വേണോന്ന് ചോദിക്കുന്നു.
അവസാനം പുള്ളിയുടെ ചെരുപ്പ് കാണാഞ്ഞിട്ട് എന്റെ ചെരുപ്പും വാങ്ങി ബാത്‌റൂമിൽ പോകുന്നു.

അവസാനം എന്റെ കയ്യിലുള്ള വെള്ളത്തിന്റെ കുപ്പിയും വാങ്ങി.

അത്‌ അയാളുടെ ആണോ, എന്റെ ആണോ എന്നൊരു സംശയം.

ചെന്നൈയിൽ വെച്ച് സാറാ വാങ്ങിത്തന്ന പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം റീഫിൽ ചെയ്തായിരുന്നു ഇത്രയും ദിവസം യാത്ര. അതും പോയി.

സ്റ്റേഷൻ അടുക്കാറായി.






No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....