Monday, December 16, 2019

MPയുടെ സ്വന്തം സഞ്ജയ്!

കുളിയോടെ മനസ്സും ശരീരവും ഒന്ന് തണുത്തു.

പുറത്തു കറങ്ങാൻ പോകണമെന്നുണ്ടായിരുന്നു. ഇവിടെ വന്നിട്ട് കാണാതെ പോകുന്നത് ശെരിയല്ലല്ലോ എന്നോർത്തു കാത്തിരിന്നു.

8മണിയാവാറായപ്പോ അദ്ദേഹമെത്തി. രാവിലെ മുതൽ പാർലമെന്റിൽ ആയിരുന്നു.

ക്ഷീണിച്ചു വന്നതായിരിക്കും, ശല്യപെടുത്തുന്നതു ശെരിയല്ലല്ലോ എന്നോർത്തു റൂമിൽ തന്നെയിരുന്നു.

അപ്പോളാണ് നമ്മുടെ സഞ്ജയ് ഏട്ടന്റെ വരവ്. കേരള ഹൗസിൽ നിന്നും എനിക്ക് ഫുഡ് വാങ്ങി തരാനുള്ള വരവാണ്.

ഞാൻ പുറത്തുപോയി തിന്നോളാമെന്ന് പറഞ്ഞു. ഹിന്ദിയിൽ അച്ഛാ ഫുഡ് ഹേയ്, എന്നൊക്കെ എന്തക്കെയോ പറഞ്ഞു.

നല്ല വിശപ്പുണ്ട്. രണ്ടു ദിവസം ട്രെയിനിൽ നിന്നുള്ള ഭക്ഷണം ഒരു ചായയും, വടാപാവും നയനിട്ടാൽ ഭയ്യാ തന്ന പഴവുമാണ്.

കേരള പൊറോട്ട, ബീഫ് എന്നെല്ലാം പറഞ്ഞപ്പോ കൺട്രോൾ പോയി. കുറച്ചു കഴിഞ്ഞപ്പോ പുള്ളി അതും വാങ്ങി വന്നു.

ഞാൻ കഴിക്കുന്ന സമയംകൊണ്ട്, റൂമെല്ലാം വൃത്തിയാക്കി. ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ മനസ്സിലായി.

ഇടക്ക് ഏതോ ഭയ്യയെ പറ്റി ചോദിക്കുണ്ട്. പിന്നെയാണ് മനസിലായത് റാഫി ഇക്ക എന്നെ അനിയനായാണ്  പരിചയപെടുത്തിയിരിക്കുന്നത്.

റാഫി ഇക്കാടെ ഫോട്ടോ കാണിച്ചപ്പോ പുള്ളി എന്തെന്നില്ലാത്ത സന്തോഷം.
റാഫി ഇക്കയെ പറ്റി ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു, ഞാനെല്ലാം കേട്ട് ഒരു പുഞ്ചിരി നൽകിയിരുന്നു.

ഉടനെ തന്നെ ഫോൺ എടുത്ത് ഫോട്ടോകൾ കാണിക്കാൻ തുടങ്ങി. ഇലെക്ഷൻ സമയത്തു കൊല്ലത്തു വന്നിട്ടുണ്ട്. ഷിബുബേബി ജോണായും ബിന്ദു കൃഷ്ണായയും നിൽക്കുന്ന ഫോട്ടോകൾ കാണിക്കുമ്പോ പുള്ളിക്ക് വളരെ സന്തോഷമായിരുന്നു.

പിന്നീട് രാമുനെ പറ്റി പറഞ്ഞു തുടങ്ങി. കൊല്ലത്തുവന്നപ്പോ രാമുവും റാഫിയും ഞാനുമെല്ലാം ഒരുമിച്ചായിരുന്നു ഫുഡ് കഴിക്കുന്ന എന്നെല്ലാം എനിക്ക് ഏകദേശം മനസിലായി.

രാമു എന്നത്, MPയുടെ മകൻ കാർത്തിക് ആണെന്ന് പിന്നെയാണ് മനസിലായത്.
MPയുടെ ഭാര്യ വാങ്ങിക്കൊടുത്ത ഓണകോടിയും അവരോടൊപ്പം നിന്നുള്ള പടങ്ങളും കാണിച്ചുതന്നു.

കുറച്ചു നേരം മാത്രമേ സംസാരിച്ചുവെങ്കിലും MPയോടും ഫാമിലിയോടും പുള്ളിക്കുള്ള അറ്റാച്ച്മെന്റ് സംസാരത്തിലൂടെ മനസ്സിലായി.

വർഷങ്ങളായി MP യുടെ കൂടെയുണ്ട് ഇദ്ദേഹം.
കുറേ കഥകളുടെ ഒരു കാലവറവാണ് പുള്ളി.ബാക്കി കഥകൾ നാളെ പുറത്തെടുക്കണം!



No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....