ഡൽഹിയോട് വിടപറയുമ്പൊ മനസ്സിൽ തോന്നിയത്: സ്വരം നാന്നായിരിക്കുമ്പൊ പാട്ടു നിർത്തണം എന്നല്ലേ?
കഴിഞ്ഞ അഞ്ചു ദിവസമായി ആയാൾ കഥ എഴുതുകയാണ്, കഥയല്ല നേരിൽ കണ്ട കുറച്ചു ജീവിതങ്ങൾ, അനുഭവങ്ങൾ.
ഇങ്ങനെ എന്തൊക്കയോ ചിന്തകളിൽ അലഞ്ഞു നടക്കുമ്പോഴാണ് ആരോ ചെവിയിൽ പിടിച്ചത്! ഞെട്ടിതിരിഞ്ഞപ്പോൾ, ശൂലവുമായി ഒരാൾ! ജയ് ശ്രീറാം!
കിളിപോയി ഇരിക്കുന്ന ഞാനും, ഹിന്ദിയിൽ ശബ്ദിക്കുന്ന അയാളും. നഹി നഹി മന്ത്രിച്ചു.
അപ്പുറത്തെ ബെഞ്ചിലിരിക്കുന്ന പയ്യനോടാണിപ്പോൾ. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ അയാൾ ആ കമ്പി കൊണ്ട് അവന്റെ ചെവിയിൽ എന്തെക്കയോ ചെയ്യുന്നു. പത്തു മിനിട്ടോളം അത് നീണ്ടുനിന്നു.
കൗതുകത്തോടെ ഞാനും നോക്കി നിന്നു. അയാൾ എന്റെ അടുത്തോട്ട് തിരിഞ്ഞു.
'Ek ear 20' - Nahi
'Ek ear 15' - Nahi
'Ek ear 10' - ഇത്തവണ Nahi പറയുന്നതിന് മുൻപേ അയാൾ എന്റെ ചെവി ഒന്ന് പിടിച്ചു നോക്കി.
Very dirty ear! - നാറ്റിച്ച് !
തല ചെരിച്ചു പിടിച്ച് അയാൾ ആ കമ്പി ചെവിയിലിട്ടൊന്ന് തോണ്ടി. എന്നിട്ടാ ചെവിക്കായം അയാളുടെ കയ്യിൽ തേച്ചു കാണിച്ചു.
വല്ലാത്തൊരു അറപ്പ് തോന്നി. ഒന്നും പറയാൻ പറ്റുന്നില്ല. അയാൾ അത് പിന്നേം ചെയ്തുകൊണ്ടേ ഇരിന്നു. ശേഷം ഒരു പഞ്ഞിയെടുത്തു , ക്ലീൻ ചെയ്യാൻ തുടങ്ങി.
പാവം ജീവിക്കാൻ വേണ്ടിയല്ലേ, 20 രുപയല്ലേ ചെയ്തോട്ടെ!
എല്ലാം കഴിഞ്ഞു, പൈസയും കയ്യിൽ കൊടുത്തു.
അയാളുടെ കയ്യിലുള്ള ഒരു മരുന്ന് കാണിച്ചു എന്തൊക്കയോ പറഞ്ഞു. ആ മരുന്ന് ഒഴിച്ചാ ചെവിക്ക് നല്ലതാകും എന്നൊക്കെ.
ആ, ഓക്കേ, ശെരി!
അയാൾ എന്നെ വിട്ടുപോകുന്ന ലക്ഷണമില്ല. 'ഹിന്ദി നഹി മാലൂം' പുറത്തെടുത്തു.
അവിടെ ഇരുന്ന പഞ്ചാബിയോട് അയാൾ എന്തോ പറഞ്ഞു, അയാൾ ഇംഗ്ലീഷിൽ ഇങ്ങോട്ടും.
"You should give 500rs to doctor to clean it. This is good. Ayurvedic. No Infections."
ഹാ, നിങ്ങളെല്ലാം ഒരേ ടീം ആയിരുന്നല്ലേ!
നഹീന്ന് പറഞ്ഞാ നഹി!
Your ear very dirty! Your ear very dirty! പുട്ടിന് തേങ്ങാ ഇടുന്ന പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരിന്നു.
ഒന്ന് പതുക്കെ പറ മനുഷ്യാ, അപ്പുറം പെൺ പിള്ളേര് നിൽക്കുന്നുണ്ട്!
എന്തേലും ചെയ്യട്ടേന്ന് വച്ച്, അയാൾ എന്തോ പച്ച സാധനം ആദ്യം ഒഴിച്ചു. ആ കമ്പിയിൽ പഞ്ഞി വെച്ചിട്ടൊന്ന് കറക്കി - Your ear very dirty!
സന്തോഷം. എനിക്കിത് തന്നെ വേണം!
പിന്ന വേറെ ഒരു മരുന്നുകൂടെ ഒഴിച്ച്.
ഹാവു തീർന്നു.
ഭയ്യാ, 120 റുപ്പീസ്.
ശുഭം!
ട്രെയിൻ ചൂളമടിച്ചു വരുന്നുണ്ടായിരുന്നു, തർക്കിക്കാൻ നിന്നില്ല. നിന്നാൽ തന്നെ ഏതു ഭാഷയിലാ....
അയാൾ ഒരു ജോലി ചെയ്തല്ലേ ജീവിക്കുന്നത്. അതിനുമൊരന്തസുണ്ട്.
നടന്നു നീങ്ങവേ ചോദിച്ചു:
ഭയ്യാ നാം?
മേരാ നാം മുഹമ്മദ്!
മാഷാ അല്ലാഹ്!.....
No comments:
Post a Comment