Saturday, April 4, 2020

ഒട്ടകത്തിന് സ്ഥലം കൊടുത്തവർ!

Sai Baba Temple Road.
നമ്മുടെ കാവി തലയിൽ കെട്ടിയ ശ്രീനാരായണ ഗുരുവിന്റെ സ്ഥലമാ.

എവിടെയാണ് ഇവരുടെ താമസം.
ഒരു വീടിന്റെ നാലാമത്തെ നിലയിൽ ഇവർ ഒൻപതുപേർ.

എല്ലാവർക്കും ബെഡ്, ഫാൻ, ലൈറ്റ്. ബെഡിൽ കിടന്നുകൊണ്ട് തന്നെ ഫോൺ ചാർജ് ചെയ്യാൻ പാകത്തിന് സോക്കറ്റ്. പിന്ന ഫ്രീ വൈഫൈ.
കൊള്ളാം. പഠിക്കാനും എൻജോയ് ചെയ്യാനും പറ്റിയ താമസ സ്ഥലം.

സംസാരത്തിനിടെ നമ്മുടെ
സഖാവ് ജിതിൻ സുഭാഷിന്റെ താമസം അടുത്താണെന്ന് അറിഞ്ഞു. അങ്ങോട്ടുവിട്ടു.

തലയിലെ ഭാരം കുറക്കാൻ മൊട്ടയെല്ലാം അടിച്ചിട്ടാണ് ഇരിപ്പ്. ഒരു എന്റർടൈൻമെന്റിന് രണ്ടു വലിയ ജാർ അച്ചാറും കൂട്ടിനുണ്ട്.

2PM-8PM ആണ് ഇവരുടെ ക്ലാസ് ടൈം.
അവര് പോയതിന് ശേഷം നല്ല ഒരു ഉറക്കം.

അപ്പോളാണ് നമ്മുടെ KP ഇവിടുള്ള കാര്യം ഓർത്തത്. 2കിലോമീറ്റർ അപ്പുറം ഓളുണ്ട്, അങ്ങനെ ഓളേം പോയി കണ്ടു.

9 ഓടെ അവർ വന്നു.
കുളിയെല്ലാം കഴിഞ്ഞു ചിലർ ബുക്കെടുത്തു. അതിനിടയിൽ തമാശകളും.

രാവിലെ 6:30 മുതൽ വൈകിട്ട് 6:30 വരെ പകൽ വെളിച്ചം കാണാത്ത, Indian Engineering Service കയ്യിലാക്കാൻ  പരിശ്രമിക്കുന്ന ജസീമിന്റെ ചളികളാണ് പ്രധാനം. രാത്രിയായാൽ അതെല്ലാം പുറത്തുചാടും.

അവിടത്തെ സാറന്മാരുടെ വർത്താനവും തമാശകളും കുൽസിതങ്ങളുമെല്ലാം ഇവിടെ വന്നിറക്കും. ഓന്റെ സ്ലാങ്ങിൽ അതെല്ലാം കേൾക്കാൻ ഒരു രസമാ.

അതിലൊന്ന്:
"I only care for madam's in class, not sir's.
I not allow madam's to bunk classes;
If madam's sit in the class, sir's will automatically come to the class"
ഇങ്ങനെ ഒരുപാട് ഐറ്റംസ് ഉണ്ട് കയ്യിൽ.

സ്ഥലം കുറവാണ് കിടക്കാൻ,  രാത്രി തന്നെ തിരിച്ചുപോകണം എന്ന് വെച്ചതാണ്.
നല്ല ക്ഷീണമുണ്ട്, ചെറിയ പനിയും.

പതിനൊന്നു മണിയെല്ലാം ആയപ്പൊ ഹരി പഠിത്തം തുടങ്ങി, സഫിൻ വന്നപ്പോളെ തുടങ്ങി.

നല്ല ഉറക്കം വരുന്നുണ്ട്. മൂക്കടപ്പും.
തണുപ്പാവാതിരിക്കാൻ അവന്റെ ബെഡിൽ പോയി കിടക്കാൻ ഹരി.

രണ്ടു പേർക്ക് അതിൽ കിടക്കാൻ പാടാന്, ഞാൻ പുറത്തു കിടക്കാം അല്ലേൽ അതിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു.

ബെഡ് കണ്ടതും ഞാൻ ഉറങ്ങി.

രാവിലെ എണീറ്റപ്പൊ ഹരി അവിടില്ല.
പുറത്തിറങ്ങി നോക്കിയ പ്പൊ, അവിടെ പുതച്ചു മൂടി കിടപ്പുണ്ട്, ചെറിയ തണുപ്പുണ്ട്.

ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥയായല്ലൊ അവന്റേത്!

സ്നേഹം.





2 comments:

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....