അതേ ചണ്ഡിഗർ തന്ന !
സ്റ്റേഷന് പുറത്തിറങ്ങി, ഇതെന്താ എയർപോർട്ട് ആണോ?
നല്ല വൃത്തി, ഡിസൈൻ.
ട്രെയിൻ ഇറങ്ങുമ്പോ അവിടെ കാണുമെന്ന് പറഞ്ഞയാൾ വന്നില്ല.
"അളിയാ ഞാൻ കോളേജിലാ, നീ ഒരു OLA വിളിച്ചു വാ"
ഒന്നമത് നിക്കർ കീറി ഇരിക്കുവാ!
അപ്പോളാണ് OLA ബൈക്ക് ശ്രേദ്ധയിൽ പെട്ടത്. സംഭവം ഒന്ന് ട്രൈ ചെയ്യന്നു വെച്ച് ബുക്ക് ചെയ്തു.
കാൾ വന്നു. പഞ്ചാബി ഇറക്കുന്നതിന് മുന്നേ ഞാൻ ഇംഗ്ലീഷ് പുറത്തെടുത്തു, സ്ഥലം പറഞ്ഞു.
കുറച്ചു നേരം കഴിഞ്ഞ് അവിടെത്തിയെന്ന് പറഞ്ഞു വിളിവന്നു.
OLA വണ്ടിയൊന്നും ഞാൻ കാണുന്നില്ലാലോ. എന്നോട് മുന്നിലോട്ട് നില്ക്കാൻ പറഞ്ഞു.
ആ ആളെ കണ്ടു. ഒരു പഞ്ചാബി അപ്പൂപ്പൻ. പഴയ ഗുസ്തി ആണെന്ന് കണ്ടപ്പോ തോന്നി.
ഒരു പഴയ ആക്ടീവ.
സീറ്റ് തുറന്ന് ഹെൽമെറ്റ് എന്റെ കയ്യിൽ തന്നു. അതിന്റെ ക്ലിപ്പ് ഞാനിടാത്ത കൊണ്ട് അയാൾ ഇട്ടു തന്നു.
Saftey first! അല്ല, ഇയാൾക്ക് ഹെൽമെറ്റ് ഇടണ്ടേ? തലപ്പാവ് വെച്ചിട്ടെങ്ങാനാ?
അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. അര മണിക്കൂർ യാത്രയുണ്ട്. ഒറ്റ കയ്യിലാണ് ഓടിക്കൽ. മറ്റേ കൈ കൊണ്ട് തലപ്പാവ് ഒതുക്കലും, താടി കേട്ടലും കണ്ണാടി വെക്കലും. പിന്ന റോഡിലുള്ള കുട്ടികൾക്ക് കൈ വീശലും. ആള് നല്ല ഉഷാറാണ്.
നല്ല ഭംഗിയുള്ള സ്ഥലം.
റോഡിന്റെ രണ്ട് വശത്തും മാവുകൾ, റോഡിന്റെ അതേ വീതിക്ക്.
കുറച്ചു മുന്നോട്ട് പോയപ്പോ ഒരു ബോർഡ്: Welcome to Punjab!
അപ്പോ ഞാൻ ഇത്രയും നേരം പഞ്ചാബിൽ അല്ലായിരുന്നോ?
പുള്ളിയോടെ തിരക്കിയപ്പോളാണ് മനസിലായത്: Chandighar is the Capital of Haryana and Punjab.
GK. GK!
ആ ബോർഡിന് ഇപ്പുറം, വേറെ ടൈപ്പ് മരങ്ങളാണ്.
നല്ല സൂപ്പർ റോഡ്. സൈക്കിളുകൾക്ക് പോകാൻ പ്രതേക ട്രാക്ക്. ഒരോ സ്ഥലവും സെക്ടറുകളായി തിരിച്ചു പണിഞ്ഞ ഒരു സുന്ദര നഗരം.
ആദ്യായിട്ടാണ് പുള്ളി ഞാൻ പോകുന്ന സെക്ടർ 81ഇൽ വരുന്നത്. ഗൂഗിൾ മാപ്പും നോക്കി 35-40യിൽ ആണ് പോക്ക്. ദൂരെ പോലീസ് സ്പീഡ് ചെക്കിങ് കണ്ടപ്പോ വീണ്ടും വേഗത കുറക്കുന്നു. എന്തിന്?
അങ്ങനെ ഇരഞ്ഞിറഞ്ഞു, സ്ഥലമെത്തി.
നല്ല ചൂടായിരുന്നു, ഓടിച്ച അയാളും ബാഗും തൂക്കിയിരുന്ന ഞാനും തളർന്നു.
അവിടെ കണ്ട ഒരു കൂളറിൽ നിന്നും വെള്ളമെടുത്തു. പുള്ളി നടുനിവത്താൻ അവിടിരുന്നു. സ്ഥലവും ഉദ്ദേശവുമെല്ലാം ചോദിച്ചറിഞ്ഞു.
ഒരു കാൾ വന്നു പുള്ളിക്ക്. അടുത്ത ഓട്ടം വന്നതാകും, ജീവിക്കാനുള്ള ഓട്ടത്തിലാണ് പുള്ളി. സലാം പറഞ്ഞു യാത്രയാക്കി.
ആ കൂറ്റൻ ഗോദയുടെ മുന്നിൽ ഞാൻ മാത്രം!
No comments:
Post a Comment