Monday, May 4, 2020

ജാൻസി റാണിയുടെ നാട്ടിൽ!

ഈ യാത്ര തുടങ്ങിയപ്പോ ഒരു ഫോൺ വിളിയെപ്പറ്റിപ്പറഞ്ഞത് ഓർക്കുന്നുണ്ടോ?

വടക്കേ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളിലും എന്നെ വീട്ടിലോട്ടു ക്ഷണിക്കുന്ന ഒരു മധ്യപ്രദേശ്കാരനേ പറ്റി.  ഫേസ്ബുക്ക് ട്രാൻസ്‌ലേഷൻ വഴി കഥകൾ വായിച്ചാണ് യാത്രയെ പറ്റി അറിയുന്നത്.

ഇത്തവണ വിളിച്ചപ്പോ ഒൻപതാം തീയതി കല്യാണമാണെന്ന് കൂടെ പറഞ്ഞു. അപ്പോ ഓനെ കാണാതെങ്ങനാ നാട്ടിലേക്ക് മടങ്ങുക?

ഡെറാഡൂണിൽ നിന്നു 16 മണിക്കൂർ സെക്കൻഡ് ക്ലാസ് യാത്രക്ക് ശേഷം ജാൻസിയെത്തി.

പുള്ളിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ട്രെയിനിറങ്ങി മുന്നിൽ കണ്ട ആളോട് ചിരിച്ചുകൊണ്ടടുത്തപ്പോ പിന്നിൽ നിന്നും വിളി കേട്ടു - അഫ്സൽ ഭായ്!

അരമണിക്കൂറായി എന്നേം കാത്തുനിൽക്കുവാ പുള്ളി. ഒരു കെട്ടിപ്പിടിത്തത്തോടെ തുടങ്ങി.

കൂട്ടുകാരുമായി വരുമെന്ന് കരുതി ബൈക്ക് എടുക്കാതെയാണ് വരവ്.

ഇവിടെ നിന്നും 33കിലോമീറ്ററുണ്ട് പുള്ളിയുടെ വീട്ടിലേക്ക്. വീണ്ടും ഒരു ട്രെയിൻ യാത്ര.

ട്രെയിൻ ലക്ഷ്യമാക്കിയുള്ള യാത്രയിൽ മുന്നിൽ വെള്ളയും വെള്ളയും ഇട്ടൊരാൾ പ്രത്യക്ഷപെട്ടു. ഡൽഹി സ്റ്റേഷനിൽ വെച്ചു ഞാൻ കണ്ടതാണിയാളേ...

പുള്ളി ചിരിച്ചുകൊണ്ടിങ്ങോട്ടു വന്നു, താബിദിന് കൈകൊടുത്തു.
അവരുടെ സംഭാഷണങ്ങൾക്ക് ശേഷം എന്നേ പരിചയപ്പെടുത്തി.

ഹിന്ദിയിൽ എന്തൊക്കെയോ തള്ളിമറിക്കുന്നുണ്ട്. Kerala, UN Volunteetr, Gulmohar ഇത്രയും മനസ്സിലായി.

Abid Siddique
മധ്യപ്രദേശിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവ്. AICC മെമ്പർ. ഡൽഹിയിൽ നിന്നും വരുന്ന വരവാണ്.

പുള്ളിയുടെ ഹിന്ദിയിലുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിൽ എനിക്ക് തർജിമ ചെയ്തുകൊണ്ടിരുന്നു.

ഈ സമയം ഞങ്ങളുടെ അവസാന ട്രെയിൻ അടുത്ത സ്റ്റേഷൻ എത്തിയിരുന്നു.

എവിടെ പോകേണ്ടെന്ന് വെച്ചോ അവിടെ കൊണ്ടാക്കാമെന്നായി പുള്ളി. ആശ്വാസം.



No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....