Sunday, May 3, 2020

റയിൽവെയുടെ ചതി!

ചേർത്തലയിൽ എന്നേം കാത്തു ഒരാൾ നിൽപ്പുണ്ട്. ചെന്നിറങ്ങി പുള്ളിയുടെ കയ്യിൽ നിന്നും സാധനം വാങ്ങി പരിചയപ്പെടാമെന്ന് വെച്ചപ്പോ ട്രെയിൻ കൂകി.

ഓടിപ്പിടിച്ചു ട്രെയിൻ കേറിയപ്പോളാണ് ഓർത്തത് എന്റെ അടുത്ത ട്രെയിൻ 3മണിക്കൂർ കഴിഞ്ഞേയുള്ളൂ.

അങ്ങനെ എറണാകുളം സ്റ്റേഷനിൽ എത്തി പോസ്റ്റടിച്ചിരിക്കുമ്പോളാണ് ആ പൊതി ഒന്ന് നോക്കിയത്.

കണ്ണാടിയാണ്.
ഞാൻ കാരണം ഒരാളുടെ മങ്ങിയ കാഴ്ചകൾ കിട്ടുവാണേൽ നല്ലതല്ലേ?

കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. ഐശ്വര്യമായി ഞാൻ തന്നെയാദ്യം കാലുവെച്ചു.

സ്ലീപ്പർ ബുക്ക് ചെയ്തപ്പോ, അതേ റേറ്റിൽ 2 Tier AC യിൽ സഞ്ചരിക്കാൻ അവസരം തന്ന റയിൽവേയോട് ആദ്യം സ്നേഹം തോന്നിയെങ്കിലും, ട്രെയിനിന്റെ അകത്തുകേറിയപ്പോ അതെല്ലാം മാറി.

വല്ലാത്തൊരു ചതിയായി പോയി!

ഒരുപാട് മനുഷ്യരെ കാണുക, കഥകൾ കേൾക്കുക, കാഴ്ച്ചകൾ കാണുക ഇതിനെല്ലാമാണ് ട്രെയിനിൽ യാത്ര ചെയുന്നത്.

പക്ഷെ ഇവിടെ എല്ലാം അടച്ചു മൂടിയിരിക്കുകയാണ്. കർട്ടനുകൾ കൊണ്ട് സീറ്റുകൾ തമ്മിൽ മതിലുകൾ തീർത്തിരിക്കുന്നു. അടച്ചു മൂടിയ ജനാലകൾ. മസ്സിൽ പിടിച്ചു നടന്നു പോകുന്ന മനുഷ്യരും.

യാത്ര തുടങ്ങുംമുന്നേ ശാസം മുട്ടുന്നു.
വിധി!



No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....