Thursday, April 2, 2020

ഓൺലൈൻ സൗഹൃദങ്ങൾ!


TikTok പരിപാടി കഴിഞ്ഞു പുറത്തറിങ്ങിയതും ഒരു കോൾ വന്നു: "നീ ചെന്നൈയിൽ എത്തിയാൽ ആദ്യം വിളിക്കേണ്ടത് എന്നെയല്ലെ? "

ഇതാരപ്പ എന്നാലോചിച്ചു നമ്പർ നോക്കിയപ്പോളാണ് ആളെ മനസ്സിലായത്.

സാറാ ചെറിയാൻ.

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും UNV Online Campaigns ന്റെ കാര്യങ്ങൾ ഫേസ്ബുക്കിൽ  സംസാരിച്ചിട്ടുണ്ട്.

3 മണിക്കൂറായി മറീന ബീച്ചിൽ പോസ്റ്റ് ആണ്. ട്രെയിനിന് വേണ്ടി ഇനിയും 6 മണിക്കൂറുണ്ട്.

സ്റ്റേഷന് അടുത്താണ് ആളുടെ താമസം,  അങ്ങനെ അങ്ങോട്ടിറങ്ങി.

അങ്ങനെ രണ്ടു വർഷത്തെ ഓൺലൈൻ സൗഹൃദത്തിന് ശേഷം കണ്ടു മുട്ടി.

അസ്സലൊരു മെക്ക് റാണി. 60 ആങ്ങളമാരുടെ ഒറ്റ പെങ്ങൾ.

സ്വന്തം ഇഷ്ടപ്രകാരവുമാണ് ഓള് മെക്ക് എടുത്തത്, ആദ്യം ചിലർ നെറ്റിചുളിച്ചെങ്കിലും പിന്നെ എല്ലാം ശെരിയായി. നല്ല മാർക്കോടെ പാസ്സായി.
പഠിത്തം കഴിഞ്ഞുള്ള ജോലി അന്വേഷണമാണ് ഓളെ വട്ടം കറക്കിയതും. പെൺകുട്ടികൾ മെക്ക് എടുത്താലുള്ള ഗുണങ്ങളും അതുപോലെയുള്ള ബുദ്ധിമുട്ടുകളും ഓൾടെ സംസാരത്തിൽ നിന്നും മനസ്സിലായി.

എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു, 4 പേർ. അവരിൽ നിന്നൊന്നും ഇതുവരെ ചോദിച്ചറിഞ്ഞിട്ടില്ല.

അങ്ങനെ നീണ്ട പോരാട്ടങ്ങൾക്കിടയിൽ ഇവിടെ പോസ്റ്റ്, എനർജി  മാനേജ്‌മന്റ് എല്ലാം ചെയ്യുന്ന ഒരു വലിയ MCN ൽ ജോലി കിട്ടി.

കേറിയിട്ട് ഒരു മാസമായി. അങ്ങനെ ഓൾടെ ആദ്യത്തെ ശമ്പളത്തിന്റെ ട്രീറ്റ് കിട്ടാനുള്ള ഭാഗ്യം നമ്മൾക്കായി.

5 മണിക്കൂറത്തെ ഓളുടെ കത്തിയും കേട്ട് സ്റ്റേഷനിലെത്തി. അടുത്ത ശമ്പളം കിട്ടുമ്പോൾ കാണാമെന്ന വിശ്വാസത്തിൽ ചെന്നൈയോട് യാത്ര പറഞ്ഞു.

TGF Chennai is loading!

No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....