അങ്ങനെ ഡൽഹി എത്തി!
എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയില്ല!
രണ്ടു ദിവസമായി കുളിച്ചിട്ടു.
നല്ല ക്ഷീണം, വിശപ്പ്, നാറ്റം!
എവിടേലും കയറി കൂടണം!
ഇങ്ങോട്ട് വരുന്നതിന് മുമ്പ് ഫേസ്ബുക്കിൽ ഒരു യാത്രയെ പറ്റി എഴുതിയിരുന്നു!
ഉടനെ റാഫി ഇക്കാടെ കമന്റ്:
"ഡൽഹയിൽ ആണേൽ വിളിക്കുക, MP ഓഫീസിൽ താമസിക്കാം"
വിനയത്തോടെയുള്ള മറുപടി:
"ചെറിയ സൗകര്യം കിട്ടുവാണേൽ നന്നായേനെ!"
കൊല്ലത്തുനിന്നും ട്രെയിൻ കേറിയപ്പോ ഇക്ക വിളിച്ചു:
"MPടെ ഓഫീസിൽ താമസം സെറ്റ് ആയിട്ടുണ്ട്, നീ അങ്ങോട്ട് ചെന്നാ മതി"
അഡ്രെസ്സ് കണ്ടുപിടിച്ചു അങ്ങോട്ടേക്കാക്കി യാത്ര.
ഡൽഹി മെട്രോ വലച്ചു, ഗൂഗിൾ മാപ്പ് ചതിച്ചു.
ഒന്നര മണിക്കൂർ നടത്തത്തിനു ശേഷം അവിടെത്തി!
സെക്യൂരിറ്റിയും ആളും ബഹളവും പ്രതീക്ഷിച്ചാണ് MP യുടെ ഓഫീസിൽ ചെന്നത്.
തുറന്നു കിടക്കുന്ന ഗേറ്റ്,
അകത്ത് വയ്യാതിരിക്കുന്ന ഒരു അപ്പൂപ്പൻ.നടക്കാൻ പോലും ആവതില്ല.
വേറെ ഒറ്റ മനുഷ്യനില്ല!
എനിക്കിനി വീട് മാറിപ്പോയതാണോ?
സ്ട്രോക്ക് വന്ന് തളർന്നിരിക്കുകയാണ് പുള്ളി. പുള്ളിപ്പറയുന്ന എനിക്കും ഞാൻ പറയുന്ന പുള്ളിക്കും മനസിലാകുന്നില്ല. എന്നാലും എന്തൊക്കെയോ ചോദിച്ചും പറഞ്ഞുമിരുന്നു.
MPയുടെ PAയെ വിളിച്ചു. പാർലമെന്റിലാണ് ,ഉടനെ വരാമെന്ന് പറഞ്ഞു.
10മിനിറ്റുനുള്ളിൽ വന്നു, റൂം തുറന്നു തിരിച്ചുപോയി.
വിശാലമായ മുറി, ബാത്രൂം.
കുളിക്കാൻ കയറിയ ഞാൻ പെട്ടു.
നാലഞ്ചു ടാപ്പ്, ഏതിലാണോ എന്തിലാണോ ആവോ പിടിച്ചു തിരിക്കേണ്ടത്. എവിടെ തൊട്ടാലും ചൂടുവെള്ളം.
അവസാനം എങ്ങനെക്കെയോ അതിനെ പച്ചവെള്ളമാക്കി മാറ്റി.
രണ്ടു ദിവസത്തിന് ശേഷമുള്ള കുളി.
മനസ്സും ദേഹവും തണുത്തു.

No comments:
Post a Comment