Sunday, May 3, 2020

ട്രയിനിലെ മനുഷ്യർ!

ട്രയിനിലെ ബെഡ് റോൾ അറ്റെൻഡന്റ് ആയി വന്നു, ഞങ്ങളിൽ ഒരുവനായ ഇടുക്കിക്കാരൻ.

കഴിഞ്ഞ രണ്ടു വർഷമായി എല്ലാ ആഴ്ച്ചയിലും കേരളത്തിൽ നിന്നും ഡൽഹിക്കു പോകുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ വിരിപ്പ് ശരിയാക്കാൻ പുള്ളിയുണ്ടാകും.

നമ്മുടെ പെരിനാട് പഞ്ചായത്തിനടുത്തുള്ള ബാറിൽ ജോലി ചെയ്ത പുള്ളിക്ക് അവിടം നന്നായി അറിയാം. ആ മണം പിടിച്ചാണ് യദു കൂടെ കൂടിയത്.

ഇടക്ക് സ്പോഞ്ച് കൊണ്ട്  അശുദ്ധവായു പിടിച്ചെടുക്കുന്ന ഒരു പ്രത്യേക കഴിവ് അവനുണ്ട്. അത്‌ നൽകിയ ചേട്ടൻ അവന്റെ ദൈവമായി.

രാത്രി ചേട്ടനോടൊപ്പം അച്ചാറു ടേസ്റ്റ് ചെയ്യാൻ പോകാനുള്ള പ്ലാൻ ഉണ്ട്, ശരിയാക്കി കൊടുക്കുന്നുണ്ട്!

കുലുസ്സിന്റെ കിലുക്കം കേട്ട് പുതപ്പിനുള്ളിൽ നിന്നും തല പൊക്കിയ  എന്നിലേക്ക് വന്നടുത്തതാണീ സുന്ദരി.

അമ്മൂമ്മയുടെ തടികുറക്കാനാണെന്ന് തോന്നുന്നു ആ ബോഗിയിൽ അങ്ങോട്ടുമിങ്ങോട്ടും നടത്തുകയാണവൾ. കുറച്ചു കഴിഞ്ഞു അപ്പൂപ്പനായി. അമ്മയായി. അച്ഛനായി.

ഓളുടെ കാലൊച്ചകൾ ഈ  ശ്മശാനത്തിന് ജീവൻ നൽകുകയാണ്.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....