Monday, May 4, 2020

ഉത്തരേന്ത്യൻ രാഷ്ട്രീയം!

അവിടെ നിന്നുപോയത് താബിദിന്റെ ഓഫീസിലേക്കാണ്.

ഒരു പഴയ അണ്ടർഗ്രൗണ്ട് ഗോഡൗൺ പോലെ. അവിടെ ബോർവെല്ലിൽ നിന്നും വെള്ളമെടുത്തു പ്യൂരിഫൈ ചെയ്തു ടാങ്കുകളിൽ ഗ്രാമങ്ങളിലേക്ക് എത്തിക്കും.  അതിന്റെ വലിയ ടാങ്കുകളും കന്നാസുകളും.

അകത്തോട്ടു ചെന്നപ്പോ കുറേ കുട്ടികൾ നിലത്തിരിക്കുന്നു, പഠിക്കുന്നു.

അവിടത്തെ സ്കൂളിൽ സ്ഥലമില്ലാത്തതിനാൽ, അവർക്ക് തന്റെ ഓഫീസിന്റെ ഒരു ഭാഗം നൽകിയിരിക്കുകയാണ് പുള്ളി.

താബിദിന്റെ ഉപ്പൂപ്പായ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

BJP കൊടി വെച്ച ഒരു കാറിനു മുന്നിൽ ആണ് വണ്ടി ചെന്നുനിന്നത്.

നമ്മൾ നേരത്തേ കടന്നുപോയ ആ മാർക്കറ്റിനു മുന്നിലെ വീട്.  അവിടുത്തെ BJP MLA യുടെ ഭവനം.

 ചുമ്മാതല്ല, ഇവിടെ മുഴുവൻ ഗോമാതാവും പ്രസാദവും.

 അതാ ഒരു കോൺഗ്രസ്സുകാരൻ സ്വന്തം വീട് പോലെ,  ബിജെപി എംഎൽഎയുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നു!

താബിദിന്റെ വാപ്പ ഇവിടത്തെ ഒരു പ്രമുഖ വ്യക്തിയാണ്.

MLA രാവിലെ എത്തിയതേയുള്ളൂ, നല്ല ഉറക്കമാണ്. പുള്ളിയുടെ മകനും ഭാര്യയും അവിടുണ്ട്. ഭാര്യ ഇവിടുത്തെ സ്കൂളിലെ പ്രിൻസിപ്പൽ ആണ്.

താബിദ് ഗുൽമോഹറിന്റെ പ്രവർത്തനങ്ങൾ അവർക്ക് പരിചയപ്പെടുത്തി അവരെ കയ്യിലെടുത്തു. വളരെ സ്നേഹത്തോടെയുള്ള സംസാരം. പോകുന്ന മുന്നേ സ്കൂളിലേക്കു ക്ഷണിച്ചു അവർ യാത്രയായി.

രാഷ്ട്രീയ മര്യാദ, മാന്യത.

MLA ഉറങ്ങിക്കിടക്കുമ്പോ അമ്മയും മോനും പുള്ളിയുടെ സർക്കാർ കാറിൽ കല്യാണത്തിന് പോകുവാ.





No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....