Thursday, December 12, 2019

പ്രകൃതിയും സൗഹൃദങ്ങളും!

ഡൽഹിയിൽ എത്താൻ ഇനി മണിക്കുറുകൾ മാത്രം.

പിന്നിട്ട വഴികളിൽ ഏറെ ആകർഷിച്ചത് കൊങ്കൺ റെയിൽവേ തന്നെയാണ്.

പ്രകൃതിയുടെ മടിത്തട്ടിലുടെയുള്ള യാത്ര എന്നെല്ലാം പറയാം. എങ്ങും പുഴയും മലയും വെള്ളച്ചാട്ടവും പച്ചപ്പും കൂട്ടിന് മധുപോലെ പെയ്യുന്ന മഴയും.

കോട്ട സ്റ്റേഷൻ അടുത്തപ്പോ പുലർച്ചെ 6മണിയായി.

അവിടെ ആദ്യം കണ്ടത് കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളവും നിറച്ചു ട്രക്കുകളുടെ ഇടയിൽ മറ തേടി നടക്കുന്ന കുറേ സ്ത്രീകളും കുട്ടികളും. തൊട്ടിപ്പാറമുള്ള പ്ലാറ്റഫോമിൽ സ്വച്ഛ് ഭാരത്തിന്റെ ബോർഡും ഓരോ 2മീറ്റർ ഇടവിട്ടും സ്ഥാപിച്ചിരിക്കുന്ന പച്ചയും നീലയും കളറുകളിൽ  ബക്കറ്റുകളും.

കുറച്ചു പിന്നിട്ടപ്പോ തലയിൽ പെയിന്റ് ബക്കറ്റുകൾ ചുമന്ന് വരിയായി പോകുന്ന കുറേ അമ്മൂമ്മമാർ.

ദിനേശേട്ടന്റെ ഭാര്യയുടെ കയ്യിലും അതേപോലെയൊന്ന് ഉണ്ടായിരുന്നു. അവർ കേരളത്തിൽ നിന്നും ഇവിടംവരെയുള്ള ഭക്ഷണം സൂക്ഷിച്ചിരുന്നത് ആ പെയിന്റ് ബക്കറ്റിൽ ആയിരുന്നു.

ഇവരും അതേപോലെ ജോലിക്കുള്ള ഭക്ഷണവും കൊണ്ടപോകുന്നതാകാം!

കോട്ട  സ്റ്റേഷനിൽ എത്തിയപ്പോൾ BD ശർമയും  ബർസയും രോഹിത്തും ഇറങ്ങി.

അപ്പോ മുതൽ കൂട്ടിന് നയനിറ്റാളിൽ നിന്നുള്ള ഭയ്യാ ആണ്. എറണാകുളത്തു പണിയെടുക്കുന്ന പുള്ളിക്കാരൻ, നാട്ടിലേക്കുള്ള പോക്കാണ്.

5 വർഷമായി കേരളത്തിലുണ്ട്, അത് കൊണ്ട് തന്നെ മലയാളവും അറിയാം. ഹിന്ദി അറിയാത്ത എന്നോട് പുള്ളിക്കാരൻ മലയാളത്തിൽ എന്തേലും ചോദിക്കും ഞാൻ ഇംഗ്ലീഷിൽ ഉത്തരം പറയും.

ഗൾഫിൽ നിന്നും മലയാളികൾ വരുന്ന പോലെയാണ്, ഇവർ നാട്ടിലേക്ക് പോകുന്നതും. സ്വന്തം നാടിനെയും വീട്ടുകാരേയും പറ്റി പറയാൻ പുള്ളിക്ക് ആയിരം നാവാണ്.

ഡൽഹിയിൽ നിന്നും 12 മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. വീട്ടിലോട്ടു വിളിച്ചു.കൂടെ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു,  കുറച്ചു കൂടികാഴ്ചകൾ നേരത്തെ തീരുമാനിച്ചതിനാൽ അത് സ്നേഹപൂർവം നിരസിച്ചു.

വിധിയുണ്ടേൽ നയനിറ്റാളിൽ പോയി പുള്ളിയെ കാണുക തന്നെ ചെയ്യും.

1 comment:

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....