അവിടെ എത്തിയപ്പോ ഏകദേശം 12മണിയായി.
Saikrishna.
ആന്ധ്രയിൽ നിന്നാണ്. ഇവിടെയൊരു IT കമ്പനിയിൽ ജോലി ചെയുന്നു.
പണ്ട് NDA ടെ ഇന്റർവ്യൂ സമയത്താണ് നന്ദു സായിയെ പരിചയപ്പെടുന്നത്. സായിക്ക് സെലെക്ഷൻ കിട്ടിയില്ലെങ്കിലും അന്നത്തെ ഒരു മണിക്കൂർ സംസാരം അവരെ നല്ല കുട്ടുകാരാക്കി.
ഈ ഫ്ലാറ്റിൽ ആറുപേരാണ് താമസം. വലിയ വൃത്തിയൊന്നുമില്ല എനിക്ക് ബുദ്ധിമുട്ടാകുമോ എന്നെല്ലാം സായി ആദ്യമേ അവനോടെ തിരക്കി. എങ്ങനേലും എവിടേലും തലചായ്ച്ചാൽ മതിയെന്ന അവസ്ഥയിൽ ആണലോ നമ്മൾ!
റൂമിൽ കേറിയതും ആദ്യത്തെ ചോദ്യം: Do you need a peg?
ആദ്യമായ ഒരാൾ എന്നോടിങ്ങനെ ചോദിക്കുന്നത്, ഇനിയെന്റെ വയറു കണ്ടിട്ടാണോ?
ഒരു കമ്പനിക്കിട്ടാൻ കാത്തിരിക്കുകയായിരുന്നു പുള്ളി. ഫ്ലാറ്റിലുള്ള ബാക്കി നാലുപേർ അടിക്കില്ല, അടിക്കുന്നവന് നൈറ്റ് ഡ്യൂട്ടി!
ഉറങ്ങാൻ കിടന്നു.
യൂട്യൂബ് എന്തക്കെയോ കോമഡി വീഡിയോസ് കണ്ടിട്ട് അവൻ തലതല്ലി ചിരിക്കുന്നു.
വട്ടാണോ?
സുഖ നിദ്ര.
പതിനൊന്നു മണിയോടെ എണീച്ചു.
സായ് അടുക്കളയിൽ പാചകം ചെയ്യുകയാണ്.
ഓഫീസിൽ മാസത്തിൽ ഒരിക്കലുള്ള ആചാരമാണ്. എല്ലാവരും വീട്ടിൽ നിന്നും ബാക്കിയുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കികൊണ്ട് വരും. ഷെയർ ചെയ്തു കഴിക്കും.
കൊള്ളാം, നല്ല സംഭവം.
എനിക്കുള്ള ചോറും മുട്ടക്കറിയും എടുത്തുവെച്ചിട്ട് അവൻ പോയി.
നല്ല വിശപ്പ്.
നല്ല ടേസ്റ്റ്.
പുറത്തോട്ടിറങ്ങാൻ മടി. രാത്രിവരെ ആ വലിയ ഫ്ലാറ്റിൽ ഒറ്റക്ക് ഉറങ്ങി തീർത്തു.
ഒമ്പതുമണിയോടെ ഓനെത്തി.
ഉച്ചക്കത്തെ ഫുഡ് ചൂടാക്കി കഴിച്ചു.
ഞങ്ങൾ തമ്മിൽ വലിയ സംസാരമൊന്നും നടന്നില്ല.
ഓൻ ജോലിയെല്ലാം കഴിഞ്ഞു കിളിപോയി ഇരിപ്പാണ്.
കുളിച്ചു കഴിഞ്ഞു അവൻ വെടിവെപ്പ് തുടങ്ങി. ആർമിയിൽ കേറാത്തതിന്റെ വിഷമം അങ്ങനെയെങ്കിലും തീർക്കട്ടെ.
ഉറങ്ങാൻ കിടന്നപ്പോ വീണ്ടും പഴയ കലാ പരുപാടി. ഇതിനും മാത്രം എന്താണാവോ ചിരിക്കാനുള്ളത്!
പിറ്റേ ദിവസവും 11മണിയോടെ തന്ന എണീച്ചു. ഓനിന്ന് നിന്ന് അവധിയാണ്.
ഒരു പ്രതേക തരം പത്രത്തിലാണ് ചോറുണ്ടാക്കുന്നത്.
കറിയുണ്ടാകാനുള്ള മടി കാരണം കടയിൽ പോയി മുരിങ്ങക്ക കറിയും പാവക്ക കറിയും വാങ്ങിക്കൊണ്ട് വന്നു.
ചിക്കനായിരുന്നു ഞാൻ പ്രതീക്ഷിച്ചത്!
കുറേ നാൾക്ക് ശേഷം ഞാനും അടുക്കളയിൽ കേറി സാലഡ് ഉണ്ടാക്കി.
ഓനോടൊപ്പം തറയിലിരുന്ന് കഴിച്ചു.

No comments:
Post a Comment