Monday, May 4, 2020

പുഞ്ചിരി തേടിയൊരു യാത്ര!

മല കയറുന്ന മുൻപ് പറഞ്ഞതോർക്കുന്നോ?

തിരിച്ചിറക്കത്തിൽ ഒരുവളെ കാണാൻ പോകുന്ന കാര്യം!

ആ പുഞ്ചിരി തേടിയുള്ളതാണീ യാത്ര!

ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ ഹരിദ്വാറിലിറങ്ങി.

കേരളത്തിൽ നിന്നുള്ള യാത്രയിൽ ഡൽഹി വരെ ഒപ്പം കൂടിയതാണ് ദീപുച്ചേട്ടനും കുടുംബവും.

മടക്കയാത്രയിൽ അവർ ഞങ്ങളെയും കാത്തിവിടെ നിൽപ്പുണ്ട്.

കൃഷ്ണക്ക് കണ്ട പരിചയമില്ല. ആദ്യമൊന്നും അടുത്തില്ല.

രണ്ടു മണിക്കൂറിനുള്ളിൽ ഞങ്ങളുടെ അടുത്ത ട്രെയിനുണ്ട്. പെട്ടെന്നു തന്നെ
അവിടത്തെ ഗംഗാതീരത്തേക്കും ക്ഷേത്രങ്ങളിലേക്കും ഒരു ഓട്ടപ്രദിക്ഷണം. അതിനിടയിൽ കൃഷ്ണയെ കയ്യിലെടുത്തു.

വഴിയരുകിലെല്ലാം സന്യാസിമാരും ഭിക്ഷക്കാരും തണുപ്പത്തു പുതക്കൻ തുണിപോലുമില്ലാതെ കിടന്നുറങ്ങുന്നു. ഇവിടുത്തെ ഗംഗയും ശുദ്ധയാണ്.

രാവിലെ മുതൽ ബ്രെഡും ജാമുമാണ് ഭക്ഷണം. ഇടക്കൊരു നൂഡിൽസ് നാലുപേരും കൂടെ കയ്യിട്ടു.

കയ്യിലെ പൈസ തീർന്നിരിക്കുന്നു. നാട്ടിലെത്താൻ ഇനിയും 5 ദിവസം കൂടെ.

വിശന്നിട്ടാകും ചേട്ടൻ വാങ്ങി തന്ന റൊട്ടിക്ക് വല്ലാത്തൊരു സ്വാദ്.

ഇനിയും മലകയറാൻ നേരം വീട്ടിൽ ചെല്ലുമെന്ന വാക്കിൽ, ഒരു കെട്ടിപ്പിടിത്തത്തോടെ യാത്രയായി.

താൽകാലികമായി ഗുൽമോഹറുകളോട് യാത്ര പറഞ്ഞു, ഒറ്റക്കൊരു യാത്ര!




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....