Tuesday, December 17, 2019

വിശപ്പിന്റെ വിളി!

രാവിലെ തന്നെ സഞ്ജയ് ഏട്ടൻ കാപ്പിയുമായി എത്തി.

ബ്രേക്ഫാസ്റ്റ് വേണോ, ലഞ്ച് വേണോ എന്നെല്ലാം ചോദിക്കുന്നുണ്ട്. ഡൈറ്റിങ്ങിൽ ആണ്, രാത്രി മാത്രമേ ഫുഡ് കഴിക്കു എന്നെല്ലാം തട്ടിവിട്ടു.

കാണാൻ ലുക്ക് മാത്രമേ ഉള്ളൂ, ദാരിദ്ര്യം ആണെന്ന് എങ്ങനെയാ പറയുക!

നാട്ടിൽ നിന്നും കൊണ്ട് വന്ന 3 "ആരോ റൂട്ട്" ബിസ്ക്കറ്റ് തിന്നു വിശപ്പകറ്റി. 26 കോടി ഇന്ത്യക്കാർ വിശപ്പകറ്റാൻ ഭക്ഷണം കിട്ടാതായാണ് ഉറങ്ങാൻ പോകുന്നത് എന്ന 'ഹാമീം'മിന്റെ സ്റ്റാറ്റസ് കണ്ടു, ഹാ ഞാൻ എത്രയോ ഭാഗ്യവാൻ!

വിശപ്പ്; അത് നമ്മളാരും അറിഞ്ഞിട്ടില്ല. നമ്മളെല്ലാം തിന്നിട്ട് വലിച്ചെറിയുന്ന, എച്ചിലെന്ന് വിളിക്കുന്നത് ഭക്ഷമാക്കുന്ന ഒരുപാടാളുകളെ കണ്ടിട്ടുണ്ട്.

അവർക്കെല്ലാം വേണ്ടിയാണ് TGFഉം Feeding Indiaയും ചേർന്നൊരുക്കുന്ന Happy Fridge എന്ന സംരംഭം.

അതിനെ പറ്റി MPയോട് സംസാരിക്കാനാണ് ഈ വരവിന്റെ ഒരുദ്ദേശം.

MP രാവിലെ 5മണി മുതൽ പാർലമെന്റ് ബിൽ ശെരിയാക്കുന്ന തിരക്കിലാണത്രെ!

വിശപ്പിന്റെ വിളികേട്ട് നേരെ ചെന്നത് കൈലാഷ്‌ നഗർ കോളനിയിലേക്ക്!

ഇത്തവണ മെട്രോയെ വരുതിയിലാക്കി, യെല്ലോ പിങ്കും വയലറ്റ് ലൈനുമെല്ലാം കൂട്ടിക്കെട്ടി ഒരു യാത്ര.

മെട്രോന്ന് വെച്ചാ ഇങ്ങനേം ഉണ്ടോ ഒരു മെട്രോ, ഒരു വല്ലാത്ത ജാതി മെട്രോ. പക്ഷെ പറഞ്ഞിട്ടെന്താ, കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല എവിടെയും!

അങ്ങനെ കൈലാഷ് കോളനിയിലെത്തി, ആകാശം ഈച്ചകളാലും മണ്ണ്  കാഷ്ടം കൊണ്ടും സമ്പുഷ്ടമായ ഭൂമി. ചൂട് സമൂസയും ഫ്രഷ് ജ്യൂസിനും നല്ല ഡിമാൻഡ് ഉണ്ട്.

ഇവിടെയാണ് Feeding Indiaയുടെ ആദ്യത്തെ Happy Fridge ഉള്ളത്. ഇന്ന് ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള വകകാണുമെന്ന് ചുമ്മാ മനസ്സിൽ കരുതി ചെന്ന എന്നെ കാത്തിരുന്നത് Working Time 8AM-8PM എന്ന ബോർഡിന് താഴെ താഴിട്ട 'Happy Fridge'. ഹാ, ഇത്രയും ദൂരം നടന്നിവിടം വരെ എത്തിയ ഞാൻ മാത്രം ഹാപ്പിയായില്ല!

ഇതിന്റെ കാവൽക്കാരൻ ഈ ചേട്ടനാണ്. താക്കോലുമായുള്ള വോളന്റീർ 2മണിക്കേ എത്തു. അവിടെ കാത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അവിടെ  നിന്നുമിറങ്ങി.

സ്ഥിരം കലാപരിപാടി:
"മീം ഹിന്ദി നഹി മാളു"
"ചേട്ടൻ ഇംഗ്ലീഷ് നഹി മാളു"





No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....