Sunday, April 5, 2020

സെക്കന്ദരാബാദ് കാഴ്ച്ചകൾ!

നേരെ വീട്ടിലേക്ക്. പവർബാങ്കിന് ചാർജില്ല. അതും ചാർജ് ചയ്തു അവിടിന്നിറങ്ങി.

നാളത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഇതുവരെ എടുത്തിട്ടില്ല, സായി അതിന്റെ പിറകെ പോയി.

സെക്കന്ദരാബാദിലെ കാഴ്ച്ചകളൊന്നും വലുതായി കാണാൻ പറ്റിയിട്ടില്ല.

സത്യത്തിൽ ഇതൊരു കുന്നാണ് അതിനെ വളരെ മനോഹരമായ രീതിയിലാണ് അവർ മാറ്റിയെടുത്തേകുന്നത്.
പണ്ടത്തെ രാജാക്കന്മാരുടെ ഒരുപാട് കോട്ടകൾ ഉണ്ടിവിടെ.

മാളിലെ ഒരു കാഴ്ച്ചയാണ് ഏറ്റവും സന്തോഷമേകിയത്.
The Smile Box

നമ്മുടെ Happy Fridge പോലൊരു സംഭവമാണ്.
ഫുഡിന് പകരം ഡ്രസ്സ്. ടോയ്‌സ്.

തൊപ്പിവെച്ച ഒരുപാടാളുകൾ കണ്ടു, പള്ളികൾ കണ്ടില്ല. ഒരു ചെറിയ പീടിക പോലുള്ള സ്ഥലങ്ങളിൽ എന്തക്കയോ തുണികൾ കെട്ടി ആരാധിക്കുന്ന മുസ്ലിമുകളേം കണ്ടു.

11 മണി.
ശാന്തമായ സ്റ്റേഷനിലെത്തി.
പാറിപ്പറക്കുന്ന ദേശീയ പതാകയ്ക്ക് താഴേ, തണുപ്പത്തു കിടന്നുറങ്ങുന്ന മനുഷ്യർ.

വയറിന്റെ ശങ്ക, രണ്ടുരൂപക്ക് തീർത്തു.

2 മണിക്കാണ് ട്രെയിൻ.
അലാറം വെച്ചുകിടന്നുറങ്ങി.
ഉറക്കമെണീച്ചതും സ്റ്റേഷൻ നിറഞ്ഞിട്ടുണ്ട്.

ഒരുവിധം കയറിപറ്റി.
പഴയസ്ഥലത്തു തന്ന സ്ഥാനം പിടിച്ചു.
വീണ്ടുമൊരു സെക്കൻഡ് ക്ലാസ് തറ യാത്ര.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....