Friday, May 29, 2020

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി. 

പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി. 

സിംഗിൾസ് ഡേ അയവിറക്കി എപ്പോളോ ഉറങ്ങിയത് കൊണ്ടാകാം, സ്വപ്നത്തിൽ അവൾ വന്നു; ഓർമകളുമായി. 

അതൊരു യക്ഷിയായി മാറിയത് കൊണ്ടാകാം ഉറക്കത്തിൽ നിന്നും ഞെട്ടിയെണീച്ചത്.നിലാവുള്ള രാത്രിയിലെ തുറന്ന ജാലകത്തിൽ നിന്നും നീല വെളിച്ചം.

ആറുമണിയായപ്പോ മാഷ് റൂമിൽ വന്ന് മണിയടിച്ചു. 

പല്ലുതേക്കാൻ ഉമിക്കരിയും ഈർക്കിലുമായിട്ടാണ് വരവ്. 

ശേഷം പറമ്പിലേക്ക്. ഇന്നലെ രാത്രി ആ നീല വെളിച്ചം വന്നയിടം സർപ്പക്കാവായിരുന്നത്രെ. 

പറമ്പെന്നു പറഞ്ഞു ഇങ്ങേരെന്നെ കൊണ്ടുപോയത് ഒരു കാട്ടിലേക്കാണല്ലോ. 
എങ്ങും കിളികളുടെ കളകളാരവം. കാട്ടുപന്നികൾ എല്ലാം ഉഴുതുമറിച്ചിട്ടിട്ടുണ്ട്.

തിരിച്ചുവന്നപ്പോ അമ്മയുടെ  ഇഡ്ഡലിയും സാമ്പാറും തേങ്ങാച്ചമ്മന്തിയും
 ഉള്ളിച്ചമ്മന്തിയും.

" ദേവാസുരം കണ്ടിട്ടുണ്ടോ?"
'അതെന്തുവാ?'
"മോഹൻലാലിന്റെ പടം അറിയില്ല?" 
'ഏതാണോ ആവോ!'

"എന്ന ബാ കണ്ടിട്ട് വരാം!"

കഴിഞ്ഞ 3 വർഷമായി ഇവിടത്തെ ഒരു സ്കൂളിൽ ശമ്പളമില്ലാതെ പഠിപ്പിക്കുകയാണ് നമ്മുടെ മാഷ്.

 കഴിഞ്ഞ പ്രളയത്തിന് നിലമ്പൂരിലേക്കുള്ള യാത്രയിൽ,  കുട്ടികളിൽ നിന്നും വാങ്ങിയ ഒരു ചാക്ക് കളിപ്പാട്ടവുമായി ട്രെയിനിലേക്ക് ചാടിക്കയറിയതാണ് പുള്ളി. ഒരു ദിവസം കൂടെ കൂടിയ മാഷ്, കുറേയായി വീട്ടിലേക്ക് വിളിക്കുന്നു. വിധി ഇവിടെയുമെത്തിച്ചു.

മാഷെ നാളെ Supply Exam ഉണ്ട്, ശല്യമാകുന്നില്ല.

നാട്ടിലേക്ക് യാത്രയാകുന്നു, ഇന്നേലും എത്തുമായിരിക്കും!


പാതിവഴിയിൽ നിർത്തിയ മടക്കയാത്ര!

വീട്ടിൽ നിന്നിറങ്ങിയിട്ട് 17 ദിവസമായി.

കോഴിക്കോട് ജസീലിക്കയുടെ വീട്ടിൽ ചർച്ചകളിലായിരുന്നു ഇത്രയും ദിവസം.

ഇന്നലെ പെട്ടെന്നു പോകാൻ തോന്നി, ഇവിടുള്ള പണിയെല്ലാം പെട്ടെന്നു തീർത്തു കൊല്ലത്തേക്ക് ട്രെയിൻ കേറി. 

തിരക്കുണ്ടാകില്ല എന്ന് വിചാരിച്ചു തിരഞ്ഞെടുത്ത ട്രെയിനിൽ സമയമായപ്പോ ജനസാഗരം. എങ്ങനൊക്കെയോ കേറിപ്പറ്റി. 

ബാത്ത്റൂമിനടുത്തു സ്ഥാനം പിടിച്ചു.

"ഇവിടത്തെ കാറ്റാണ് കാറ്റ്"

ഒരുവിധം പിടിച്ചു നിന്നു,
അപ്പോളാണ് അവിടേക്ക് കുറേ മലയാളികളുടെ കടന്നുവരവ്. 
ഓരോരുത്തരു ക്യു നിന്ന് ബാത്റൂമിലേക്ക് കേറുന്നു. അതിനകത്തു മദ്യപാനമാണ്. പിന്നെ പുകവലിയും എന്തൊക്കെയോ പൊടികളും. 

എല്ലാം കൂടെ ചേർന്ന് വല്ലാത്തൊരു മണം. എന്തോപോലെ. തലകറങ്ങുന്നു. വിശക്കുന്നു. ഒട്ടും സഹിക്കാൻ പറ്റണില്ല. 

ഈ നിർത്തം ഇനിയും 8മണിക്കൂറുണ്ട്.  എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ!

എങ്ങനൊക്കെയോ പിടിച്ചുനിന്നു.
അപ്പോളാണ് വാട്സപ്പിലെ 'Snd' എന്ന മെസ്സേജ് ശ്രദ്ധിക്കുന്നത്. 

പ്രളയത്തിനിടയിൽ കളിപ്പാട്ടങ്ങളുമായി കടന്നുവന്ന നമ്മുടെ സിംഗിളായ മാഷ് 'സിംഗിൽ പസങ്ങ' വീഡിയോ ചോയ്ക്കുകയാണ്. 

കുറേനാളായി മാഷ് വീട്ടിലേക്ക് വിളിക്കുന്നുണ്ട്, പാലക്കാട്. കഴിഞ്ഞ ഓണത്തിന് ചെല്ലാമെന്ന് പറഞ്ഞു പറ്റിച്ചു ഡൽഹിക്ക് വിട്ടയാണ് ഞാൻ.

ട്രെയിൻ ഷൊർണൂർ അടുക്കാറായി.

മെസ്സേജ് അയച്ചിട്ട് റിപ്ലൈ കിട്ടണില്ല. വിളിച്ചിട്ട് നമ്പർ നിലവിലില്ലത്രേ.

രഞ്ജിത് ഏട്ടനെ വിളിച്ചു പുതിയ നമ്പർ പൊക്കി.

"ചേട്ടൻ എവിടുണ്ട്?"
'ഞാൻ വീട്ടിൽ, നീയോ?'
"ട്രെയിനിൽ, ഷൊർണൂർ എത്താറായി"
'ഇറങ്ങുന്നോ, ഞാൻ വരാം!'

ഒന്നുമാലോചിച്ചില്ല, ഷൊർണൂർ എത്തിയപ്പോ ചാടി ഇറങ്ങി.  

കഥയെഴുതി തുടങ്ങിയപ്പോളേക്കും മാഷെത്തി. 

അരമണിക്കൂർ ഓഫ് റൈഡിനു ശേഷം എഴുവന്തല എന്ന അതിമനോഹരമായ ഗ്രാമത്തിലേക്ക്. 

പഴയ ഒരു തറവാടിന്റെ വാതിലുകൾ പുഞ്ചിരിയോടെ ഒരമ്മ തുറന്നു. ചോറും കപ്പപ്പുഴുക്കും അച്ചാറും പപ്പടവും മുരിങ്ങയിലയും മുട്ടത്തോരനും സ്നേഹത്തോടെ വിളമ്പി.




ട്രെയിൻ അനുഭവങ്ങൾ!



ഇത്തവണ തന്നത് RAC ടിക്കറ്റ്. സ്ലീപ്പറിലെ സൈഡ് ലോവർ ബെർത്തിൽ രണ്ടുപേർ ഒരുമിച്ച് കിടന്നുവേണം വരാൻ.

ഇതുപോലൊരു സ്ലീപ്പർ യാത്ര ആദ്യായിട്ടാ. രാത്രിയാകുമ്പോ ഇതൊരു ജനറൽ കംപാർട്മെന്റായി മാറും, ആരൊക്കെയോ കൂടെ കേറി കിടക്കും.

കൂടെ കിടന്നവൻ നമ്മുടെ കണ്ണൂരുകാരന്റെ പവർ ബാങ്കും അടിച്ചോണ്ടുപോയി, അങ്ങനെ ശോകമടിച്ചു കിടപ്പാണ് പുള്ളി! 

പിന്നെയുള്ള മലപ്പുറംകാരൻ വന്നപ്പോ മുതലേ ആഹാരം പോലും കഴിക്കാതെ കിടപ്പാണ്, ആരാണാവോ തേച്ചത്!

ഫ്ലൈറ്റിൽ വന്നാൽമതിയായിരുന്നു എന്നോർത്ത് നമ്മുടെ ആലപ്പുഴയിലെ യുവനേതാവും ഭാവി MLA യും!

ചുറ്റും മലയാളികളാണ്. 
കുറേ കുട്ടികളുമുണ്ട്. അവരുടെ ബഹളത്തിലും കുസൃതിയിലും ഒരുവിധം ബോറടിക്കാതെ മുന്നോട്ട് നീങ്ങി. 

ഇന്നലെ മുതൽ മുന്നിലൂടെ പോകുന്ന പെട്ടികളിലെല്ലാം നോക്കി മണം പിടിക്കുന്നതു കൊണ്ടാകാം, ഉച്ചക്ക് ബീഫ് ബിരിയാണി തിന്ന ശേഷം കൈകഴുകാൻ പോയ അമ്മ ശിവനോട്: ചോറ് വേണോ മോനെ? 

സാധനം തീർന്നു എന്ന് മനസിലാക്കിയ ശിവന്റെ നോട്ടം പഴത്തിലായി! ഇന്നത്തേക്കുള്ളതായി!

ഇന്നലെ അമ്മയുടെ ബീഫിന്റെ മണംപിടിച്ചു, പഴം തിന്ന ശിവനെ പറ്റിയറിഞ്ഞ് ഒരു കോഴിക്കോടുകാരൻ വീട്ടിലോട്ട് ക്ഷണിച്ചിട്ടുണ്ട്. ബീഫ് ബിരിയാണി ഉണ്ടത്രേ.

ശിവനോട് പറയാതെ ട്രെയിനിൽ നിന്നും ചാടി. ശിവൻ ഒറ്റക്കാണ്, പക്ഷെ ഉറക്കമാണ്. ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്നോർത്തു.

ബിരിയാണിയുടെ മണം അങ്ങനെ അപ്രതീക്ഷിതമായി കോഴിക്കോടെത്തിച്ചു. 

ഇറങ്ങാൻ നേരം വാതിലിൽ അവൻ നില്പുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ ഒരേ ട്രെയിനിൽ ആറു ദിവസത്തോളം പുഞ്ചിരി സമ്മാനിച്ചവൻ.







സ്വപ്നങ്ങളുമായി യാത്ര തിരിക്കുമ്പോൾ!

ഝാൻസിയോട് വിടപറയാൻ നേരമായിരിക്കുന്നു. 

ആദ്യമായി നേരിൽ കാണുന്ന ഒരു മനുഷ്യനോടൊപ്പം ഒരു ദിവസം. 

മറ്റന്നാൾ പുള്ളിയുടെ വിവാഹമാണ്. ആ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞാണ് എന്നേ നാടുകാണിക്കാൻ കൊണ്ടുപോകുന്നത്.

കാണുന്ന എല്ലാവരോടും എന്നേ പരിചയപ്പെടുത്തി, പക്ഷെ വീട്ടിൽ വാപ്പയോട് മാത്രം. ഉമ്മ ഒരു കാർട്ടനു പിറകിൽ നിന്ന് നല്ല ചൂട് റൊട്ടി ചുട്ടുതന്നു.

ഞങ്ങൾ സംസാരിച്ചത് ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യസത്തെക്കുറിച്ചാണ്. അവരിലേക്ക് നന്മയുടെ വിത്തുപാകുന്നതിനെക്കുറിച്ച്.

ഇവിടത്തെ കുട്ടികൾക്ക് വേണ്ടി ഒരു School Intervention Programme, നമ്മുടെ വോളന്റീഴ്സിന്  Gramya Manthan പോലൊരു യാത്ര, പിന്നെ Youth Exchange Programmes. 

അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ.

ഝാൻസിയിൽ ഗുൽമോഹർ പൂക്കട്ടെ! 

https://m.facebook.com/story.php?story_fbid=2395332230564078&id=100002619739923




ജാൻസി കാഴ്ച്ചകൾ!

സ്നേഹപൂർവം അവിടെ നിന്നും യാത്രയായി. 

തിരിച്ചുള്ള വഴിയിൽ ചരിത്രമുറങ്ങുന്ന ഓർച്ചാ പാലസിലും ഝാൻസി ഫോർട്ടിലും.

അയോധ്യയിൽ നിന്നും രാമനെ പൊക്കിക്കൊണ്ട് വന്ന അന്നത്തെ രാജ്ഞി, എന്നും കാണാനായി തന്റെ ജാലകത്തിനു മുന്നിൽ ഒരു ക്ഷേത്രം പണിതു. അതാണ് UNESCO Heritage സൈറ്റിൽ ഉൾപ്പെട്ട ഓർച്ചാ ക്ഷേത്രം. 

പിന്നെ ധീര വനിതയായ ഝാൻസി റാണിയെ പറ്റി പറയേണ്ടതില്ലല്ലോ!

പോകുന്ന വഴിയിലെ പല കടകളിൽ നിന്നായി പലതരം മധുരങ്ങളും.

എങ്ങും ഗോമാതാക്കളാണ്. 
ആരുടേതുമല്ലാതെ,ഒരു  ഉപകാരവുമില്ലാതെ അപ്പിയിട്ട് നാറ്റിക്കുന്നവ. 
റോഡെല്ലാം ഇവർ കയ്യടക്കിയിരുകയാണ്. ഇവർ കാരണം ആക്‌സിഡന്റുകളും. 
കടകളിലെല്ലാം നാശങ്ങൾ. കടക്കാർ നല്ല അടികൊടുക്കും, ഓടിക്കും. 

ഇങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മൃഗങ്ങളെ വേറെ സ്ഥലങ്ങളിലേക് മാറ്റി, അവയെ ഉപയോഗപ്പെടുന്ന രീതിയിൽ മാറ്റാനാകുമോ അവിടത്തെ സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ?

പിന്നെ ഇവിടെയുള്ളത് നമ്മുടെ നാട്ടിലെ പോലുള്ള ഓട്ടോറിക്ഷകളാണ്. 

പക്ഷെ ഈ വണ്ടി സ്റ്റാർട്ട് ആകണമെങ്കിൽ 15 പേരെങ്കിലും കെയറണം. 

അതും പോരാഞ്ഞിട്ട് ഓട്ടോക്കാരൻ വിളിച്ചുകൂകും: ഇനിയുമൊരു പത്തുപേരെക്കൂടെ കുത്തിക്കയറ്റൂ ഷേർഖാൻ!

ഇന്നലെ ഒരു എക്സ്പീരിയൻസിന് 10രൂപക്ക് 2കിലോമീറ്റർ എന്നെ അതിൽ കയറ്റി വിട്ടിരുന്നു.

https://m.facebook.com/story.php?story_fbid=2395277707236197&id=100002619739923

https://m.facebook.com/story.php?story_fbid=2395325573898077&id=100002619739923







ഉത്തരേന്ത്യൻ വിദ്യാലയം!

ക്ഷണിച്ച സ്ഥിതിക്ക് സ്ക്കൂൾ കൂടെ കണ്ടിരിക്കാം എന്നു കരുതി അങ്ങോട്ടേക്കാക്കി യാത്ര. 

ഒരു പ്രൈവറ്റ് സ്കൂളിൽ ആണെങ്കിലും ഒരു ഗവൺമെന്റ് സ്ക്കൂളിലെ ഫീൽ. ക്ലാസ് നടക്കുന്നു. കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. 

താബിദ് ആരോടൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒരാൾ ഞങ്ങളെ ആനയിച്ചു. നടക്കുന്ന വഴിയിൽ തറയിൽ കിടക്കുന്ന മിഠായിക്കവറുകളും മറ്റും അയാൾ പെറുക്കി ഡസ്റ്റ്ബിന്നിൽ ഇടുന്നുണ്ട്.

9B

പെൺകുട്ടികൾ മാത്രമുള്ള ക്ലാസിലേക്ക് ഞങ്ങളെ ഏതെക്കെയോ വഴികളിലൂടെ അയാളെത്തിച്ചു. 

താബിദ് ഹിന്ദിയിൽ എന്തൊക്കെയോ പിള്ളേരോടു പറഞ്ഞു. അപ്പോളാണ് മനസ്സിലായത് എന്നെ ക്ലാസെടുക്കാൻ കൊണ്ടുവന്നതാണെന്ന്!

പെട്ട്!

പിള്ളേരെല്ലാം ആകാംഷയോടെ എന്നേം നോക്കിയിരിക്കുന്നു. എന്തുപറയണം, എവിടെ തുടങ്ങണം എന്നറിയാതെ ഇൻട്രോ കൊടുത്തു.

കേരളത്തിൽ നിന്നാണെന്നും, കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടോയെന്നും Gods own Country ആണെന്നുമെല്ലാം പറഞ്ഞു തള്ളി തുടങ്ങി. 

ബോറടിച്ചിട്ടാകും അതാ ഒരു കുട്ടി വെള്ളം കുടിക്കുന്നു!
അതും പ്ലാസ്റ്റിക് ബോട്ടിലിൽ!

വിടില്ല ഞാൻ.....!!
ആ കുപ്പിയും പിടിച്ചുവാങ്ങി #BottleUp ഇനെ പറ്റിയങ്ങു കാച്ചി. 

Volunteering അറിയില്ല എന്നു പറഞ്ഞ കുട്ടികൾക്ക് അതെങ്ങനെ മനസിലാക്കിക്കൊടുക്കുമെന്നാലോചിച്ചപ്പോ താബിദ് ഇടപെട്ടു.

അടുത്തത് 9A യിലേക്ക്, അവിടെ ആൺകുട്ടികൾ മാത്രം. 

എന്താ ഇങ്ങനെ ഇവരെ മാറ്റിയിരിക്കുന്നത് എന്ന് ചോദിച്ചത് കേട്ടിട്ടാകും അടുത്തത് 8A യിലേക്ക്. അവിടെ എല്ലാരുമുണ്ട്. 

തിരിച്ചു പോകാൻ നേരമായി, അടുത്ത ക്ലാസിലോട്ടുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.

അങ്ങനെ #BottleUp ന് ഒരു സ്പാർക്‌ ഇട്ടിട്ട് അവിടെ നിന്നിറങ്ങാൻ നേരം മുന്നിലൊരാൾ പ്രത്യക്ഷപ്പെട്ടു.

അദ്ദേഹം ഒരു ഡോക്ടറാണ്. സ്കൂളിനു മുന്നിൽ ഒരു ചെറിയ ക്ലിനിക് നടത്തുന്നു, അവിടേക്ക് അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു.

പരിചയപ്പെട്ടു വന്നപ്പോളാണ് മനസിലായത്,  അദ്ദേഹത്തിന്റേതാണ് ഈ സ്കൂൾ. പ്രാക്റ്റീസ് ചയ്തു കിട്ടിയ തുച്ഛമായ ശമ്പളം കൊണ്ട് പണിഞ്ഞതാണിത്. 
സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു: Can you teach English to my students? 

എന്റെ ഇംഗ്ലീഷ് ഇത്രക്കും സൂപ്പർ ആയിരുന്നോ? 
ജീവിതത്തിത്തിൽ ആദ്യമായി കിട്ടിയ ജോബ് ഓഫർ!

ചിരിക്കണ്ട, ഞാനും തമാശയായിട്ടാണ് കരുതിയത്. 

പക്ഷെ പുള്ളി സീരിയസ് ആയിരുന്നു.

ടീച്ചിങ് ഫീല്ഡിനെപ്പറ്റി ഒരിക്കലും  ചിന്തിച്ചിട്ടില്ല. പിള്ളേരുടെ  ഭാവിയാണ്. സ്നേഹപൂർവം എന്റെ കൂടെയുള്ള  ഗുൽമോഹറുകളെ പരിചയപ്പെടുത്തി. 

അപ്പോ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ, അധ്യാപനത്തിന് താല്പര്യമുള്ള നമ്മുടെ പിള്ളേർക്ക് ഝാൻസിയിലേക്ക് സ്വാഗതം. ഫുഡും താമസവും ശമ്പളവും എല്ലാം അവർ തരും.


Monday, May 4, 2020

ഉത്തരേന്ത്യൻ രാഷ്ട്രീയം!

അവിടെ നിന്നുപോയത് താബിദിന്റെ ഓഫീസിലേക്കാണ്.

ഒരു പഴയ അണ്ടർഗ്രൗണ്ട് ഗോഡൗൺ പോലെ. അവിടെ ബോർവെല്ലിൽ നിന്നും വെള്ളമെടുത്തു പ്യൂരിഫൈ ചെയ്തു ടാങ്കുകളിൽ ഗ്രാമങ്ങളിലേക്ക് എത്തിക്കും.  അതിന്റെ വലിയ ടാങ്കുകളും കന്നാസുകളും.

അകത്തോട്ടു ചെന്നപ്പോ കുറേ കുട്ടികൾ നിലത്തിരിക്കുന്നു, പഠിക്കുന്നു.

അവിടത്തെ സ്കൂളിൽ സ്ഥലമില്ലാത്തതിനാൽ, അവർക്ക് തന്റെ ഓഫീസിന്റെ ഒരു ഭാഗം നൽകിയിരിക്കുകയാണ് പുള്ളി.

താബിദിന്റെ ഉപ്പൂപ്പായ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

BJP കൊടി വെച്ച ഒരു കാറിനു മുന്നിൽ ആണ് വണ്ടി ചെന്നുനിന്നത്.

നമ്മൾ നേരത്തേ കടന്നുപോയ ആ മാർക്കറ്റിനു മുന്നിലെ വീട്.  അവിടുത്തെ BJP MLA യുടെ ഭവനം.

 ചുമ്മാതല്ല, ഇവിടെ മുഴുവൻ ഗോമാതാവും പ്രസാദവും.

 അതാ ഒരു കോൺഗ്രസ്സുകാരൻ സ്വന്തം വീട് പോലെ,  ബിജെപി എംഎൽഎയുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നു!

താബിദിന്റെ വാപ്പ ഇവിടത്തെ ഒരു പ്രമുഖ വ്യക്തിയാണ്.

MLA രാവിലെ എത്തിയതേയുള്ളൂ, നല്ല ഉറക്കമാണ്. പുള്ളിയുടെ മകനും ഭാര്യയും അവിടുണ്ട്. ഭാര്യ ഇവിടുത്തെ സ്കൂളിലെ പ്രിൻസിപ്പൽ ആണ്.

താബിദ് ഗുൽമോഹറിന്റെ പ്രവർത്തനങ്ങൾ അവർക്ക് പരിചയപ്പെടുത്തി അവരെ കയ്യിലെടുത്തു. വളരെ സ്നേഹത്തോടെയുള്ള സംസാരം. പോകുന്ന മുന്നേ സ്കൂളിലേക്കു ക്ഷണിച്ചു അവർ യാത്രയായി.

രാഷ്ട്രീയ മര്യാദ, മാന്യത.

MLA ഉറങ്ങിക്കിടക്കുമ്പോ അമ്മയും മോനും പുള്ളിയുടെ സർക്കാർ കാറിൽ കല്യാണത്തിന് പോകുവാ.





മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....