രാവിലെ ഉറക്കമെണീച്ചപ്പോ നല്ല മണം.
താഴോട്ട് നോക്കിയപ്പോ യദുവും ഒരു ചേട്ടനും രണ്ട് പൊതിയുമായി.
പല്ലു തേച്ചു വന്നപ്പോ പൊതി മൂന്നായി.
ആലപ്പുഴയിൽ നിന്നുമാണ് ചേട്ടൻ. നമ്മുടെ കൃഷ്ണമോളുടെ അച്ഛൻ.
ഇതും യദുവിന്റെ ഒരു പ്രതേകതരം ശ്വാസകോശ ബന്ധമാണ്. ഇന്നലെ രാത്രി ബെഡിൽ കാണാതിരുന്നപ്പോളേ തോന്നി.
ചേട്ടന്റെ ഭാര്യ ഡോക്ടർ ആണ്. പുള്ളിക്കാരി ആയുവേദ ഡോക്ടറാണ്. MD പഠിക്കാൻ ബദരീനാഥിലേക്ക് പോകുവാണ്.
ജോലി കളഞ്ഞു ചേട്ടനും കൂടി, അവിടെ എന്തേലും ജോലിയെല്ലാമായി താമസിക്കാൻ.
കൂടുതൽ അടുത്തപ്പോ ചേട്ടൻ മനസ്സു തുറന്നു. പത്താം ക്ലാസ്സുവരെ കൂടെ പഠിച്ചതാണ് ഇരുവരും. 7 വർഷത്തിന് ശേഷം ഡിഗ്രിക്ക് പഠിക്കുമ്പോ വീണ്ടും കണ്ടുമുട്ടി. അന്ന് ചേച്ചി മെഡിക്കൽ പഠിക്കുന്നു, ചേട്ടൻ നമ്മളെ പോലെയെല്ലാം തന്നെ.
ഒരു ദിവസം ചേട്ടൻ കല്യാണം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞു. വീട്ടിൽ വന്ന് ചോദിക്കാൻ ചേച്ചി.
അങ്ങനെ ചേട്ടൻ വീട്ടുകാരെ വിട്ടു. എല്ലാം ശുഭം.
ചേച്ചിയും കൃഷ്ണയുമാണ് ചേട്ടന്റെ ലോകം.
ഫുൾ കഥ എഴുതി വെച്ചിട്ടുണ്ട്, നാട്ടിൽ വരുമ്പോ കാണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ചേട്ടൻ ഒരു കവി കൂടി ആണൂട്ടോ.
50 മണിക്കൂർ യാത്രക്ക് ശേഷം ഡൽഹിയെത്തി.
അവിടെ നിന്നും പിന്നെയും 12 മണിക്കൂറുണ്ട്.
താമസം മാറാനായി ഒരു ലോഡ് സാധനവുമായിട്ടാണ് വരവ്. ചേട്ടന്റെ അമ്മയും ചേച്ചിയുടെ അച്ഛനും അമ്മയുമുണ്ട് കൂടെ.
അവർക്ക് എടുക്കാവുന്നതിലും കൂടുതൽ സാധനങ്ങൾ. അങ്ങനെ എല്ലാരും കൂടെ അതെല്ലാം എടുത്തു പുറത്തെത്തിച്ചു. ഞങ്ങൾക്കുള്ള അടുത്ത ട്രെയിൻ വരാറായി. സ്നേഹത്തോടെ ഒരു കെട്ടിപ്പിടുത്തവുമായി ഞങ്ങൾ യാത്രയായി.
ഇനി ബദ്രിനാഥിൽ ചെന്നാൽ ഞങ്ങൾക്ക് ഒരു കുടുബമുണ്ട്.
കൃഷണമോൾ ഉറക്കമാണ്, ഓൾടെ ചിരികാണാൻ ഒന്നൂടെ പോക്കുണ്ട്!

No comments:
Post a Comment