Friday, May 29, 2020

ട്രെയിൻ അനുഭവങ്ങൾ!



ഇത്തവണ തന്നത് RAC ടിക്കറ്റ്. സ്ലീപ്പറിലെ സൈഡ് ലോവർ ബെർത്തിൽ രണ്ടുപേർ ഒരുമിച്ച് കിടന്നുവേണം വരാൻ.

ഇതുപോലൊരു സ്ലീപ്പർ യാത്ര ആദ്യായിട്ടാ. രാത്രിയാകുമ്പോ ഇതൊരു ജനറൽ കംപാർട്മെന്റായി മാറും, ആരൊക്കെയോ കൂടെ കേറി കിടക്കും.

കൂടെ കിടന്നവൻ നമ്മുടെ കണ്ണൂരുകാരന്റെ പവർ ബാങ്കും അടിച്ചോണ്ടുപോയി, അങ്ങനെ ശോകമടിച്ചു കിടപ്പാണ് പുള്ളി! 

പിന്നെയുള്ള മലപ്പുറംകാരൻ വന്നപ്പോ മുതലേ ആഹാരം പോലും കഴിക്കാതെ കിടപ്പാണ്, ആരാണാവോ തേച്ചത്!

ഫ്ലൈറ്റിൽ വന്നാൽമതിയായിരുന്നു എന്നോർത്ത് നമ്മുടെ ആലപ്പുഴയിലെ യുവനേതാവും ഭാവി MLA യും!

ചുറ്റും മലയാളികളാണ്. 
കുറേ കുട്ടികളുമുണ്ട്. അവരുടെ ബഹളത്തിലും കുസൃതിയിലും ഒരുവിധം ബോറടിക്കാതെ മുന്നോട്ട് നീങ്ങി. 

ഇന്നലെ മുതൽ മുന്നിലൂടെ പോകുന്ന പെട്ടികളിലെല്ലാം നോക്കി മണം പിടിക്കുന്നതു കൊണ്ടാകാം, ഉച്ചക്ക് ബീഫ് ബിരിയാണി തിന്ന ശേഷം കൈകഴുകാൻ പോയ അമ്മ ശിവനോട്: ചോറ് വേണോ മോനെ? 

സാധനം തീർന്നു എന്ന് മനസിലാക്കിയ ശിവന്റെ നോട്ടം പഴത്തിലായി! ഇന്നത്തേക്കുള്ളതായി!

ഇന്നലെ അമ്മയുടെ ബീഫിന്റെ മണംപിടിച്ചു, പഴം തിന്ന ശിവനെ പറ്റിയറിഞ്ഞ് ഒരു കോഴിക്കോടുകാരൻ വീട്ടിലോട്ട് ക്ഷണിച്ചിട്ടുണ്ട്. ബീഫ് ബിരിയാണി ഉണ്ടത്രേ.

ശിവനോട് പറയാതെ ട്രെയിനിൽ നിന്നും ചാടി. ശിവൻ ഒറ്റക്കാണ്, പക്ഷെ ഉറക്കമാണ്. ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്നോർത്തു.

ബിരിയാണിയുടെ മണം അങ്ങനെ അപ്രതീക്ഷിതമായി കോഴിക്കോടെത്തിച്ചു. 

ഇറങ്ങാൻ നേരം വാതിലിൽ അവൻ നില്പുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ ഒരേ ട്രെയിനിൽ ആറു ദിവസത്തോളം പുഞ്ചിരി സമ്മാനിച്ചവൻ.







No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....