യാത്ര മദ്ധ്യേ അവനെ പരിചയപെട്ടു.
ആകാശ് കുമാർ. 12 ൽ പഠിക്കുന്നു. പാർട്ട് ടൈം ആയി വണ്ടി ഓടിക്കുന്നു.
ഇന്ന് സ്കൂളിൽ പോയില്ലേ എന്ന ചോദ്യത്തിന് ചിരി.
പച്ച പരവതാനിക്ക് നടുവിലൂടെയുള്ള റോഡ്. നല്ല കട്ട ചൂട്. ബാഗിന്റെ വെയ്റ്റ്. 30കിലോമീറ്റർ സഞ്ചരിച്ചു അവിടെ എത്തിയപ്പോൾ തന്നെ ക്ഷീണിച്ചു.
കയ്യിലെ വെള്ളം തീർന്നു. അമൃത്‌സറിൽ എത്തിയിട്ട് കഴിക്കാമെന്ന് വെച്ചയാ, ATM തപ്പിയുള്ള ഓട്ടത്തിൽ മറന്നു.
വാഗ എത്തി. ബൈക്ക് പാർക്ക് ചെയ്യാനായി പോയ ആകാഷിനെ കാണുന്നില്ല. ചെന്ന് നോക്കിയപ്പൊ അവിടിരുന്ന് ഫോണിൽ കളിക്കുന്നു. എന്റെ കൂടെ വരുന്നില്ലേ എന്ന ചോദ്യത്തിന് പൈസ ഇല്ലെന്ന് മറുപടി. അവനെ അത്രേം നേരം പോസ്റ്റ് ആക്കാൻ തോന്നിയില്ല, കൂടെ കൂട്ടി.
3 മണിയെ ആയിട്ടുള്ളൂ, 4 മണിക്കേ കയറാൻ പറ്റു. വരിയിൽ നിന്നു. ചുട്ടുപൊള്ളുന്ന വെയിൽ. തല മറക്കാൻ ഒരു തൊപ്പി പോലുമില്ല, തോളിൽ ബാഗിന്റെ വെയ്റ്റ്. കൊച്ചുകുട്ടികളെല്ലാം കരയുന്നു.
ഇടക്കുള്ള വന്ദേമാതാരവും ജയ് ഹിന്ദ് വിളിയുമാണ് ഏക ആശ്വാസം.
വരിയുടെ ഫെന്റിലെത്തി. ബാഗ് അകത്തു കൊണ്ട് പോകാൻ പറ്റില്ല എന്നായി സെക്യൂരിറ്റി. അപ്പുറത്തുള്ള റൂമിൽ ഏൽപ്പിക്കണമത്രേ.
അങ്ങനെ ഞങ്ങൾ അതിന് പുറത്തിറങ്ങാനുള്ള ശ്രമങ്ങളിലാണ്. കമ്പികൾക്കിടയിലൂടെ ചാടിയും കുനിഞ്ഞും പുറത്തിറങ്ങി.
കണ്ണിൽ ഇരുട്ട് കേറുന്നു. ആകാശിന്റെ തോളിൽ ചാരി താരാട്ട്.
..................
കണ്ണുതുറക്കുന്നത് ഒരു തോക്കിന്റെ കുരലിലേക്കാണ്. ചുറ്റും ആളുകൾ, പട്ടാളക്കാർ.
(മാഫി മുഷ്കിൽ മാഫിയത്രി, എന്നെ വെടിവെക്കല്ലേ ഞാൻ ചാവേറല്ല )
ആ കോട്ടയുടെ സൈഡിൽ തളർന്നു കിടന്നിരിക്കുന്നു, ആരൊക്കയോ മുഖത്തു വെള്ളം തളിക്കുന്നു.
ആകാശ് പെപ്സിയും ബർഗറും വാങ്ങി വരുന്നു. അത് കഴിച്ചു കുറച്ചു നേരം ചാരിയിരുന്നു.
സഭ പിരിഞ്ഞുപോയി.
തിരക്കു കുറഞ്ഞപ്പൊ ആകാശിന്റെ തോളിൽ പിടിച്ചു അങ്ങോട്ടേയ്ക്ക് നടന്നു, കാലിൽ മസിൽ പിടിക്കുന്നുണ്ട്.
പണ്ടൊരു പട്ടാളക്കാരൻ ആകാൻ ആയിരുന്നു ആഗ്രഹം. അതിർത്തിയിൽ യുദ്ധത്തിൽ പങ്കെടുക്കുന്നയും വെടികൊള്ളുന്നതും രാജ്യത്തിന്റെ രക്തസാക്ഷിയാകുന്നതും സ്വപ്നം കണ്ടിട്ടുണ്ട്.
എന്തായാലും അതിർത്തി മണ്ണിൽ ബോധംകെട്ട് വീണാലോ!
നടക്കുന്ന വഴിയിൽ മനസ്സിൽ വന്നത് CID മൂസയിലെ സീൻ ആണ്.
ടൈൽസ് ഇട്ട തറയായി പോയി അല്ലേൽ വീഴാൻ നേരം കുറച്ചു മണ്ണുവാരി, വന്ദേമാതരം വിളിക്കാമായിരുന്നു!
No comments:
Post a Comment