Saturday, April 4, 2020

സ്നേഹം കൊണ്ട് വയറുനിറച്ചവൻ!

ഇവിടെ വന്നിട്ട് മൂന്ന് ദിവസമായി.

കാണാൻ വന്നയാളെ കണ്ടിട്ടില്ല.
സിനിമയും കഴിഞ്ഞു ബാഗുമെടുത്ത് അവന്റടുത്തോട്ടു യാത്ര തിരിച്ചു.

സെക്കൻഡർബാദ്.

ഒരു ബേക്കറി അഡ്രസ് അയച്ചു തന്നിട്ട് 8 മണിക്ക് എത്തണമെന്നാ പറഞ്ഞിരിക്കുന്നത്.
ഒരുമണിക്കൂർ നേരത്തെ എത്തി അവനേം കാത്തിരുന്ന്.

പട്ടാളക്കാരനല്ലേ, കൃത്യ സമയത്തു തന്ന അവൻ എത്തി!

Lieutenant Nandagopal V G

IIT എന്ന സ്വപ്നവുമായി റമീഫ് സാറിന്റെ മടയിൽ ചെന്നപ്പോ കണ്ടു മുട്ടിയതാണ്.
നാലോ അഞ്ചോ മാസം മാത്രമേ അവനോടൊപ്പം പഠിച്ചിട്ടുള്ളു. അഞ്ചു വർഷം കഴിഞ്ഞിട്ടും ആ സൗഹൃദം കാത്തുസുക്ഷിക്കുണ്ട്.

പണ്ടത്തെ ഞങ്ങളുടെ ശ്രീകൃഷ്ണനാണ്.

ഇത്രയും ദിവസം കാത്തിരുന്ന കാണണമെങ്കിൽ ആളിത്തിരി സ്പെഷ്യൽ ആണ്.  റെയർ പീസ്.

National Defece Academy യിലെ എഞ്ചിനീയറിംഗ് കഴിഞ്ഞു. ഇപ്പോ SP ക്ക് തുല്യമായുള്ള പദവിയാണ്.

വന്നപാടെ പോയി സ്റ്റാർട്ടർസ് എന്ന പേരിൽ കുറേ സാധനം ഓർഡർ ചെയ്‌ത്‌ വന്നു. തിന്ന് തീർത്തിട്ട് വേണം മെയിൻ ഐറ്റംസ് ഓർഡർ കൊടുക്കാമെന്ന്!

ഇതെല്ലാം എന്ന് തിന്ന് തീർക്കാനോ എന്തോ.

അപ്പുറത്തുള്ള ചേട്ടൻ മകളെ ബർഗർ തിന്നാൻ പഠിപ്പിക്കുകയാണ്, അതിനെ ശേഷം പിസ്സ.

ടേബിൾ നിറഞ്ഞു, എല്ലാം ആദ്യമായി കാണുന്ന സാധനങ്ങൾ.

പഴയ കഥകൾ പറഞ്ഞിരുന്നു തിന്നു.

ആളിച്ചിരി തിരക്കിലാണ്. ഫ്രീ ആകാൻ രണ്ടു ദിവസം കൂടെയെടുക്കും.
രാത്രി തന്നെ തിരിച്ചുപോകാനുള്ള പ്ലാനിലായിരുന്നു. ഇവിടം വരെ വന്നിട്ട് ഒന്നും കാണിക്കാതെ എന്നെ വിടുന്നതിലുള്ള  വിഷമം അവനിക്കും.

അവൻ ക്യാമ്പിൽ ഗസ്റ്റ് റൂം റെഡിയാക്കാൻ നോക്കി. ഓണമായകൊണ്ട് മലയാളി പട്ടാളക്കാരെല്ലാം ഫാമിലി ആയിട്ട് ഇവിടെയുണ്ട്. റൂമെല്ലാം ഫുൾ. മൂന്ന് ദിവസം മുൻപ്പ് ബുക്ക് ചെയ്യണമായിരുന്നു.

അവസാനം പുറത്തു അവന്റെ ഒരു ഫ്രണ്ടിന്റെ റൂം സെറ്റ് ചെയ്തു തന്നു.

അവനിക്ക് 10മണിക്ക് ഒരു മീറ്റുങ് ഉണ്ട്.

എല്ലാം പകുതി വെച്ച് തിന്നു, വയർ നിറഞ്ഞു. ഇനിയൊരിഞ്ഞു സ്ഥലമില്ല.
ബേക്കറിയിൽ നിന്നിറങ്ങാനേരം പിന്നേം എന്തക്കയോ കഴിക്കാൻ പാർസൽ വാങ്ങി തന്നു.

എന്നേം വണ്ടി കേറ്റി വിട്ടു അവൻ പോയി.



No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....