Friday, May 29, 2020

ഉത്തരേന്ത്യൻ വിദ്യാലയം!

ക്ഷണിച്ച സ്ഥിതിക്ക് സ്ക്കൂൾ കൂടെ കണ്ടിരിക്കാം എന്നു കരുതി അങ്ങോട്ടേക്കാക്കി യാത്ര. 

ഒരു പ്രൈവറ്റ് സ്കൂളിൽ ആണെങ്കിലും ഒരു ഗവൺമെന്റ് സ്ക്കൂളിലെ ഫീൽ. ക്ലാസ് നടക്കുന്നു. കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. 

താബിദ് ആരോടൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒരാൾ ഞങ്ങളെ ആനയിച്ചു. നടക്കുന്ന വഴിയിൽ തറയിൽ കിടക്കുന്ന മിഠായിക്കവറുകളും മറ്റും അയാൾ പെറുക്കി ഡസ്റ്റ്ബിന്നിൽ ഇടുന്നുണ്ട്.

9B

പെൺകുട്ടികൾ മാത്രമുള്ള ക്ലാസിലേക്ക് ഞങ്ങളെ ഏതെക്കെയോ വഴികളിലൂടെ അയാളെത്തിച്ചു. 

താബിദ് ഹിന്ദിയിൽ എന്തൊക്കെയോ പിള്ളേരോടു പറഞ്ഞു. അപ്പോളാണ് മനസ്സിലായത് എന്നെ ക്ലാസെടുക്കാൻ കൊണ്ടുവന്നതാണെന്ന്!

പെട്ട്!

പിള്ളേരെല്ലാം ആകാംഷയോടെ എന്നേം നോക്കിയിരിക്കുന്നു. എന്തുപറയണം, എവിടെ തുടങ്ങണം എന്നറിയാതെ ഇൻട്രോ കൊടുത്തു.

കേരളത്തിൽ നിന്നാണെന്നും, കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടോയെന്നും Gods own Country ആണെന്നുമെല്ലാം പറഞ്ഞു തള്ളി തുടങ്ങി. 

ബോറടിച്ചിട്ടാകും അതാ ഒരു കുട്ടി വെള്ളം കുടിക്കുന്നു!
അതും പ്ലാസ്റ്റിക് ബോട്ടിലിൽ!

വിടില്ല ഞാൻ.....!!
ആ കുപ്പിയും പിടിച്ചുവാങ്ങി #BottleUp ഇനെ പറ്റിയങ്ങു കാച്ചി. 

Volunteering അറിയില്ല എന്നു പറഞ്ഞ കുട്ടികൾക്ക് അതെങ്ങനെ മനസിലാക്കിക്കൊടുക്കുമെന്നാലോചിച്ചപ്പോ താബിദ് ഇടപെട്ടു.

അടുത്തത് 9A യിലേക്ക്, അവിടെ ആൺകുട്ടികൾ മാത്രം. 

എന്താ ഇങ്ങനെ ഇവരെ മാറ്റിയിരിക്കുന്നത് എന്ന് ചോദിച്ചത് കേട്ടിട്ടാകും അടുത്തത് 8A യിലേക്ക്. അവിടെ എല്ലാരുമുണ്ട്. 

തിരിച്ചു പോകാൻ നേരമായി, അടുത്ത ക്ലാസിലോട്ടുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.

അങ്ങനെ #BottleUp ന് ഒരു സ്പാർക്‌ ഇട്ടിട്ട് അവിടെ നിന്നിറങ്ങാൻ നേരം മുന്നിലൊരാൾ പ്രത്യക്ഷപ്പെട്ടു.

അദ്ദേഹം ഒരു ഡോക്ടറാണ്. സ്കൂളിനു മുന്നിൽ ഒരു ചെറിയ ക്ലിനിക് നടത്തുന്നു, അവിടേക്ക് അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു.

പരിചയപ്പെട്ടു വന്നപ്പോളാണ് മനസിലായത്,  അദ്ദേഹത്തിന്റേതാണ് ഈ സ്കൂൾ. പ്രാക്റ്റീസ് ചയ്തു കിട്ടിയ തുച്ഛമായ ശമ്പളം കൊണ്ട് പണിഞ്ഞതാണിത്. 
സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു: Can you teach English to my students? 

എന്റെ ഇംഗ്ലീഷ് ഇത്രക്കും സൂപ്പർ ആയിരുന്നോ? 
ജീവിതത്തിത്തിൽ ആദ്യമായി കിട്ടിയ ജോബ് ഓഫർ!

ചിരിക്കണ്ട, ഞാനും തമാശയായിട്ടാണ് കരുതിയത്. 

പക്ഷെ പുള്ളി സീരിയസ് ആയിരുന്നു.

ടീച്ചിങ് ഫീല്ഡിനെപ്പറ്റി ഒരിക്കലും  ചിന്തിച്ചിട്ടില്ല. പിള്ളേരുടെ  ഭാവിയാണ്. സ്നേഹപൂർവം എന്റെ കൂടെയുള്ള  ഗുൽമോഹറുകളെ പരിചയപ്പെടുത്തി. 

അപ്പോ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ, അധ്യാപനത്തിന് താല്പര്യമുള്ള നമ്മുടെ പിള്ളേർക്ക് ഝാൻസിയിലേക്ക് സ്വാഗതം. ഫുഡും താമസവും ശമ്പളവും എല്ലാം അവർ തരും.


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....