Wednesday, December 11, 2019

അക്ഷര വെളിച്ചത്തിലേക്ക്!

മഞ്ചേരിയിൽ 8 വർഷമായി മാർബിൾ ജോലികൾ ചെയുന്ന വ്യക്തിയാണ് ദിനേശേട്ടൻ. രാജസ്ഥാനിലെ ഒരു മാർവാടി കുടുംബമാണ്.

സ്കൂൾ അവധിക്കാലത്ത് ഭാര്യയെയും കുട്ടികളെയെയും കേരളം കാണിച്ചിട്ട് തിരിച്ചുപോകുന്ന വഴിയാണ്.

ഇന്നലെ വേറെ ഒരാളുമായി സീറ്റ് എക്സ്ചേഞ്ച് ചെയ്താണ് ഇവിടെ വന്നത്. കൂട്ടിന് മുംബൈയിൽ ജോലി ചെയുന്ന ഒരു തൊടുപുഴക്കാരൻ ജോയ്‌സ് ചേട്ടനും.

ഇവരെല്ലാർക്കും ഹിന്ദിയറിയാം. നോർത്ത് ഇന്ത്യൻ ഫ്രണ്ട്സിനോട് സംസാരിക്കുമ്പോ ഹിന്ദി അറിയാത്ത ഇന്ത്യക്കാരനോ?  എന്ന ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്.

സംസാരിക്കാനും, മനസ്സിലാക്കാനും ഭാഷ ഒരു വിഷയമെല്ലന്നാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്. എല്ലാത്തിനും തുടക്കം ഓരു പുഞ്ചിരിയാണ്. ഹൃദയത്തിൽ നിന്നുള്ള
പുഞ്ചിരി. അത് അറിയാതെ തന്നെ അവരെ നമ്മളിലേക്ക് അടുപ്പിക്കും, ഒരു ആത്മബന്ധമുണ്ടാക്കും.

ശൈശവ വിവാഹമായിരുന്നു എന്ന് തോന്നുന്നു. രണ്ട് മക്കളുണ്ട് - ബർസയും രോഹിതും.

പിള്ളേരെ കയ്യിലെടുക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. കയ്യിലുള്ള പേനയും പേപ്പറും ആദ്യം രോഹീതിലേക്ക് നീട്ടി. അവൻ അമ്മയെ ഒന്ന് നോക്കി. വാങ്ങിച്ചോ എന്നുള്ള സിഗ്നൽ കിട്ടി.

എന്തുചെയ്യണം എന്നറിയാതെ നിന്ന അവന്റെ കയ്യിൽ നിന്നും ബുക്കുവാങ്ങി അവന്റെ പടം വരക്കുന്ന രീതിയിൽ ഒരെണ്ണം വരച്ചു. ആ ചെറുക്കൻ ഇമ്പ്രെസ്സ്ഡ് ആയിട്ടോ.

കുറച്ചു നേരം അവൻ എന്തൊക്കെയോ അതിൽ കുത്തിവരച്ചു. വീണ്ടും ബുക്കുവാങ്ങി ഞാൻ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതി. എന്നെ അത്ഭുതപ്പെടുത്തി അവൻ അതെല്ലാം അതുപോലെ പകർത്തിയെഴുതി.

ആകാംഷയോടെ ജോയ്‌സ് ഏട്ടൻ അമ്മയോട് എന്തോ ചോദിച്ചു, അവരുടെ മറുപടി എനിക്ക് പരിഭാഷപ്പെടുത്തി തന്നു: "രോഹിത്  ഈ വർഷം സ്കൂളിൽ ചേർത്തതെ  ഉള്ളു, ബർസ എഴുതുന്നത് കണ്ടു പഠിച്ചയാണവൻ!"

ഈ സമയംകൊണ്ട് ബർസ ആ ബുക്കിൽ ഒരു മനോഹരമായ പടം വരച്ചു.

 ജോയ്‌സ് ഏട്ടൻ ബർസയെ കൊണ്ട് നമ്പേഴ്സ് എഴുതിപ്പിച്ചു, ഒരു വിധം നല്ലപോലെ അവൾ അതെല്ലാം ഏഴുതി.  "6" തിരിച്ചാണ് അവൾ എഴുതുന്നത്, അത് തിരുത്തിക്കൊടുത്തു.

കുട്ടികളുടെ നല്ല പഠനത്തിനും ഭാവിക്കും അവരെ കേരളത്തിൽ പഠിപ്പിക്കാനും, എന്ത് സഹായം വേണമെങ്കിലും ചെയ്തുകൊടുക്കാമെന്നും ജോയ്‌സ് ഏട്ടൻ അവർക്ക് വാക്കുകൊടുത്തു.

ഭാഷയുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് ആംഗ്യ ഭാഷയിലൂടെ സംസാരിച്ചും കളിച്ചും പഠിപ്പിച്ചും യാത്ര തുടരുന്നു.












2 comments:

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....