കേട്ടറിവിനേക്കാൾ വലുതാണ്, അനുഭവങ്ങളുടെ വാഗ.
ഓരോ വന്ദേമാതരം വിളിയിലും രോമാഞ്ചം.
കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധർ വരെ ആഘോഷിക്കുകയാണ്.
അതിർത്തിക്കപ്പുറം നിൽക്കുന്ന ഇരുന്നൂറിനടുത്തു ആളുകളുടെ മുന്നിലേക്കു ഒറ്റ ശബ്ദത്തിൽ മുഴങ്ങുന്നത് അയ്യായിരക്കണക്കിന് ആളുകളുടെ ജയ് ഹിന്ദുസ്ഥാൻ വിളികൾ.
അഭിമാനം.ദേശസ്നേഹം.രോമാഞ്ചം.
അവിടത്തെ സ്റ്റാർ ഒരു ഏട്ടനായിരുന്നു.
ഇന്ത്യൻ പതാകയുമേന്തി നിറഞ്ഞു തുള്ളുകയാണ് പുള്ളി. ഇടയ്ക്കിടക്ക് ബാക്കിയുള്ളവരുടെ വെള്ളമെടുത്തു കുടിക്കുകയും പോപ്‌കോണിൽ കൈ ഇടുകയുമെല്ലാം ചെയ്യുന്നുണ്ട് പുള്ളി. എല്ലാരും അതെല്ലാം എൻജോയ് ചെയ്യുകയാണ്. നമ്മുടെ ബഡ്സ് സ്കൂളിലെ സൈദാലിയെ പോലുണ്ട്.
കുറച്ചുകഴിഞ്ഞപ്പൊ പട്ടാളക്കാര് വന്ന് പുള്ളിയെ പൊക്കിക്കൊണ്ട് പോയി. തിരിച്ചു വന്ന് അടങ്ങി ഒതുങ്ങി ഇരുന്ന്. പുള്ളിയെ കൊണ്ട് അടങ്ങിയിരിക്കാൻ പറ്റൂല, ദേ ആള് ഡാൻസ് തുടങ്ങി. അവസാനം പട്ടാളക്കാർ വന്ന് അവിടുന്ന് പുറത്താക്കി.
എല്ലാം കഴിഞ്ഞു ഇറങ്ങുമ്പൊ പുറത്തു നിൽക്കുന്നുണ്ട് പുള്ളി. പരിചയപെട്ടു, പേര് മറന്നുപോയി. മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്.
അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി. 35 കിലോമീറ്റർ താണ്ടി അവിടെയെത്തി. ആകാശിനോട് വിട പറയാൻ സമയമായി.
ഫുഡ് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞപ്പൊ: My wife is waiting in home!
What!? ഒന്ന് ഞെട്ടി.
ആകാശിന് 24 വയസ്സ്.
കല്യാണം കഴിഞ്ഞിട്ട് 2 വർഷം.
പ്ലസ്ടു പഠിക്കുന്നു.
പാർട്ട് ടൈം ജോലി ചെയ്യുന്നു.
അച്ഛൻ മരിച്ചു. അമ്മയ്ക്ക് സുഖമില്ല. ഒരു പെങ്ങളുണ്ട്.
ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ അവന്റെ തോളിലാണ്. ബഹുമാനം.
പോകാൻ നേരം അവൻ ഒരു കാര്യം കൂടെ പറഞ്ഞു. ഇത്രയും അടുത്തു കിടന്നിട്ടും അവൻ ആദ്യമായാണ് വാഗയിൽ വരുന്നത്. നന്ദി.
പിന്നേം രോമാഞ്ചം. അഭിമാനം.
സത്യത്തിൽ ഞാൻ അവനോടാണ് നന്ദി പറയേണ്ടത്. അവനെ ഞാൻ ആദ്യം ഒഴിവാക്കിയിരുന്നേൽ ആര് എന്നെ സഹായിക്കാൻ വരുമായിരുന്നു വാഗയിൽ?
6 മണിക്കൂർ എന്റെ കൂടെ 70കിലോമീറ്ററോളം ആരെങ്കിലും വരുമോ?
വണ്ടി ഓടിച്ചിരുന്നേൽ ഇത്രയും റിസ്ക്കുമില്ല, പണവും കിട്ടും.
സത്യത്തിൽ അവൻ വന്നത് വാഗയിലെ ആ അഭിമാന നിമിഷം കാണാനാകാം. ഓരോ ഇന്ത്യക്കാരനും അത് കാണേണ്ട ഒന്നാണ്.
ഒരു അമൃതസർ കുല്ച്ചയും കുല്ഫിയും കഴിച്ചു ഞങ്ങൾ പിരിഞ്ഞു. പുഞ്ചിരിയോടെ.
https://m.facebook.com/story.php?story_fbid=2224748634289106&id=100002619739923
No comments:
Post a Comment