Friday, May 29, 2020

പാതിവഴിയിൽ നിർത്തിയ മടക്കയാത്ര!

വീട്ടിൽ നിന്നിറങ്ങിയിട്ട് 17 ദിവസമായി.

കോഴിക്കോട് ജസീലിക്കയുടെ വീട്ടിൽ ചർച്ചകളിലായിരുന്നു ഇത്രയും ദിവസം.

ഇന്നലെ പെട്ടെന്നു പോകാൻ തോന്നി, ഇവിടുള്ള പണിയെല്ലാം പെട്ടെന്നു തീർത്തു കൊല്ലത്തേക്ക് ട്രെയിൻ കേറി. 

തിരക്കുണ്ടാകില്ല എന്ന് വിചാരിച്ചു തിരഞ്ഞെടുത്ത ട്രെയിനിൽ സമയമായപ്പോ ജനസാഗരം. എങ്ങനൊക്കെയോ കേറിപ്പറ്റി. 

ബാത്ത്റൂമിനടുത്തു സ്ഥാനം പിടിച്ചു.

"ഇവിടത്തെ കാറ്റാണ് കാറ്റ്"

ഒരുവിധം പിടിച്ചു നിന്നു,
അപ്പോളാണ് അവിടേക്ക് കുറേ മലയാളികളുടെ കടന്നുവരവ്. 
ഓരോരുത്തരു ക്യു നിന്ന് ബാത്റൂമിലേക്ക് കേറുന്നു. അതിനകത്തു മദ്യപാനമാണ്. പിന്നെ പുകവലിയും എന്തൊക്കെയോ പൊടികളും. 

എല്ലാം കൂടെ ചേർന്ന് വല്ലാത്തൊരു മണം. എന്തോപോലെ. തലകറങ്ങുന്നു. വിശക്കുന്നു. ഒട്ടും സഹിക്കാൻ പറ്റണില്ല. 

ഈ നിർത്തം ഇനിയും 8മണിക്കൂറുണ്ട്.  എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ!

എങ്ങനൊക്കെയോ പിടിച്ചുനിന്നു.
അപ്പോളാണ് വാട്സപ്പിലെ 'Snd' എന്ന മെസ്സേജ് ശ്രദ്ധിക്കുന്നത്. 

പ്രളയത്തിനിടയിൽ കളിപ്പാട്ടങ്ങളുമായി കടന്നുവന്ന നമ്മുടെ സിംഗിളായ മാഷ് 'സിംഗിൽ പസങ്ങ' വീഡിയോ ചോയ്ക്കുകയാണ്. 

കുറേനാളായി മാഷ് വീട്ടിലേക്ക് വിളിക്കുന്നുണ്ട്, പാലക്കാട്. കഴിഞ്ഞ ഓണത്തിന് ചെല്ലാമെന്ന് പറഞ്ഞു പറ്റിച്ചു ഡൽഹിക്ക് വിട്ടയാണ് ഞാൻ.

ട്രെയിൻ ഷൊർണൂർ അടുക്കാറായി.

മെസ്സേജ് അയച്ചിട്ട് റിപ്ലൈ കിട്ടണില്ല. വിളിച്ചിട്ട് നമ്പർ നിലവിലില്ലത്രേ.

രഞ്ജിത് ഏട്ടനെ വിളിച്ചു പുതിയ നമ്പർ പൊക്കി.

"ചേട്ടൻ എവിടുണ്ട്?"
'ഞാൻ വീട്ടിൽ, നീയോ?'
"ട്രെയിനിൽ, ഷൊർണൂർ എത്താറായി"
'ഇറങ്ങുന്നോ, ഞാൻ വരാം!'

ഒന്നുമാലോചിച്ചില്ല, ഷൊർണൂർ എത്തിയപ്പോ ചാടി ഇറങ്ങി.  

കഥയെഴുതി തുടങ്ങിയപ്പോളേക്കും മാഷെത്തി. 

അരമണിക്കൂർ ഓഫ് റൈഡിനു ശേഷം എഴുവന്തല എന്ന അതിമനോഹരമായ ഗ്രാമത്തിലേക്ക്. 

പഴയ ഒരു തറവാടിന്റെ വാതിലുകൾ പുഞ്ചിരിയോടെ ഒരമ്മ തുറന്നു. ചോറും കപ്പപ്പുഴുക്കും അച്ചാറും പപ്പടവും മുരിങ്ങയിലയും മുട്ടത്തോരനും സ്നേഹത്തോടെ വിളമ്പി.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....