Sunday, May 3, 2020

ഒരു ഹിമാലയൻ തീർത്ഥാടനം!

നേരം പരപരാന്ന് വെളുത്തില്ല. കോഴി കൂകിയില്ല. മുള്ളാനും മുട്ടിയില്ല.

അലാറം പോലുമില്ലാതെ രാവിലെ എണീറ്റു, പല്ലു തേച്ചു, കുളിച്ചു.

ആ വലിയ ഭാണ്ഡക്കെട്ടും തൂക്കി ,വീടിന്റെ മതിലും ചാടിക്കടന്ന്, അവൻ നടന്നു നീങ്ങി.

തന്റെ സ്വപ്നഭൂമിയായ ഹിമാലയത്തിലേക്ക്....

ഒരു മാസമായി നാടുവിട്ടു ഊരുതെണ്ടാൻ തുടങ്ങിയിട്ട്.

സ്വൽപ്പ നേരം നടന്നു നീങ്ങിയപ്പോ കൂട്ടിനായി മഴയെത്തി.

നല്ലുഗ്രൻ മഴ! കട വരാന്തയിൽ അഭയം തേടി.

ബസ്സുകളൊന്നും നിർത്തിയില്ല.മഴയത്ത് ആരും ലിഫ്റ്റും തന്നില്ല.

അവസാനം വന്ന പാണ്ടി ലോറിക്ക് കൈ കാണിച്ചു. ചേട്ടൻ സൈഡാക്കി.

ചേട്ടൻ എറണാകുളം വരെ ഉണ്ട്.
ആദ്യത്തെ ലോറി  യാത്രയാണ്. ഇതിനോടകം തന്നെ 30ഓളം ആളുകൾ ഈ വണ്ടിയിൽ കയറിയിറങ്ങി പോയി.

കൈകാണിക്കുന്ന എല്ലായിടത്തും വണ്ടി നില്ക്കും. എല്ലാ ബസ്റ്റോപ്പിലും സ്ലോ ആകും.

അവർ നൽകുന്ന 10ഉം 20ഉം സന്തോഷത്തോടെ വാങ്ങിവെച്ചു,  പുഞ്ചിരിയോടെ യാത്ര തുടരും.

ആലപ്പുഴയിൽ റോഡുകൾ കൃപാസന പത്രക്കാർ കീഴടക്കിയിരിക്കുന്നു. വണ്ടി ഇഴഞ്ഞു നീങ്ങുമ്പോളാണ് ആന്ധ്രായിൽ നിന്നും വിളിവന്നത്.

"എന്റെ ഒരു സാധനം ചേർത്തലയിലുണ്ട് അതൊന്ന് കൊണ്ട് വരുവോ? "

പുറത്ത് കോരിച്ചൊരിയുന്ന ഉഗ്രൻ മഴ.

ലോറിച്ചേട്ടന് പൈസ കൊടുക്കണോ ദാരിദ്യം പറയണോ എന്ന മാനസിക സംഘർഷത്തിനൊടുവിൽ 50രൂപയും പുഞ്ചിരിയും സമ്മാനിച്ചു അവിടിറങ്ങി.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....