Sunday, May 3, 2020

മലമുകളിലേക്ക്!

ഇതിനിടയിലാണ് ആലപ്പുഴയിൽ നിന്നുള്ള മേഘരൂപന്റെ വരവ്.

ആന്ധ്രയിലെ പുണ്യാശ്രമങ്ങൾ തൊഴുതിട്ടുള്ള വരവാണ്.

ഇനിയുള്ള യാത്രയിൽ എനിക്ക് തലചായ്ക്കാൻ ഒരിടമുണ്ട്!

യദുവിന്റെ ഒരു സുഹൃത്തും വന്നിട്ടുണ്ട്, തെറ്റിദ്ധരിക്കണ്ട ഇന്റർവെൽ സീൻ അല്ലാ.

ആലു പൊറോട്ടയും കഴിച്ചു, അടുത്ത ട്രെയിൻ പിടിക്കണം.

അങ്ങനെ ഗുൽമോഹറുകളെല്ലാം ഒന്നിച്ചു കൂടി,  ഇനി ഹിമാലയത്തിലേക്ക്!

ഒരാൾ ട്രെയിൻ കേറിയതു മുതൽ വിളിക്കുന്നവരോടെല്ലാം ഫോണെടുത്തൽ ഒരേ ഒരു ഡയലോഗ് ആണ്.

"I am in AC"

ഇതിന് മലയാളത്തിൽ ഒരു പഴം ചൊല്ലുണ്ടല്ലോ?

മറ്റൊരാൾ ഇപ്പോളും ക്ഷീണമാണ്, പുതച്ചുമൂടി ഉറക്കമാണ്.

എന്നാലും യഥാ സമയം അവൻ എണീച്ചു നിസ്കരിക്കും.

ട്രെയിനിൽ കാലുകുത്താൻ സ്ഥലമില്ല, ഒരുവിധം ഞങ്ങൾ മുകളിൽ കേറിപ്പറ്റി.

പാവം ശിവ! അവൻ വാതിലും ചാരി അവിടെ നിന്നു, പിന്നെ ഇരുന്ന്.

സന്യാസിമാരും ഭജനുമായി പത്തുമണിക്കൂർ യാത്ര. അതിനിടയിൽ ബോഗിയിലെ പെണ്ണുങ്ങൾ സ്ഥലത്തിനുവേണ്ടി ചേരി തിരിഞ്ഞു മുട്ടനടി.

ബഹളങ്ങൾ കാരണം ഉറക്കം വന്നില്ല. രാത്രിയോടെ തണുപ്പുകൂടി.

അഞ്ചുമണിയയോടെ ഞങ്ങളിവിടെയെത്തി - ഋഷികേശിൽ!

അന്തരാഷ്ട്ര സംഘടനയായ Good Deeds Day യുടെ ഇന്ത്യയിലെ ആദ്യത്തെ മീറ്റിംഗിൽ പങ്കെടുക്കാനാണ് ഞങ്ങളുടെ വരവ് .

https://m.facebook.com/story.php?story_fbid=2379793428784625&id=100002619739923


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....