Sunday, May 3, 2020

ഗുൽമോഹറുകൾക്കൊപ്പം ഒരു യാത്ര!

ഒറ്റയ്ക്കായിരുന്നു ഇതുവരെയുള്ള യാത്രകൾ. ആ യാത്രകളിലാണ് സ്വയം കൂടുതൽ മനസ്സിലാക്കാനും ചുറ്റുമുള്ള ലോകം നല്ലപോലെ നിരീക്ഷിക്കാനും പറ്റുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഇത്തവണത്തെ യാത്രയിൽ ഗുൽമോഹറുകളും കൂടുന്നുണ്ട്. അവരാണ് ഇനിയുള്ള ആശ്വാസം.

കോഴിക്കോട് സ്റ്റേഷനിൽ നാലുപേർ നിൽപ്പുണ്ട്. അവരിൽ രണ്ടു പേർ ഈ യാത്രയിൽ കൂടെ കൂടുന്നുണ്ട്.

നാജിക്ക ആയിട്ടുള്ള യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം.

അൽത്താഫും യദുവും ആണ് ഈ യാത്രയിൽ കൂട്ടിന്.

മലപ്പുറത്തു നിന്നും പൊതിഞ്ഞു കൊണ്ടുവന്ന സ്നേഹം ആദ്യം തന്നെ തീർത്തു.

ചുറ്റുമുള്ള മനുഷ്യരെ ഒന്നും കാണുന്നില്ല. പ്രത്യേകിച്ചൊന്നും നടന്നില്ല.

കഥകളും തമാശകളുമായി അവിടെ ഒരു മൂലക്ക് കൂടി.

കൂടെയുള്ള രണ്ടും പുതച്ചുമൂടി ഉറക്കമാണ്.

പുറത്തേക്കുള്ള വാതിലുകൾ എത്ര തള്ളിയിട്ടും എന്റെ ശക്തിക്ക് തുറക്കാൻ പറ്റണില്ല. കറപിടിച്ച, ഇരുണ്ട ജനാലയിലൂടെ മങ്ങിയ പുറംലോകത്തേക്കു എത്തിനോക്കി.

കൊങ്കൺ പാതയിലൂടെയുള്ള മനോഹരമായ ആ കാഴ്ച്ചകൾ ഈ യാത്രയിൽ  നഷ്ടമാകുകയാണ്.

സ്ലീപ്പർ ടിക്കറ്റ് ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തത്. അവിടെ സീറ്റ് ഇല്ലാത്തത്തിനാൽ റെയിൽവേ തന്ന ദീവാലി സമ്മാനമായിരുന്നു ഈ AC സീറ്റ്.

ഇന്നലെത്തന്നെ TT യോട് സ്ലീപ്പറിലേക്ക് മാറ്റിത്തരുവോ എന്നു ചോദിച്ചയാണ്. ആദ്യമായിട്ടാകും അപ്പർ ക്ലാസ്സിൽ നിന്നും ലോവർ ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഒരാൾ ചോദിക്കുന്നത്. അതൊരു ഡീഗ്രേഡ് ആയി തോന്നിയതു കൊണ്ടാകാം; ഉത്തരം പറയാതെ വേറെ എന്തൊക്കെയോ പറഞ്ഞാണയാൾ പോയത്.

പിന്നെയൊരു എക്സ്പീരിയൻസ് ഇരിക്കട്ടേന്ന് കരുതി.

ശുഭം!






No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....