രാവിലെ തന്നെ ഏട്ടന്റെ കാപ്പിയും കുടിച്ചു ഊരു തെണ്ടാനിറങ്ങി.
ഇന്നലെ കുടിക്കാൻ വെള്ളം കിട്ടാൻ മെട്രോ ഫുൾ തപ്പി കിട്ടിയില്ല, പുറത്തിറങ്ങിയപ്പോ ഒരു ബോർഡ് "Say No to Plastic".
അടുത്തുചെന്ന് നോക്കി. വലിയ പ്ലാസ്റ്റിക് ക്യാനുകളിൽ വെള്ളം കൊണ്ട് ഒരു വലിയ മെഷീൻ പോലെ എന്തിലോ വെച്ചിട്ട്, ആ വെള്ളം 2രൂപക്കും 5രൂപക്കും പേപ്പർ കപ്പുകളിൽ വിൽക്കുന്നു. അതും ഒരു Govt.of India സംരംഭം ആണെന്ന് ലോഗോ കണ്ടപ്പോ തോന്നി. എന്ത് പ്രഹസനമാണ് സജി!
ഇന്നത്തെ യാത്രയിൽ കുറച്ചു ദൂരം നടന്നപ്പോ ഈ മനോഹര കാഴ്ച കണ്ടു.
റോഡ് സൈഡിൽ ആറു വലിയ മൺകലങ്ങൾ! വഴിയാത്രക്കാർക്ക് കുടിക്കാൻ ആന്ധ്രാ & തെലുങ്കാന ഭവന് മുന്നിൽ വെച്ചിരിക്കുന്നതാണ്.
അവിടെ റോഡ് സൈഡിൽ, എന്തോ ഈത്തപ്പഴം പോലുള്ള സാധനം വിൽക്കുന്ന ഒരു ഭയ്യാ ഒരു പ്ലാസ്റ്റിക് കവറുമായി വന്ന് അതിൽ വെള്ളം നിറച്ചുകൊണ്ട് പോകുന്നു. ആ കവറിൽ നിന്നും വെള്ളം ഇറ്റിറ്റ് പോക്കൊണ്ടേ ഇരുന്നു. അതയാളൊരു കമ്പിയിൽ തൂക്കിയിട്ടു. വിൽപ്പന തുടർന്നു.
ഞാനും കുറച്ചു വെള്ളം കുടിച്ചു, കുപ്പിയിലും നിറച്ചു.
അവിടത്തെ സെക്യൂരിറ്റി ഇതെല്ലാം നോക്കി നിൽപ്പുണ്ടായിരുന്നു. ആ മുഖത്തെ പുഞ്ചിരിയിൽ അഭിമാനം നിഴലിച്ചു നിന്നു.
പണ്ട് സ്‌കൂളിൽ പഠിച്ച ഒരു ഇംഗ്ലീഷ് കഥയുണ്ട്. ചവറു കൂനയിൽ ഒരു പ്രാവിശ്യം കിട്ടിയ 5 രൂപ പിന്നേം കിട്ടുമെന്ന പ്രതീക്ഷയിൽ, സ്കൂളിലൊന്നും പോകാതെ പിന്നേം ചവറു കൂനയിൽ ജീവിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ കഥ.
ചില വഴികൾ ഇപ്പോളും ഓർമ്മയുണ്ട്:
"For them, garbages are wrapped with gold"
ഇന്ന് തെരുവിലൂടെ ഈ മനുഷ്യനെ കണ്ടപ്പോ അതാണ് ഓർമവന്നത്.
ഈ സൈക്കിളും ചവുട്ടി, ഓരോ ബിന്നിലും അയാൾ എന്തോ തിരയുകയാണ്. നിരാശയോടെ അടുത്തതിലും.
ചിലപ്പോൾ അത് അന്നമാകാം, ചിലപ്പോൾ അന്നത്തിനുള്ള വഴിയാകാം. എന്തായിരുന്നാലും ഇതിനുപിന്നിൽ ഒരേ ഒരു വികാരമേ ഉള്ളു - വിശപ്പ്.
അതിന് അവർക്ക് സ്വർണത്തിന്റെ വിലയുണ്ട്!
മനുഷ്യൻ ജീവിക്കുന്നത് അത് മാറ്റാൻ വേണ്ടിയല്ലേ?
ഞാൻ വിശപ്പറഞ്ഞിട്ടില്ല. നിങ്ങളും അറിഞ്ഞുകാണില്ല. മാതാപിതാക്കൾ അറിയിച്ചിട്ടിലായിരിക്കും!
അതിന്റെ വിളി നമ്മൾ കൂടെ അറിയേണ്ടതാണ്. ഹമീമിന്റെ സ്റ്റാറ്റസുകൾ കാണുമ്പോ മാത്രമാണ് അതേപ്പറ്റി ഞാൻ ആലോചിട്ടുള്ളത്. ഈ യാത്ര അതുകൂടെ തേടിയുള്ളതാണ്!

No comments:
Post a Comment