Monday, May 4, 2020

താബിദിന്റെ കുടുംബം!

താബിദ് ഇവിടത്തെ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. ഇന്നലെയാണ് കോൺഗ്രസ്സിന്റെ സ്റ്റേറ്റ് IT Cell സെക്രട്ടെറിയായി തിരഞ്ഞെടുത്തത്. ക്യാബിനറ്റ് മിനിസ്റ്ററിന്റെ കൂടെയാണ് ജോലി.

അവർ രണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് മോദിയെ പറ്റി.
പൊളിഞ്ഞ റോഡുകൾ. സ്ട്രീറ്റ്‌ലൈറ്റുകളില്ല. റോഡിലെങ്ങും ബീഫുകൾ അലഞ്ഞു നടക്കുന്നു.

അത് കണ്ടപ്പോളാ ഓർത്തത്, മാംസാഹാരം തിന്നിട്ട് അഞ്ചു ദിവസായി.

അങ്ങനെ വീടെത്തി.

വീടിന്റെ ആദ്യനില കടയാണ്. സ്റ്റീൽ പെട്ടികൾ അവിടെ തന്നെ ഉണ്ടാക്കി വിൽക്കുന്നതാണ് വാപ്പയുടെ ബിസ്സിനസ്സ്. സലാം പറഞ്ഞു, കൈകൊടുത്തു.

രണ്ടാമത്തെ നിലയിലാണ് താബിദിന്റെ മുറി. വന്നപാടേ കേറി കുളിച്ചു. മനസ്സും ശരീരവും തണുത്തു.

നോൺ-വെജ് കഴിക്കുമോ എന്നൊരു ചോദ്യം. അതും എന്നോട്!
ഉമ്മ മീൻ കറി വെക്കുന്നുണ്ടത്രേ!

എന്തെല്ലാം മോഹങ്ങളായിരുന്നു, വല്ലാത്തൊരു തേപ്പായിപ്പോയി!

മൂന്നാം നിലയിൽ കേറി കഴിക്കാനിരുന്നു. താബിദ് തന്നെയെല്ലാം അടുക്കളയിൽ നിന്നുമെടുത്തുകൊണ്ട് വന്നു വിളമ്പി.

മീൻകറിക്ക് ചിക്കൻകറിയുടെ മണം, നെത്തോലിയും ചാളയും മാത്രം കഴിക്കുന്ന ഞാൻ ആ മണവും പിടിച്ചു, അതു കൂട്ടി റൊട്ടി തിന്നു.

ഇന്നലെ രാത്രി  മുതൽ ഒന്നും കഴിച്ചിട്ടില്ല. അതുകൊണ്ട് എന്തുകിട്ടിയാലും ഇറങ്ങും.

കൈകഴുകാൻ നേരം പുറത്തു ദീവാലി ആഘോഷങ്ങൾ. അതുകാണാൻ നാലാം നിലയിൽ കേറി.

ഇങ്ങനെ പറഞ്ഞു വരുമ്പോ തോന്നും ഇതൊരു ബംഗ്ലാവ് ആണെന്ന്. അവർ അകത്താണ്.

ഒന്നും രണ്ടും സെന്റിൽ ഉയരുന്ന ഭവനങ്ങൾ. അവരുടെ സ്വർഗ്ഗ രാജ്യം.

അവിടെ കർട്ടന് പിറകിൽ മാത്രം നിൽക്കുന്ന സ്ത്രീകളും!

സുഖമായ ഉറക്കം.

രാവിലെ തന്നെ നാടുകാണാൻ ഇറങ്ങി.

എങ്ങും ഗോമാതാക്കൾ, ഗോഅപ്പിയും ഗോമൂത്രവും വിതറി ഓടി നടക്കുന്നു. ഓടുന്നതല്ല കച്ചവടക്കർ ആട്ടിയോടിക്കുന്നതാണ്.

എല്ലാവരുടെയും കയ്യിൽ നല്ല നീളമുള്ള വടികളുണ്ട്. പച്ചക്കറിക്കും മീനിനുമെല്ലാം വെവ്വേറെ മാർക്കറ്റുകളാണ്.






No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....