Sunday, April 5, 2020

വീണ്ടുമൊരു തീറ്റമത്സരം!

ഭക്ഷണത്തിന് ശേഷമാണ് ആളൊന്ന് ഉഷാറായത്.

യൂട്യൂബിൽ ചളികാണലെല്ലാം നിർത്തി, പഠിക്കുന്നുകണ്ടു സംഭവം തിരക്കി.

IT ജോലി അവനിഷ്ടപ്പെട്ടു എടുത്തത്തതല്ല. മനസ്സിപ്പോളും പട്ടാളത്തിലാണ്. നാളെ അതിന്റെയൊരു പരീക്ഷയുണ്ട് അതിന്റെ തയ്യാറെടുപ്പിലാണ്.

രണ്ടു ദിവസത്തിന് ശേഷം നന്ദുവിന്റെ വിളി വന്നു. വൈകിട്ട് സിനിമയും ഡിന്നറും.

മടി കാരണം ഇന്നലേം കുളിച്ചില്ല, ആ കടം വീട്ടി പുറത്തിറങ്ങി.

നല്ല മഴ.
സായിയുടെ ബൈക്കിലാണ് പോകുന്നത്. അത് വെള്ളംകണ്ടിട്ട് വർഷങ്ങളായി.
മഴ ഒന്ന് ശക്തികുറഞ്ഞതും പുറത്തിറങ്ങി.

ഗൂഗ്ൾ മാപ്പും നോക്കി ലക്ഷ്യ സ്ഥാനത്തേക്ക്.
ചാറ്റൽ മഴയാണ്. മഴവില്ല് കാണാം.

അരമണിക്കൂറത്തെ സാഹസികയാത്രക്ക് ശേഷം മാളിലെത്തി.
ഇജ്ജാതി മാള്.

മൂന്ന് നില താഴോട്ടിറങ്ങി വണ്ടി വെച്ച്, ഏഴു നില മുകളിലോട്ട്.
നന്ദു അവിടെ നിൽപ്പുണ്ട്.

Ready or Not
ഒരു ഇംഗ്ലീഷ് സിനിമ.
ജീവിതത്തിൽ തീയറ്റെറിൽ പോയി കാണുന്ന ആദ്യ അന്യഭാഷാ ചിത്രം.

സിനിമ തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞകത്തു കേറി. ഒരു മണിക്കൂറുള്ള ഒരു സൈക്കോ പടം.

സിനിമയിലെ അടി ഇടി വെടിക്ക് ശേഷം ഒരു യുദ്ധമായിരുന്നു. ഭക്ഷണവുമായിട്ടുള്ള!

നിനക്ക് എന്തു വേണം അത് വാങ്ങിത്തരാമെന്ന് നന്ദുവും, നീ എന്തു വാങ്ങി തരുമെന്നു  ഞാനും.

Frankey. Mutton Kebab. Chiken Kebab. Nanan. Ice Cream. Coco Cola.
അവന്റെ സ്നേഹത്തിന് മുന്നിൽ എന്റെ വയർ വീണ്ടും തോറ്റു.

നാലു വർഷം ജയിലായിരുന്നല്ലോ. അതിന് ശേഷമുള്ള സ്വാതന്ത്ര്യം അവൻ ആസ്വദിക്കുകയാണ്.
മണികൂറുകളോളമുള്ള വായിനോട്ടത്തിന് ശേഷം അവന് പോകാൻ നേരമായി.

അടുത്ത തവണത്തെ വരവ് വിളിച്ചുപറഞ്ഞിട്ടാക്കിയാൽ മിലിറ്ററി ക്യാമ്പിൽ താമസവും മറ്റും ശെരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടനെ ഒരു വരവുകൂടെ വരുണ്ട്.







2 comments:

  1. Hai... Chetta .Nandunte sister aah..so happy to see ur blog with my brother.😍

    ReplyDelete

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....