Thursday, April 2, 2020

കഞ്ഞിയമ്മ!

കഴിഞ്ഞ യാത്രയിൽ അവസാനം കണ്ടുമുട്ടിയത് താജുദ്ദീനെയാണ്, ഈ യാത്രയിൽ തുടക്കം വീണ്ടും അതെ ആലുവ സ്റ്റേഷനിൽ.

പ്രളയത്തിന് കളിപ്പാട്ടങ്ങളെത്തിക്കാനുള്ള നിലംബുരിലേക്കുള്ള യാത്രയിൽ രാവിലെ രണ്ടുമണിവരെ സ്റ്റേഷനിൽ ഞങ്ങളേം കാത്തിരുന്നപ്പോളാണ് ആദ്യമായി അവനെ കാണുന്നത്.

തിരിച്ചുള്ള യാത്രയിൽ ആലുവ സ്റ്റേഷനിൽ ഉണ്ടന്നറിഞ്ഞ് ജോലിക്കിടയിൽ 10 മിനിറ്റ് കണ്ടെത്തി വന്നു കണ്ടു.

ഇന്ന് അത്യാവശ്യമായി ഒരാളെ ഏല്പിക്കാൻ ഹമീം തന്ന സാധനം വാങ്ങാൻ ആളെത്താത്തതിനാൽ, ആദ്യം തന്നെ വിളി താജുദ്ദീന് പോയി.

മഴയത്ത് ഓടിപിടച്ചു ഇവിടം വരെ അവൻ വന്നു. 2 മിനിറ്റ് സംസാരിച്ചു അവൻ യാത്രയായി.

ഇതാണ് ഞങ്ങൾ ഗുൽമോഹറുകളുടെ പ്രതേകത. ഏത് ജില്ലയിലും ഏതൊരാവശ്യത്തിന് വിളിച്ചാലും ഓടിയെത്താൻ ഒരുപാട് മനുഷ്യർ.

ഒരുപാട് സ്നേഹം.

ഈ യാത്ര ഉഷാറാക്കുന്നത് ഈ അമ്മാമയും രസകരമായ സംഭാഷണങ്ങളും, പിന്നെ ആ കൊച്ചു കുട്ടിയുടെ പക്വതയുള്ള സംസാരവുമാണ്.

ചേച്ചി ഒരു ഗവണ്മെന്റ് സ്കൂളിലെ പാചകക്കാരിയാണ്. അവിടത്തെ കുട്ടികളുടെ കഥകളാണ് ഈ പറയുന്നത്.

സവാള അറിഞ്ഞോണ്ടിരുന്നപ്പൊ ഒരു കുട്ടിയുടെ ചോദ്യം: സവാള വെള്ളത്തിലിട്ടാൽ പൊങ്ങികിടക്കുവോ താഴുവോ?

ഉത്തരമറിയാത്ത ചേച്ചി, ഓടിച്ചു വിട്ട കുട്ടി HM നേയും കുട്ടി വന്ന് ഉത്തരം കണ്ടെത്തി.

സംസാരം വനിതാ മതിലിലേക്കും ശബരിമലയിലുമെത്തി. ചേച്ചിയുടെ അനുഭവങ്ങൾ ചേച്ചിയെ ഒരു അയ്യപ്പഭക്തയാക്കി.
പലതും ചിരിച്ചു കേട്ടു വിഷയം വീണ്ടും സ്കൂളിലേക്കെത്തിച്ചു.

കഞ്ഞിയമ്മ എന്നാണ് കുട്ടികൾ ചേച്ചിയെ വിളിക്കുന്നത്.

ആറാം ക്ലാസുകാരിയായ ഞാൻ 24 വർഷമായി കുട്ടികൾക്ക് ആഹാരം ഉണ്ടാക്കി കൊടുക്കുന്നു. വെല്ല വീട്ടിലും അടുക്കള പണിയെടുക്കുന്നതിലും നല്ലത് ഇതല്ലേ?  ആ കുട്ടികളുടെ സ്നേഹത്തിലും വലുത് എന്താണ്? ഞാൻ അതിൽ അഭിമാനിക്കുന്നു - എന്ന് ചേച്ചി.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....